ഹൈബ്രിഡ് കാര്‍, വാഹന വിപണിയിലെ മുല്ലപ്പൂ വിപ്ലവം


പി.കെ അതുല്‍വത്സന്‍

ഏതാണ്ട് മുഴുവന്‍ ഉപഭോഗത്തിന്റെ ഏറിയ പങ്കും പെട്രോള്‍ ഇറക്കുമതിയുള്ള ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ പ്രചാരത്തിലില്ലാത്തതിന്റെ ഗുണം ഇന്ത്യക്കാര്‍ക്കാണോ അതോ 10 ഡോളറിനു ക്രൂഡ് ഓയില്‍ കുഴിച്ചെടുത്തു 50 ഡോളറിനു വില്‍ക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കാണോ എന്നു നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹൈബ്രിഡ് വാഹനങ്ങള്‍ എന്നു നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്ന സാധാരണക്കാരനും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ പരിഗണന കൊടുക്കാറില്ല. ടെക്‌നോളജിയെക്കുറിച്ചുള്ള അജ്ഞത തന്നെയാണു ഇതിന്റെ പ്രധാന കാരണം. ബജറ്റില്‍ ഒതുങ്ങാത്ത ഉയര്‍ന്ന വിലയും ഹൈബ്രിഡ് കാറുകളെ ഉപഭോക്താക്കളില്‍ നിന്നുമകറ്റുന്നു.

ഇന്ത്യന്‍​ വാഹനവിപണിയുടെ 60 % കയ്യടക്കിവെച്ചിരിക്കുന്ന മാരുതി സുസുക്കിയും മറ്റും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ അത് ഹൈബ്രിഡ് വാഹനവില്‍പനയില്‍ ഒരു മല്‍സരത്തിനു കളമൊരുക്കുകയും വില കുറയാനിടയാക്കുമെന്നതില്‍ സംശയമില്ല.

# എന്താണ് ഹൈബ്രിഡ് കാറുകള്‍ ?
പെട്രോല്‍ എഞ്ചിനുകളെക്കുറിച്ചും ഇലക്ട്രിക്‌ എഞ്ചിനുകളെക്കുറിച്ചും നാം കേട്ടിട്ടുണ്ട് ചുരുക്കിപറഞ്ഞാല്‍ ഇതിന്റെ രണ്ടിന്റെയും ഒരു സമ്മിശ്രരൂപമാണു ഹൈബ്രിഡ് എഞ്ചിനുകള്‍. ഇലക്ട്രിക്‌ മോട്ടോറുകള്‍ തന്നെയാണു ഇതിന്റെ മര്‍മ്മ പ്രധാന ഘടകം. റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ബാട്ടറികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങള്‍

# ഹൈബ്രിഡ് എഞ്ചിനുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം...
ഹൈബ്രിഡ് എഞ്ചിനുകളെ പ്രധാനമായും രണ്ടു രീതിയില്‍ തരം തിരിക്കാം. മൈല്‍ഡ് ഹൈബ്രിഡ് എന്നും ഫുള്‍ ഹൈബ്രിഡ് എന്നും. മൈല്‍ഡ് ഹൈബ്രിഡില്‍ ഇലക്ട്രിക്‌ മോട്ടോര്‍ ആണു അധിക പവര്‍ നല്‍കാനായി ഉപയോഗിക്കുന്നത്. കൂടുതല്‍ കരുത്ത് ആവശ്യം വരുമ്പോഴൊക്കെ ഇലക്ട്രിക്ക് മോട്ടോര്‍ എഞ്ചിനില്‍ ഒരു സൈഡ് കിക്ക് പോലെ പ്രവര്‍ത്തിക്കുന്നു. (ഉദാ-ഹോണ്ട സിവിക് ഹൈബ്രിഡ്)

എന്നാല്‍ ഫുള്‍ ഹൈബ്രിഡ് ആകട്ടെ ഇതിന്റെ നേരെ വിപരീതമായാണു പ്രവര്‍ത്തിക്കുന്നത്. എഞ്ചിന്‍ എപ്പോഴാണോ കുറഞ്ഞ പവറില്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണു ഇതില്‍ ഇലക്ട്രിക്കല്‍ എനര്‍ജി ഉപയോഗിക്കുന്നത്. അതായത് കുറഞ്ഞ പവറില്‍ ഇലക്ട്രിക്കല്‍ ബാറ്ററിയും കൂടിയ പവറില്‍ ഇന്ധനവും എഞ്ചിനെ ഡ്രൈവ് ചെയ്യുന്നതെന്നര്‍ത്ഥം. പ്രത്യേകം നിര്‍മ്മിക്കപ്പെട്ട ബാറ്ററികളാണു ഇതിനായി ഉപയോഗിക്കുന്നത്. എഞ്ചിന്‍ ഡ്രൈവ് ചെയ്യുന്ന അതെ മോട്ടോറുകള്‍ തന്നെയാണു എയര്‍ക്കണ്ടീഷണര്‍, വാട്ടര്‍ പമ്പ്, പവര്‍ സ്റ്റിയറിംഗ് എന്നിവയ്ക്കും ആവശ്യമായ പവര്‍ നല്‍കുന്നത്. (ഉദാ -ടൊയോട്ട പ്രീയുസ് ഹൈബ്രിഡ്).

