ഹ്യുണ്ടായ് വെന്യു കൊള്ളാം, കൊടുക്കുന്ന കാശിന് മുതലുള്ള വാഹനം


സി. സജിത്ത്‌

ഈ വിഭാഗങ്ങളിലെ ഒരു കാറിനും അവകാശപ്പെടാനില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായാണ് വെന്യുവിന്റെ ജനനം.

ഹ്യുണ്ടായ് എന്ന കൊറിയന്‍ പേര് ഇന്ത്യക്കാര്‍ മനസ്സിനോട് ചേര്‍ത്തുവയ്ക്കാന്‍ ഒരു കാരണമുണ്ട്. പ്രതീക്ഷയാണത്. ഹ്യുണ്ടായ് ഇറക്കുന്ന കാറുകളില്‍ ആരും ഒരു പ്രതീക്ഷ വെയ്ക്കും. അത് പൂര്‍ണമായും സാക്ഷാത്കരിക്കുന്നതായിരിക്കും ഓരോ വാഹനവും. പ്രതീക്ഷയ്ക്കുമപ്പുറം ഒരുപടി മുകളിലായിരിക്കും എന്നേയുള്ളൂ. അതാണ് ഇന്റര്‍നെറ്റ് കാര്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് വന്നിരിക്കുന്ന 'വെന്യു' എന്ന ചെറു എസ്.യു.വി.

എസ്.യു.വി.യുടെ കരുത്തും സെഡാനുകളുടെ സൗകര്യവും ഒത്തുചേരുന്ന ക്രോസ് ഓവറുകള്‍ക്ക് ഇന്ത്യയിലെ കച്ചവടം കണ്ടതോടെയാണ് എല്ലാവരും അതിലേക്ക് തിരിച്ചിറങ്ങിയത്. അതുകൊണ്ടുതന്നെ ചെറു എസ്.യു.വി. രംഗത്ത് മത്സരം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, 'ലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരു'മെന്ന സൂപ്പര്‍സ്റ്റാറിന്റെ മാസ് ഡയലോഗുമായാണ് വെന്യുവിന്റെ അവതരണം. ഈ വിഭാഗങ്ങളിലെ ഒരു കാറിനും അവകാശപ്പെടാനില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായാണ് വെന്യുവിന്റെ ജനനം. അതുകൊണ്ടുതന്നെ അതിന്റെ ടെസ്റ്റ്ഡ്രൈവ് ഒന്നുകൂടി ഉഷാറായി. ഷോറൂമുകാര്‍ തന്നത് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉള്ളിലുറങ്ങുന്നതാണ്. പ്രതീക്ഷിച്ചത് ഹ്യുണ്ടായിയുടെ പകരംവെയ്ക്കാനില്ലാത്ത ഡ്യുവല്‍ക്ലച്ച് പെട്രോള്‍ എന്‍ജിനായിരുന്നു. അല്‍പ്പം നിരാശ തോന്നിയെങ്കിലും ഡീസലെങ്കില്‍ ഡീസല്‍..

ആദ്യം പ്രത്യേകത..

എന്‍ജിനിലേക്കും രൂപഭംഗിയിലേക്കും കടക്കുംമുമ്പ് എന്താണ് ബ്ലൂലിങ്ക് സാങ്കേതികത്വം എന്നറിയാനാണ് താത്പര്യം തോന്നിയത്. കാറിനെ ഒരു മൊബൈല്‍ ഫോണിലേക്ക് ഇറക്കിവെക്കുക. അതുതന്നെ. ഭാവിയില്‍ എല്ലാ കാറുകളിലേക്കും കടന്നുവരാവുന്ന സാങ്കേതികത ഒരുമുഴം മുമ്പേ ഹ്യുണ്ടായ് എറിഞ്ഞെന്നു മാത്രം. ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പ്, കാറുമായി ഉടമയ്ക്കുള്ള ബന്ധമായിരിക്കും. ഒരു ഉദാഹരണം പറയാം. കാര്‍ നട്ടപ്പൊരിവെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. കാറിലേക്ക് കയറുംമുമ്പ് ഓഫീസില്‍നിന്ന് ഈ ആപ്പ് ഉപയോഗിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാം. അതിലെ എ.സി. എത്ര ഡിഗ്രി തണുപ്പ് വേണമെന്ന് സെറ്റ് ചെയ്യാം. പിന്നീട് നേരേവന്ന് കയറി വണ്ടിയെടുത്തുകൊണ്ട് പോയാല്‍ മതി. ഇതാണ് അതിലൊന്ന്.

