അഡ്വ. സന്തോഷ് തോമസ് കണ്ടംചിറ 1957 മോഡൽ കറുത്ത ഫിയറ്റ് എലഗെന്റ് കാറിന് മുന്നിൽ | ഫോട്ടോ: മാതൃഭൂമി
കറുത്ത ഫിയറ്റ് എലഗെന്റ് മോഡല്‍ കാര്‍. വാഹന നമ്പര്‍ രജിസ്ട്രേഷന് കണ്ടാല്‍ ഒന്ന് ആലോചിക്കും. എം.ഡി.സി. 9779... പഴയ മദ്രാസ് കോയമ്പത്തൂര്‍ രജിസ്ട്രേഷനിലുള്ളതാണ് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. സന്തോഷ് തോമസ് കണ്ടംചിറയുടെ ഈ കാര്‍. 1957-ല്‍ സന്തോഷ് തോമസിന്റെ അച്ഛന് തരിയന്‍ തോമസാണ് 6500 രൂപയ്ക്ക് കാര്‍ വാങ്ങുന്നത്.
അന്ന് കേരളത്തില്‍ വാഹനരജിസ്ട്രേഷന് ഇല്ലായിരുന്നു. മദ്രാസില്‍ കൊണ്ടുപോയി വാഹനം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്നും ഇന്നും നാട്ടുകാര്‍ക്ക് ഈ കാര്‍ സംസാരവിഷയമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘദൂര ഓട്ടങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അത് സാധ്യമല്ലെന്ന് സന്തോഷ് തോമസ് പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സ്റ്റിയറിങ്ങിന്റെ ഭാഗത്തെ പാര്‍ട്സിന് കേടുസംഭവിച്ചു. വലിയ തുക മുടക്കി ഓണ്‍ലൈന്‍ വഴിയാണ് പാര്‍ട്സ് എത്തിച്ച് വാഹനത്തില്‍ ഘടിപ്പിച്ചതെന്ന് സന്തോഷ് തോമസ് പറഞ്ഞു. പഴമ നഷ്ടപ്പെടുത്താതെ പുതിയതുപോലെയാണ് സന്തോഷ് കാര്‍ സൂക്ഷിക്കുന്നത്. ഈ വാഹനം കൂടാതെ 1997 മോഡല്‍ ഫിയറ്റ് കാറും സന്തോഷിനുണ്ട്.
കോട്ടയത്ത് പ്രാദേശിക യാത്രകള്‍ക്ക് ഇതുമായി പുറപ്പെട്ടാല്‍ വഴിയെ പലരും കൈകാണിക്കും. നിര്‍ത്തിയിട്ടാല്‍ ഓടിവരും. മറ്റൊന്നിനുമല്ല. കാറിനൊപ്പംനിന്നൊരു സെല്‍ഫി. ചിലര്ക്കൊന്ന് കയറിയിരിക്കണം. പഴയ കാറുകളെ ഇഷ്ടപ്പെടുന്നവര്‍ വിവരം തിരക്കി വിളിക്കാറുമുണ്ട്. പഴയവണ്ടി പൊളിക്കാനുള്ള നിയമം വരാനിരിക്കെ ഇദ്ദേഹത്തിന് ആശങ്കയില്ല. എന്തുവന്നാലും വണ്ടി കരുതലോടെ ഒപ്പം നിലനിര്‍ത്താനുള്ള തീരുമാനത്തിലാണ് അദ്ദേഹം.
Content Highlights: Fiat Elegant; 60 Year Old Fiat Vintage Car In Kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..