അഞ്ചാം തലമുറയിലും 'വാഴുന്നോർ'; കാൽ നൂറ്റാണ്ട് പിന്നിട്ട്‌ ഹോണ്ട സിറ്റി ഇന്നും പ്രിയങ്കരം


കാറുകള്‍ക്ക് ഇന്ന് കാണുന്ന ജനകീയത കൈവന്നിട്ടില്ലാത്ത 90-കളുടെ അവസാനത്തില്‍ വിപണിയില്‍ എത്തി അഞ്ച് തലമുറകള്‍ പിന്നിട്ട് കാല്‍നൂണ്ടാറ്റിന്റെ പാരമ്പര്യത്തില്‍ വിളങ്ങി നില്‍ക്കുന്ന വാഹനമാണ് ഹോണ്ട സിറ്റി.

ഹോണ്ട സിറ്റിയുടെ അഞ്ച് തലമുറ മോഡലുകൾ | Photo: Honda India

കാറുകള്‍ക്ക് ഇന്ന് കാണുന്ന ജനകീയത കൈവന്നിട്ടില്ലാത്ത 90-കളുടെ അവസാനത്തില്‍ വിപണിയിലെത്തി അഞ്ച് തലമുറകള്‍ പിന്നിട്ട് കാല്‍ നൂണ്ടാറ്റിന്റെ പാരമ്പര്യത്തില്‍ വിളങ്ങി നില്‍ക്കുന്ന വാഹനമാണ് ഹോണ്ട സിറ്റി എന്ന മിഡ് സൈസ് സെഡാന്‍. ആദ്യ തലമുറ മുതല്‍ ഏറ്റവുമൊടുവില്‍ എത്തിയ അഞ്ചാം തലമുറ വരെയുള്ള വാഹനങ്ങള്‍ക്ക് വരെ ഇപ്പോഴും വലിയ ഡിമാന്റ്. ഇന്ത്യയില്‍ മറ്റൊരു വാഹനത്തിന് അവകാശപ്പെടാനില്ലാത്ത അംഗീകാരമാണിത്.

1998-ലാണ് ഹോണ്ട സിറ്റി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 25-ാം വയസിന്റെ നിറവില്‍ നില്‍ക്കുന്ന ഈ വാഹനത്തിന് ഇന്ത്യയില്‍ നിര്‍മിച്ച സിറ്റിക്ക് രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ലക്ഷം ഉപയോക്താക്കളുടെ പിന്തുണയാണ് അവകാശപ്പെടാനുള്ളത്. കോംപാക്ട് എസ്.യുവിയുടെ വരവോടെ സെഡാന്‍ വാഹനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ട് തുടങ്ങിയിട്ടും ഇതിന് ഒരു അപവാദമായി നില്‍ക്കുന്ന വാഹനമാണ് ഹോണ്ട സിറ്റിയെന്നതാണ് വസ്തുത.ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ നിരവധി വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും ഹോണ്ട എന്ന ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന നാമം സിറ്റി എന്നതായിരിക്കും. ഇതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ളതും വില്‍പ്പനയുള്ളതുമായ മിഡ്‌സൈസ് സെഡാന്‍ എന്ന ഖ്യാതി ഈ വാഹനത്തിനുള്ളത്. അഞ്ചാം തലമുറയില്‍ എത്തി നില്‍ക്കുമ്പോള്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ഹൈബ്രിഡ് ഉള്‍പ്പെടുത്തിയത് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളും ഈ വാഹനത്തില്‍ നല്‍കുന്നതിന്റെ തെളിവാണ്.

