-
ഏത് പട്ടിക്കും ഒരു ദിവസമുണ്ടെന്ന് ഒരു നാടന്‍ പ്രയോഗമുണ്ട്. പൊതുവെ നായകളെ ഉദ്ദേശിച്ചല്ല ഈ പ്രയോഗമെങ്കിലും ഇത്തരത്തില്‍ സമയം തെളിഞ്ഞ ഒരു നായയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന നായ ഹ്യുണ്ടായിയുടെ സെയില്‍സ് ഡോഗായാണ് ഈ പ്രയോഗം അന്വര്‍ഥമാക്കിയിരിക്കുന്നത്.
ബ്രസീലിലാണ് സംഭവം. ഹ്യുണ്ടായിയുടെ ഷോറൂമിന്റെ സമീപത്ത് അലഞ്ഞ് നടന്നിരുന്ന നായയാണ് ഇപ്പോള്‍ കമ്പനിയുടെ പ്രതിനിധിയായിരിക്കുന്നത്. ഹ്യുണ്ടായിയിലെ ജീവനക്കാരുമായി പെട്ടെന്ന് ഇണങ്ങിയതോടെയാണ് ഈ നായയെ ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഈ നായയ്ക്ക് ടക്‌സണ്‍ പ്രൈം എന്ന് പേര് നല്‍കുകയും കമ്പനിയുടെ പ്രതിനിധിയാക്കുകയുമായിരുന്നു.
ഇപ്പോള്‍ ഹ്യുണ്ടായിയുടെ ഈ ഷോറൂമില്‍ കയറി ചെല്ലുന്ന ഉപയോക്താക്കളെ സ്വീകരിക്കാന്‍ കഴുത്തില്‍ സ്വന്തം പേരെഴുതിയ ടാഗുമിട്ട് ടക്‌സണ്‍ പ്രൈം കവാടത്തിന് സമീപത്ത് തന്നെയുണ്ട്. കമ്പനിയിലെ മറ്റ് ജീവനക്കാര്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് പോകുമ്പോഴും ടൂസോണ്‍ പ്രൈമിന്റെ താമസം ഷോറൂമിന്റെ ഉള്ളില്‍ തന്നെയാണ്.
ഹ്യുണ്ടായി ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. സംഭവം വൈറലായതോടെ ടക്‌സണിനും ഇപ്പോള്‍ സ്വന്തമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഷോറൂമിലെത്തുന്ന ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ടക്‌സണ്‍ ഒരു കൗതുകമാണെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.
Content highlights: Hyundai Makes Stray Dog As Sales Dog In Showroom
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..