പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇരുചക്രവാഹനമാണെങ്കിലും പലരും അതില്‍ കയറിയാല്‍ പിന്നെ മറ്റൊരാളാണ്. ചിലര്‍ വണ്ടി മൂളിച്ച് പറപറക്കും. മറ്റു ചിലരാവട്ടെ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമേയല്ലെന്ന മട്ടില്‍ വെട്ടിച്ചുവെട്ടിച്ചാവും യാത്ര. യാത്ര തുടങ്ങും മുമ്പേ വേണം, ഇരുചക്രവാഹനങ്ങള്‍ക്ക് ഒരുപാട് ശ്രദ്ധ.
വണ്ടിയുടെ ടയര്‍, ബ്രേക്കുകള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയൊക്കെ ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. അതുമാത്രം പോരാ. യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇടയ്ക്കിടെ ഉറപ്പുവരുത്തുകയും വേണം. എന്നാല്‍, ഇതൊന്നും തങ്ങള്‍ക്ക് പറഞ്ഞിട്ടില്ലെന്ന മട്ടില്‍ ഹെല്‍മെറ്റ് ധരിക്കാതെ അഥവാ ധരിച്ചാല്‍ ഹെല്‍മെറ്റിനകത്ത് മൊബൈല്‍ ഫോണ്‍ വെച്ച് ദീര്‍ഘനേരം സംസാരിച്ചാണ് പലരുടെയും യാത്ര.
മഴ പെയ്യുമ്പോഴും മഴ കഴിഞ്ഞയുടനെയും റോഡില്‍ പ്രത്യേകശ്രദ്ധ വേണമെങ്കിലും അതൊന്നും ആരും ഓര്‍ക്കാറേയില്ല. ഇരുചക്രവണ്ടികളാണെങ്കിലും പലരും ചരക്കുവണ്ടികളെന്ന മട്ടിലാണ് ഓടിക്കുന്നത്. ഓടിക്കുന്നയാള്‍ക്കും ഒരു യാത്രക്കാരനും മാത്രം ഇരിക്കാവുന്ന വിധത്തിലാണ് ഇരുചക്രവാഹനങ്ങളുടെ രൂപകല്പന.
ഇതില്‍ കയറ്റാവുന്ന ഭാരത്തിനും പരിധിയുണ്ട്. വാഹനത്തിന്റെ നിയന്ത്രണം കൃത്യമായി സൂക്ഷിക്കാവുന്ന ഭാരമേ കയറ്റാവൂയെന്ന് മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേകം നിര്‍ദേശിക്കാറുണ്ട്.
പക്ഷേ, അങ്ങാടികളില്‍നിന്നും മറ്റും ഒരു ഓട്ടോയില്‍ കയറ്റാവുന്ന സാധനങ്ങളാണ് ഇരുവശത്തേക്കും തള്ളിനില്ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ കയറ്റുന്നത്. അപകടകരമായ ഇത്തരം യാത്രകള്‍ അധികൃതര്‍ കണ്ടില്ലെന്ന നടിക്കുന്നതോടെ പലപ്പോഴും അപകടമുണ്ടാവുന്നുമുണ്ട്.
Content Highlights: Illegal Use Of Two Wheeler, Dangerous Ride In Two Wheeler
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..