കാറിലെ വൊഡാഫോണ്‍ സിമ്മാണ് താരം. മറ്റുള്ളവ മുഴുവന്‍ സുരക്ഷയ്ക്കാണ്. വാഹനത്തിന്റെ ഓരോ പ്രവര്‍ത്തനവും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. എട്ട് ഇഞ്ച് സ്‌ക്രീനിലാണ് ഇതുമുഴുവന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഫോടെയിന്‍മെന്റിനു പുറമെ, ബ്ലൂലിങ്ക് കണക്ടിവിറ്റിയും ഡ്രൈവര്‍ക്ക് തൊട്ടുപയോഗിക്കാന്‍ പാകത്തിന് സ്‌ക്രീനിലുണ്ട്. ഡോര്‍ലോക്കിങ്, പുഷ് മാപ്പ്, ഇന്റര്‍ഫേസ് വോയ്സ് റെക്കഗ്‌നിഷന്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിങ്ങനെയുള്ളവ എല്ലാം ഒറ്റസ്പര്‍ശത്തിലൂടെ സാധ്യമാകും.

ഇനി പുറംഭംഗി

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായ് ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് മുന്‍ വണ്ടികളില്‍ നിന്നുതന്നെ വ്യക്തമാണ്. വെന്യുവിലും അതില്‍ മാറ്റമൊന്നുമില്ല. ഒരു കുഞ്ഞു ക്രെറ്റയെപ്പോലെ തോന്നിക്കുന്നതാണ് വെന്യുവിന്റെ രൂപം. പ്രത്യേകിച്ചും മുന്‍ഭാഗം. വലിയ ഗ്രില്ലുകള്‍ പ്രത്യേകിച്ച്. ഇതുവരെ വലിയ വലിപ്പം കാണിക്കാത്ത ലോഗോ വെന്യുവിലെത്തുമ്പോള്‍ നല്ല വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഗ്രില്ലിനു നടുവില്‍ മുഴുത്തങ്ങനെ നില്‍ക്കുകയാണ് ഹ്യുണ്ടായിയുടെ വളഞ്ഞ എച്ച്. വലിയ ഗ്രില്‍ ആയതിനാല്‍ അതൊരു അഭംഗി ആവുന്നില്ല. എസ്.യു.വി.കളാകുമ്പോള്‍ അല്‍പ്പം ഗാംഭീര്യം ആകുന്നതിനാല്‍ ഒട്ടും പ്രശ്‌നമില്ല. മുഖംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഹെഡ്ലൈറ്റുകളുടെ കാലം കഴിഞ്ഞതിനാല്‍ വെന്യുവിലെ ഹെഡ്ലൈറ്റും ചെറുതാണ്. അതോടൊപ്പം കോര്‍ണറിങ് ലാമ്പും ചേര്‍ത്തിട്ടുണ്ട്. താഴെയുള്ള ഫോഗ് ലൈറ്റ് പ്രൊജക്ടഡ് ആണ്. സൈഡ് ലൈന്‍സും വശങ്ങളില്‍ നിന്നുള്ള ഭംഗികൂട്ടുന്നുണ്ട്.