സിറ്റിയുടെ അരങ്ങേറ്റം

ഹോണ്ട സിറ്റി ഒന്നാം തലമുറ മോഡല്‍ | Photo: Honda India

1998-ലാണ് ഹോണ്ടയുടെ സെഡാന്‍ മോഡലായ സിറ്റി ആദ്യമായി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1998 മുതല്‍ 2003 വരെയാണ് ആദ്യ തലമുറ സിറ്റി എന്ന വിശേഷിപ്പിക്കുന്ന ഈ വാഹനം ഇന്ത്യയില്‍ വിറ്റഴിച്ചത്. ആറാം തലമുറ 'സിവിക്കി'ന്റെ അടിസ്ഥാനമാക്കിയായിരുന്നു ഇന്ത്യയിലെ ആദ്യ സിറ്റിയുടെ നിര്‍മാണം. സാധാരണ ആളുകള്‍ക്ക് ഈ വാഹനം ഇഷ്ടപ്പെട്ടെങ്കിലും ഏറ്റവും പ്രചാരം നേടിയത് വേഗത ഇഷ്ടപ്പെടുന്ന ആളുകള്‍ക്കിടയിലായിരുന്നു. 106 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന വിടെക് ഹൈപ്പര്‍ 16 വാല്‍വ് പെട്രോള്‍ എന്‍ജിനാണ് റേസിങ്ങ് പ്രേമികളെ സിറ്റിയിലേക്ക് ആകര്‍ഷിച്ചത്. അക്കാലത്ത് ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള എന്‍ജിനുകളിലൊന്നായിരുന്നു ഇത്.

സിറ്റി പ്രതാപത്തിലേക്ക്

ഹോണ്ട സിറ്റി രണ്ടാം തലമുറ മോഡല്‍ | Photo: Honda India

ആദ്യ തലമുറ മോഡല്‍ എത്തി വഴി തെളിച്ചെങ്കിലും കൂടുതല്‍ പ്രതാപത്തിലേക്ക് എത്തിയത് രണ്ടാം തലമുറ മോഡലാണ്. കാറിന്റെ മധ്യഭാഗത്തായി ഫ്യുവല്‍ ടാങ്ക് നല്‍കി ഹോണ്ട ജാസിന്റെ പ്ലാറ്റ്‌ഫോമിലാണ് രണ്ടാം തലമുറ ഒരുങ്ങിയത്. 2003 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷമായിരുന്നു രണ്ടാം തലമുറ സിറ്റിയുടെ കാലഘട്ടം. കാര്‍ കൂടുതല്‍ വിശാലമായതിനൊപ്പം മൈലേജിലും വര്‍ധനവ് വരുത്തിയാണ് ഈ മോഡല്‍ എത്തിയത്. 1.5 ലിറ്റര്‍ ഇന്റലിജെന്റ് ഡ്യുവല്‍ ആന്‍ഡ് സീക്വന്‍ഷ്യല്‍ ഇഗ്നീഷ്യന്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിരുത്തത്. ഇന്ത്യയില്‍ ഒരു കാറിന് ആദ്യമായി സി.വി.ടി. ട്രാന്‍സ്മിഷന്‍ നല്‍കിയതും സിറ്റിയുടെ രണ്ടാം തലമുറയിലായിരുന്നു. എ.ബി.എസ്. എന്ന സുരക്ഷ സംവിധാനവും ഈ വാഹനത്തെ എതിരാളികളെക്കാള്‍ കേമനാക്കി.

കാലത്തിന് മുന്‍പേ സഞ്ചരിച്ച സിറ്റി

ഹോണ്ട സിറ്റി മൂന്നാം തലമുറ മോഡല്‍ | Photo: Honda India

ഇന്ത്യയിലെ വാഹനങ്ങളില്‍ ഇന്ന് കാണുന്ന സുരക്ഷ ഫീച്ചറുകള്‍ ഒരു പതിറ്റാണ്ടിനും മുന്നേ നല്‍കിയാണ് സിറ്റിയുടെ മൂന്നാം തലമുറ മോഡല്‍ എത്തിയത്. 2008 മുതല്‍ 2013 വരെ നിരത്തുകളില്‍ എത്തിയ മൂന്നാം തലമുറ മോഡല്‍ വേറിട്ടതായത് രണ്ട് എയര്‍ബാഗുകള്‍, എം.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ അടിസ്ഥാന മോഡല്‍ മുതല്‍ എല്ലാ വേരിയന്റിലും നല്‍കിയാണ്. മറ്റ് രണ്ട് തലമുറകളിലും കണ്ടിരുന്ന സിറ്റിയില്‍ നിന്ന് മാറി തികച്ചും പുതിയ രൂപം നേടിയതും മൂന്നാം തലമുറയിലാണ്. ആരോ-ഷോട്ട് സ്‌റ്റൈലിങ്ങിലെത്തിയ വാഹനത്തില്‍ പുതിയ 1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജില്‍ കരുത്തേകാനെത്തിയതും വാഹനത്തിന്റെ ജനപ്രീതി ഉയര്‍ത്തി.

