പ്രതീകാത്മക ചിത്രം
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഗതാഗതം കുറയ്ക്കുന്നതിനും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം തടയുന്നതിനുമുള്ള ഏറ്റവും വലിയ പ്രതിവിധികളില്‍ ഒന്നാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എന്താണെന്നും, ഇത് വാഹന മേഖലയില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളും, ഈ സംവിധാനത്തെ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ സന്നദ്ധതയും വിശദീകരിക്കുകയാണ് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റും സി.ടി.ഒയുമായ രാജേന്ദ്ര പേട്കര്.
എന്താണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍...?
ഹൈഡ്രജന്‍ ഇന്ധന സെല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഹൈഡ്രജന്റെ രാസ ഊര്‍ജം ഉപയോഗിക്കുന്നു. ഇത് ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയിൽ ജലവും താപവും ഉപോല്‍പ്പനങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു...?
രാസ ഊര്‍ജത്തെ വൈദ്യതോര്‍ജമാക്കി മാറ്റുന്ന ഫ്യുവല്‍ സെല്‍ സ്റ്റാക്കാണ് ഈ സാങ്കേതികവിദ്യയില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ഇന്‍പുട്ടായി ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജന്‍ ടാങ്കില്‍ സൂക്ഷിക്കാന്‍ ഒരു ഹൈഡ്രജന്‍ ടാങ്ക് ആവശ്യമാണ്. ഈ ഫ്യുവല്‍ സെല്‍ സ്റ്റാക്കില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ ബാറ്ററിയില്‍ സംഭരിക്കുന്നു. എന്നാല്‍, ഇതിലെ ബാറ്ററി വലിപ്പത്തില്‍ ചെറുതാണ്. വാഹനങ്ങള്‍ക്ക് പുറമെ, മറ്റ് സംവിധാനങ്ങളിലേക്കും ഊര്‍ജം നല്കാന് ഇതിലൂടെ സാധിക്കും.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലിന്റെ നേട്ടങ്ങള്‍...?
പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൈഡ്രജന്‍ ജ്വലനത്തില്‍ പൂജ്യം കര്‍ബണ്‍ പുറന്തള്ളുന്നതിനാല് തന്നെ ലോകത്താകമാനമുള്ള വരും തലമുറ ഇന്ധനമായി കണക്കാക്കപ്പെടുന്നത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലിനെയാണ്. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ക്ക് ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുണ്ടെന്നതാണ് പ്രധാന പ്രത്യേകത. ഇതിനുപുറമെ, മറ്റ് ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ വേഗത്തില്‍ ഇന്ധനം നല്‍കാനും സാധിക്കും.
ഇത് വൈകാതെ യാഥാര്‍ഥ്യമാകുമോ...?
പുതിയ സാങ്കേതികവിദ്യകളെ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും അധികാര കേന്ദ്രങ്ങളും മറ്റും അതിവേഗത്തിലാണ് ഏറ്റെടുക്കുന്നത്. ജപ്പാന്, ചൈന, യു.എസ്.എ, കൊറിയ, യൂറോപ്പിന്റെ ഏതാനും മേഖലകള്‍ തുടങ്ങിയവ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലിനെ ഏറ്റെടുത്തിട്ടുള്ള രാജ്യങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. അതേസമയം, ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ എത്തുന്നതും വിദൂരമല്ല. രാജ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിന്റെ കേന്ദ്രങ്ങള്‍ ആക്കുന്നതിനുള്ള നീക്കവും പുരോഗമിക്കുന്നുണ്ട്. ടാറ്റ, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ ഈ ദൗത്യത്തെ പിന്തണയ്ക്കാന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങളുടെ നിര്‍മാണത്തിന് ടാറ്റ മോട്ടോഴ്സ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ നീക്കം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ മൊബിലിറ്റി സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്സിന്റെ ആര് ആന്‍ഡ് ഡി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ മനസിലാക്കുന്നതിനും മറ്റുമായി 50-ഓളം ആളുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 2012-ലെ ഓട്ടോ എക്സ്പോയില്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് 15 ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ നല്‍കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
കണ്‍സെപ്റ്റ് വാഹനം കണ്ട് ആളുകള്‍ ഈ സംവിധാനം സ്വീകരിക്കുമോ...?
ടാറ്റ മോട്ടോഴ്സ് പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ് മോഡലിന് 300 കിലോമീറ്റര്‍ റേഞ്ച് ആണ് നല്‍കിയിരുന്നത്. ഇടത്തരം, ഹെവി വെഹിക്കിള്‍ ഫ്ളീറ്റ് ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ ഇത് പര്യാപ്തമാണ്. കാരണം ഭാരമുള്ള ലോഡുകളും ദീര്‍ഘദൂര ചരക്ക് ഗതാഗതവും സാധ്യമാക്കാന്‍ ഇത്തരം വാഹനങ്ങള്‍ക്ക് കഴിയും. എല്ലാവരും യാത്രകള്‍ക്കും മറ്റ് ചെലവ് കുറഞ്ഞ വാഹനങ്ങള്‍ വേണമെന്നും പരിസ്ഥിതി സൗഹാര്‍ദ യാത്ര സംവിധാനം ആഗ്രഹിക്കുന്നവരുമാണ്.
ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാധ്യതകള്‍
ഏത് പുതിയ സാങ്കേതികവിദ്യയും പോലെ ഫ്യുവല്‍ സെല്‍ ട്രക്കുകളും ബസുകളും മറ്റ് വാഹനങ്ങളും ഇന്ത്യന്‍ നിരത്തുകളിലെത്താന്‍ കുറച്ചുകൂടി സമയമെടുക്കും. സാങ്കേതികവിദ്യക്കും ഉത്പന്നങ്ങള്‍ക്കും പുറമെ, ഹരിത ഇന്ധനങ്ങളെ പിന്തുണക്കുന്ന സൗകര്യങ്ങളും സാധ്യമാകേണ്ടതുണ്ട്. സമീപ ഭാവിയില്‍ ഈ സാങ്കേതികവിദ്യയ്ക്ക് വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ നവീന ആശങ്ങളെയും പോലും ഇതും കൂടുതല്‍ ലാഭകരണമായിരിക്കും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയ്ക്ക് ആഗോളതലത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. യാത്ര സംവിധാനങ്ങള്‍ ഭാവിയില്‍ പ്രകൃതിയോട് ഇണങ്ങിയത് ആക്കാനാണ് ടാറ്റ മോട്ടോഴ്സ് ശ്രമിക്കുന്നത്.
( ടാറ്റ മോട്ടോഴ്സ് പ്രസിഡന്റും സി.ടി.ഒയുമാണ് ലേഖകന്‍ )
Content Highlights: Hydrogen Fuel Cell, The Future mobility solution, Eco Friendly Fuel, Tata Motors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..