പിന്നിലെ ആകര്‍ഷണമാണ് ടെയില്‍ ലൈറ്റുകള്‍. എല്‍.ഇ.ഡി.കള്‍ ആകര്‍ഷണീയമായിട്ടുണ്ട്. ക്രിസ്റ്റല്‍ എഫക്ട് എന്നാണിതിന് നല്‍കിയ പേര്. പിന്നിലെ വെന്യു എന്ന എഴുത്ത് വലിയ റേഞ്ച് റോവര്‍ പോലുള്ള വാഹനങ്ങളില്‍ പിന്തുടരുന്നതാണ്. ആ അക്ഷരങ്ങള്‍ പിന്നില്‍നിന്നുള്ള ലുക്ക് കൂട്ടുന്നുണ്ട്. ഇലക്ട്രിക് സണ്‍റൂഫും ആഡംബരമായുണ്ട്.

അകത്ത്

ഹ്യുണ്ടായ് പൂര്‍ണമായും അഴിച്ചുപണിതിട്ടുണ്ട് അകത്ത്. ഇതുവരെ ഹ്യുണ്ടായ് കാറുകളില്‍ കാണാത്ത രീതിയിലുള്ള ഡാഷ്ബോര്‍ഡാണ് വെന്യുവിന് നല്‍കിയത്. കറുപ്പിലെ കളിയാണ് മറ്റൊന്ന്. വളരെ സ്മൂത്തായി ഒഴുകുന്ന രീതിയിലുള്ള ഡാഷ്ബോര്‍ഡായിരുന്നു ഹ്യുണ്ടായിയുടെ മുഖമുദ്ര. എന്നാല്‍, വെന്യുവില്‍ അത് മൊത്തം മാറ്റി. ഇപ്പോള്‍ കുത്തനെയുള്ള ഡാഷ്ബോര്‍ഡായി. കൂടുതല്‍ എസ്.യു.വി. ലുക്ക് വരുത്താനെന്നാണ് കമ്പനിയുടെ സാക്ഷ്യം. ഫ്‌ലാറ്റ് ഡാഷില്‍ കൂടുതല്‍ ഷാര്‍പ്പ് എഡ്ജുകളും മറ്റുമുണ്ട്.

സെന്‍ട്രല്‍ കണ്‍സോളിന്റെ മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്‌ക്രീന്‍. ഇരുവശവും എ.സി. വെന്റുകള്‍. താഴെ ഓട്ടോമാറ്റിക് എ.സി. നോബുകള്‍. അതിനും താഴെ യു.എസ്.ബി. ചാര്‍ജറുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിങ്ങനെ പോകുന്നു. ആംറെസ്റ്റിന് താഴെയാണ് സെഗ്മെന്റില്‍ ആദ്യമായി എയര്‍പ്യൂരിഫയര്‍ വച്ചിട്ടുള്ളത്. ഏതൊരു വാഹനത്തിനും അത്യാവശ്യമായത് ഹ്യുണ്ടായ് മുന്‍കൂട്ടിക്കണ്ടിട്ടുണ്ട്. എ.സി.യില്‍ നിന്നുള്ള ദുര്‍ഗന്ധവും മാലിന്യങ്ങളും തടയാനുള്ള ഇക്കോ കോട്ടിങ്ങും നല്‍കിയിട്ടുണ്ട്. ത്രീ സ്‌പോക് സ്റ്റിയറിങ് വീലില്‍ ക്രൂയിസ് കണ്‍ട്രോളുമുണ്ട്. കൂള്‍ഡ് ഗ്ലൗബോക്‌സ്, സ്റ്റോറേജ് സ്‌പേസുകള്‍ എന്നിവ ധാരാളമായി നല്‍കിയിട്ടുണ്ട്. പിന്നിലേക്കും എ.സി. വെന്റുകളുണ്ട്.

സുരക്ഷ

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കരുത്തേറിയ ബോഡി, ആറ് എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്.