സെഡാന്‍ വീഴുന്നു, സിറ്റി വാഴുന്നു

ഹോണ്ട സിറ്റി നാലാം തലമുറ മോഡല്‍ | Photo: Honda India

കോംപാക്ട് എസ്.യു.വിയുടെ വരവോടെ സെഡാന്‍ എന്ന സെഗ്മെന്റ് പിന്നാക്കം പോയ കാലഘട്ടത്തിലാണ് സിറ്റിയുടെ നാലാം തലമുറയുടെ വരവ്. കൃത്യമായി പറഞ്ഞാല്‍ 2014 മുതല്‍ 2020 വരെയുള്ള കാലഘട്ടം. അതുവരെ തലയെടുപ്പോടെ നിന്നിരുന്ന മറ്റ് സെഡാന്‍ മോഡലുകള്‍ പതിയ നിരത്തൊഴിയുമ്പോഴും സിറ്റിയുടെ പ്രതാപത്തിന് കോട്ടമുണ്ടായില്ല. മുമ്പുണ്ടായിരുന്ന് പെട്രോള്‍ എന്‍ജിനൊപ്പം 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്‍ജിനും ഇക്കാലത്ത് ഹോണ്ട സിറ്റിയില്‍ നല്‍കി. മാനുവല്‍ മോഡലുകളെക്കാള്‍ ഇന്ധനക്ഷമത നല്‍കുന്ന സി.വി.ടി. ഗിയര്‍ബോക്‌സ് ഈ വാഹനത്തില്‍ നല്‍കിയതോടെ ഈ വാഹനത്തിന്റെ നാലാം തലമുറയും വിപണിയില്‍ നിറഞ്ഞുനിന്നു.

ശ്രേണിയിലെ ഒന്നാമന്‍

ഹോണ്ട സിറ്റി അഞ്ചാം തലമുറ മോഡല്‍ | Photo: Honda India

2020 ജൂലായിലാണ് സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന്റെ വരവ്. ഡിസൈനിലും, അകത്തളത്തിലെ മിനുക്ക് പണിക്കും പുറമെ, പുതുതലമുറ സാങ്കേതികവിദ്യകള്‍ ആവാഹിച്ചാണ് അഞ്ചാം തലമുറ മോഡല്‍ എത്തിയത്. കണക്ടഡ് കാര്‍ ഫീച്ചറുകളാണ് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയത്. 2050-ഓടെ മാലിന്യ മുക്തമായ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയതും ഈ അഞ്ചാം തലമുറ സിറ്റിയിലാണ്. 25-ാം പിറന്നാള്‍ ആഘോഷിക്കുന്ന 2022-ല്‍ തന്നെയാണ് ഹോണ്ടയുടെ സിറ്റി ഹൈബ്രിഡ് അഥവാ സിറ്റി ഇ: എച്ച്.ഇ.വി. എന്ന മോഡലും ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങുന്നത്.

ഒരു ഏഷ്യന്‍ ബ്രാന്റായി ഹോണ്ട വികസിപ്പിച്ചെടുത്ത സിറ്റി എന്ന സെഡാന്‍ ഇന്ന് ആഗോള ബ്രാന്റാണ്. 80 രാജ്യങ്ങളിലാണ് ഹോണ്ട സിറ്റി ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. 45 ലക്ഷം സിറ്റികളാണ് ലോകത്താകമാനം ഹോണ്ട വിറ്റഴിച്ചിട്ടുള്ളത്. ഹോണ്ട എന്ന ബ്രാന്റിന് ലോകത്തകമാനം ലഭിക്കുന്ന സ്വീകാര്യത അതേ അളവില്‍ സിറ്റി എന്ന വാഹനത്തിനും ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത. ഫണ്‍ ടു ഡ്രൈവ് അനുഭവം, കംഫര്‍ട്ട്, സ്റ്റെബിലിറ്റി, പ്രകടനം, എന്നിവയ്‌ക്കൊപ്പം കാലത്തിനനുസരിച്ചുള്ള ഡിസൈന്‍ മാറ്റങ്ങള്‍ കൂടി ചേരുന്നതോടെ ഹോണ്ട സിറ്റി എന്ന വാഹനം എല്ലാ തലമുറയിലേയും ഉപയോക്താക്കളുടെയും ഇഷ്ടവാഹനമായി മാറുന്നുണ്ട്.

Content Highlights: Honda city celebrates 25 year in Indian roads, Honda city sedan, Five generations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented