പ്രതീകാത്മക ചിത്രം | Photo: Facebook|Kerala Police
2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലെത്തിയ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്/നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്.പി) നിര്‍ബന്ധമാക്കിയിരുന്നു. മാറ്റി സ്ഥാപിക്കാനോ, ഇളക്കി മാറ്റാനോ സാധിക്കാത്ത ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ വാഹനം എടുക്കുന്ന ഡീലര്‍ഷിപ്പുകളില്‍നിന്ന് തന്നെയാണ് സ്വന്തമാക്കേണ്ടത്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് എച്ച്.എസ്.ആര്.പി എന്ന ആശയം നടപ്പാക്കിയത്. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ വാഹനത്തോളം തന്നെ പ്രധാന്യമുള്ള ഭാഗമാണ്. ഇത് ഇളക്കി മാറ്റുന്നതും നിയമ വിരുദ്ധമായ മാറ്റങ്ങള്‍ വരുത്തുന്നതും ക്രിമിനല്‍ കുറ്റമാണ്.
എച്ച്.എസ്.ആര്.പിയെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍
- 2019-ഏപ്രില്‍ ഒന്ന് മുതലുള്ള വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് നിര്‍ബന്ധം.
- എച്ച്.എസ്.ആര്.പി വാഹന ഡീലര്‍മാര്‍ പ്രത്യേകം ചാര്‍ജ് ഇടാക്കാതെ വാഹനത്തില്‍ ഘടിപ്പിച്ച് നല്‍കണം.
- അഴിച്ച് മാറ്റാന്‍ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ്ങ് വഴിയാണ് ഇത് വാഹനത്തില്‍ ഘടിപ്പിച്ച് നല്‍കേണ്ടത്.
- ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും, കാറുകളില്‍ വിന്‍ഡ് സ്ക്രീനില്‍ തേഡ് നമ്പര്‍ പ്ലേറ്റും നല്‍കണം.
- മുന്നിലേയും പിന്നിലേയും നമ്പര്‍ പ്ലേറ്റുകളില്‍ പ്രത്യേകം സീരിയല്‍ നമ്പര്‍ കാണും. ഇത് വാഹന്‍ സൈറ്റില്‍ നല്‍കും.
- ഒരു വാഹനത്തിലെ എച്ച്.എസ്.ആര്.പി അഴിച്ച് മാറ്റാനൊ, മറ്റ് വാഹനങ്ങളില്‍ പിടിപ്പിക്കാനൊ പാടുള്ളതല്ല.
- എച്ച്.എസ്.ആര്.പിക്ക് കേട് സംഭവിച്ചാല്‍ ഡീലര്‍ഷിപ്പ് മുഖേന പുതിയത് സ്വന്തമാക്കാം. ഇതിന് പണം നല്‍കണം.
- വീണ്ടും അനുവദിക്കുന്ന നമ്പര്‍ പ്ലേറ്റുകളുടെ വിവരം സൂക്ഷിക്കേണ്ടതും വാഹന്‍ സൈറ്റില്‍ നല്‍കേണ്ടതും ഡീലര്‍മാരാണ്.
- ടൂ വീലറിന്റെ ഏതെങ്കിലും ഒരു പ്ലേറ്റിന് കേടുപാട് സംഭവിച്ചാല്‍ അത് മാത്രമായി മാറ്റി വാങ്ങാവുന്നതാണ്.
കാര്‍ മുതലുള്ള വാഹനങ്ങള്‍ക്കും ഒന്ന് മാത്രമായി വാങ്ങാ. എന്നാല്‍, ഇതിനൊപ്പം തേര്‍ഡ് നമ്പര്‍ സ്റ്റിക്കറും വാങ്ങണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..