ഡ്രൈവിങ്

ഉയര്‍ന്ന സീറ്റിങ് പൊസിഷനായതിനാല്‍ ഡ്രൈവര്‍ക്ക് മേല്‍ക്കോയ്മ അനുഭവപ്പെടും. വാഹനത്തിനുള്ളില്‍നിന്ന് പുറത്തേക്ക് നല്ല കാഴ്ചയുമുണ്ട്. ഡീസല്‍ എന്‍ജിനാണെങ്കിലും ഉള്ളില്‍ എന്‍ജിന്‍ശബ്ദം ഒട്ടുമെത്താതെ നോക്കിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നുമില്ലാത്ത മാന്വല്‍ ട്രാന്‍സ്മിഷന്‍ ഡീസല്‍ എന്‍ജിന്‍ ഒട്ടും നഷ്ടബോധം തരുന്നില്ല. ലാഗിങ്ങോ ഗിയര്‍ ഷിഫ്റ്റിലെ ബുദ്ധിമുട്ടോ ഒട്ടുമില്ല. ആക്‌സിലറേഷന് വേണ്ടിയുള്ള സമയമെടുപ്പും അധികം തോന്നിയില്ല. ഓവര്‍ടേക്കിങ്ങില്‍ അതിനാല്‍ പ്രശ്‌നമുണ്ടാവില്ല.

വാലറ്റം

കാശിന് മുതലുള്ള വാഹനമാണ് വെന്യു. കാരണം, അതിലെ ഫീച്ചറുകള്‍ തന്നെ. എന്‍ജിന്‍ശക്തിയിലും മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യംവരുന്നില്ല, പ്രത്യേകിച്ച് ഡ്യുവല്‍ ക്ലച്ച് ടര്‍ബോ എന്‍ജിനുകളില്‍. ആഡംബരത്തിലും ഒട്ടും കുറവല്ല. അതുകൊണ്ടു തന്നെ വില്‍പ്പനയ്ക്കുമുമ്പുണ്ടായ ബുക്കിങ്ങില്‍ത്തന്നെ വെന്യുവിന്റെ ജനപ്രിയത കണ്ടതാണ്. ഇപ്പോള്‍ മൂന്നുമാസം വരെയാണ് വെന്യുവിന്റെ ബുക്കിങ് കാലാവധി.

Engine Type

1.2 L Kappa Dual VTVT - Power 82 bhp@6000 rpm, Torque 115 Nm@4000 rpm, Mileage 17.5 Kmpl

Kappa 1.0 Turbo GDI - Power 118 bhp@6000 rpm, Torque 172 Nm@1500-4000 rpm, Mileage 18.2 Kmpl, Transmission Manual

Kappa 1.0 Turbo GDI - Power 118 bhp@6000 rpm - Torque 172 Nm@1500-4000 rpm - Mileage 18.2 Kmpl, Transmission Automatic

U2 1.4 CRDi Diesel - Power 89 bhp@4000 rpm - Torque 220 Nm@1500-2750 rpm, Mileage 23.7 Kmpl, Transmission Manual

Price List

1.2 E - 653500 (ex showroom, calicut)

1.2 S - 723500 (ex showroom, calicut)

1.0 turbo S - 824500 (ex showroom, calicut)

1.0 Turbo S(DCT) - 938500 (ex showroom, calicut)

1.0 Turbo SX - 957500 (ex showroom, calicut)

1.0 Turbo SX-DT - 972500 (ex showroom, calicut)

1.0 Turbo SX(DCT) - 1114000 (ex showroom, calicut)

1.0 Turbo SX(o) - 1063500 (ex showroom, calicut)

1.4DSL E - 778500 (ex showroom, calicut)

1.4DSL S - 848500 (ex showroom, calicut)

1.4DSL SX - 981500 (ex showroom, calicut)

1.4DSL SX-DT - 996500 (ex showroom, calicut)

1.4 DSL SX(O) - 1087500 (ex showroom, calicut)

Length 3995 mm

Width 1770 mm

Height 1590 mm

Wheelbase 2500 mm

Boot Space 295 L

Vehicle provided by KVR Hyundai,Calicut

Contetent Highlights; Hyundai venue review, venue first drive

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


menaka gandhi

2 min

കേരളത്തിലെ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി

May 27, 2022

Most Commented