പൊതുവേ പരിസ്ഥിതി സൗഹൃദ എന്‍ജിനാണ് ഹൈബ്രിഡ് വാഹനങ്ങളുടെ ഹൃദയം. മറ്റ് എന്‍ജിനുകളെ അപേക്ഷിച്ച് അന്തരീക്ഷമലിനീകരണം കുറവാണു ഇവയ്ക്ക്. നിലവില്‍ പല വികസിത രാജ്യങ്ങളും ഹൈബ്രിഡ് വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഇത്തരം കാറുകള്‍ക്ക് വന്‍ നികുതി ഇളവുകളാണ് പല വിദേശ രാജ്യങ്ങളിളും നല്‍കി വരുന്നത്. നോര്‍വ്വെയില്‍ 29.1% ആണു ഇലക്ട്രിക്/ഹൈബ്രിഡ് കാറുകള്‍ എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓയില്‍ സമ്പന്ന രാഷ്ട്രമായ നോര്‍വ്വെയില്‍ 110 ഇന്ത്യന്‍ രൂപയാണു ഒരു ലിറ്റര്‍ പെട്രോളിനു ഈടാക്കുന്നത് എന്നത് ഇതിന്റെ കൂടെ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്

ഹൈബ്രിഡ് കാറുകള്‍ ഓടിച്ചവര്‍ക്ക് മനസ്സിലാവും അതിലെ യാത്രാസുഖം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കാംമ്രി ഹൈബ്രിഡ് മോഡല്‍ 0 -100 കിലോമീറ്റര്‍ വേഗത കൈവരിക്കനെടുക്കുന്ന സമയം 9.2 സെക്കന്റുകള്‍ മാത്രമാണു. ഹൈബ്രിഡ് കാര്‍ ഓടിച്ച് പഴകിയ ഒരാള്‍ക്ക് സാധാരണ പെട്രോള്‍-ഡീസല്‍ ഓടിക്കുമ്പോള്‍ 'കുതിരപ്പുറത്തുനിന്നും കഴുതപ്പുറത്തെതിയ 'പ്രതീതി ഉണ്ടാവുമെന്നു സാരം.

ഇന്ത്യയില്‍ വാഹന വിപണിയില്‍ ഹൈബ്രിഡ് വിപ്ലവം വരാന്‍ പോകുന്നു എന്നു തന്നെയാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2030 ഓടെ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്നു അപ്രതക്ഷ്യമാവും. അതു മാത്രമല്ല കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഇലക്ട്രിക്‌/ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പൂജ്യം ശതമാനം ഡൗണ്‍ പേയ്‌മെന്റില്‍ വായ്പ നല്‍കുന്നു എന്നതും ഹൈബ്രിഡ് കാര്‍ വില്‍പനയുടെ ഗ്രാഫ് ഉയര്‍ത്തും എന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ ഇവയുടെ ഉയര്‍ന്ന വില തന്നെയാണു വിപണന രംഗത്ത് പിന്നോട്ട് നയിക്കുന്ന ഒരു ഘടകം. ഇന്ത്യയിലെ വാഹനവിപണിയുടെ 60 ശതമാനം കയ്യടക്കിവെച്ചിരിക്കുന്ന മാരുതി സുസുക്കിയും മറ്റും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണെങ്കില്‍ അത് ഹൈബ്രിഡ് വാഹനവില്‍പനയില്‍ ഒരു മല്‍സരത്തിനു കളമൊരുക്കുകയും വില കുറയാനിടയാക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാരുകളും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുകയാണെങ്കില്‍ ഒരു വിപ്ലവം തന്നെ ഈ രംഗത്ത് പ്രതീക്ഷിക്കാം.

ഏതാണ്ട് മുഴുവന്‍ ഉപഭോഗത്തിന്റെ ഏറിയ പങ്കും പെട്രോള്‍ ഇറക്കുമതി ഉള്ള ഇന്ത്യാ മഹാരാജ്യത്ത് ഹൈബ്രിഡ് കാറുകള്‍ പ്രചാരത്തിലില്ലാത്തതിന്റെ ഗുണം ഇന്ത്യക്കാര്‍ക്കണോ അതോ 10 ഡോളറിനു ക്രൂഡ് ഓയില്‍ കുഴിച്ചെടുത്തു 50 ഡോളറിനു വില്‍ക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കാണോ എന്നു നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതായാലും കേന്ദ്ര ഊര്‍ജ്ജ പരിസ്ഥിതി ഗതാഗത മന്ത്രാലയങ്ങള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്കയി കൂടുതല്‍ ഊന്നല്‍ നല്‍കട്ടേയെന്ന; നമുക്ക് പ്രത്യാശിക്കാം.

(ലേഖകന്‍ ദുബായ് അല്‍ മയ്ദൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രിസില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറാണ്.)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented