ഴയ ഇംപള്‍സിന് പകരക്കാരനായി ഹീറോ ഒരു ഓഫ് റോഡര്‍ മോഡലിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത് മുതല്‍ വാഹന പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു ആ അവതാരത്തെ. സ്റ്റെലിഷ് രൂപഭംഗിക്കൊപ്പം താരതമ്യേന കുറഞ്ഞ വിലയില്‍ എക്‌സ്പള്‍സ് 200 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ഓഫ് റോഡ് സെഗ്‌മെന്റില്‍ ഹീറോ രണ്ടും കല്‍പ്പിച്ചൊരു കളി കളിക്കുമെന്ന് ഉറപ്പായി. ഉടന്‍ വില്‍പന ആരംഭിക്കുന്ന എക്‌സ്പള്‍സ് 200 മോഡലിനെക്കുറിച്ച് പ്രധാനപ്പെട്ട 10 കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...

1. വില - ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് മോഡലെന്ന പ്രത്യേകതയോടെയാണ് എക്‌സ്പള്‍സിന്റെ വരവ്. എക്‌സ്പള്‍സ് 200 കാര്‍ബറേറ്റഡ് പതിപ്പിന് 97000 രൂപയും ഫ്യുവല്‍ ഇഞ്ചക്റ്റഡിന് 1.05 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

2. എന്‍ജിന്‍ - അടുത്തിടെ പുറത്തിറങ്ങിയ എക്‌സ്ട്രീം 200 ആറിലേ അതേ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 18.4 പിഎസ് പവറും 17.1 എന്‍എം ടോര്‍ക്കുമേകുന്ന 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്പള്‍സിന്റെ ഹൃദയം. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

Xpulse 200

3. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ - ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയുള്ള കോള്‍ അലര്‍ട്ട്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഗിയര്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങള്‍ ഡിജിറ്റല്‍ കണ്‍സോളില്‍ ലഭിക്കും. 

4. ബ്രേക്കിങ് - മുന്നില്‍ 276 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുന്നത്. സിംഗില്‍ ചാനല്‍ എബിഎസും വാഹനത്തിലുണ്ട്. ഫ്യുവല്‍ ഇഞ്ചക്റ്റഡില്‍ പിന്നില്‍ 220 എംഎം പെറ്റല്‍ ഡിസ്‌ക് ബ്രേക്കാണുള്ളത്.  

5. വലിയ ടയര്‍ - ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന ഡ്യുവല്‍ പര്‍പ്പസ് ടയര്‍. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

6. സീറ്റ് ഹൈറ്റ് - ഓഫ് റോഡറായതിനാല്‍ സീറ്റ് ഹൈറ്റ് അല്‍പം കൂടുതലാണ് എക്‌സ്പള്‍സ് 200-ന്, 823 എംഎം. ഇതിന്റെ ടൂറര്‍ പതിപ്പായ എക്‌സ്പള്‍സ് 200ടി മോഡലിന് സീറ്റ് ഹൈറ്റ് 799 എംഎം ആണ്. 

xpulse 200

7. ഗ്രൗണ്ട് ക്ലിയറന്‍സ് - ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് എക്‌സ്പള്‍സിന്റെ മുഖ്യ ആകര്‍ഷണം (220 എംഎം). 

8. അഴകളവുകള്‍ - 2223 എംഎം നീളവും 850 എംഎം വീതിയും 1257 എംഎം ഉയരവും 1412 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ഭാരം 153 കിലോഗ്രാം. 

9. ഓഫ് റോഡ്‌ - ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, പ്രൊട്ടക്റ്റീവ് ബാഷ് പ്ലേറ്റ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, വിന്‍ഡ്ഷീല്‍ഡ്, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് പ്ലേറ്റ് എന്നിവ ഓഫ് റോഡര്‍ ലുക്ക് വര്‍ധിപ്പിക്കും.  

10. നിറങ്ങള്‍ - സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്, വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് ഗ്രേ എന്നീ അഞ്ചു നിറങ്ങളില്‍ വാഹനം ലഭ്യമാകും. 

xpulse 200

Content Highlights; Hero XPulse 200, XPulse 200, Hero Off Roader