അഞ്ചുപേരുടെ ഐഡിയ, ഇലക്ട്രിക് പോസ്റ്റിലെ ചാര്‍ജിങ്ങ് സ്‌റ്റേഷന്‍; 'ചാര്‍ജ്‌മോഡ്' ഓണാക്കി കൂട്ടുകാര്‍


ദീപാദാസ്

സംസ്ഥാനത്ത് നിലവില്‍ 412 ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ത്തിയായി. രണ്ടുമാസത്തിനുള്ളില്‍ 1159 എണ്ണം കൂടിയാകും. കോഴിക്കോട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്.

കെ.എസ്.ഇ.ബി.ക്കായി സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷൻ

2018-ല്‍ ആണ് രാമനുണ്ണിയും അഞ്ച് കൂട്ടുകാരും ചേര്‍ന്ന് കെ.എസ്.ഇ.ബി.യെ സമീപിച്ചത്. എന്‍ജിനീയറിങ് പഠനം കഴിഞ്ഞിറങ്ങിയ അവര്‍ക്ക് നല്ലൊരു പദ്ധതിയുണ്ടായിരുന്നു. വരുംകാല വാഹനങ്ങളേതെന്ന സത്യം തിരിച്ചറിഞ്ഞ് തയ്യാറാക്കിയ പദ്ധതി. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കായി വൈദ്യുതിത്തൂണുകളിലെ ചാര്‍ജിങ് സ്റ്റേഷനുകള്‍ (പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍) എന്ന ആശയമാണ് അവര്‍ മുന്നോട്ടുവെച്ചത്. പദ്ധതി കെ.എസ്.ഇ.ബി. അംഗീകരിച്ചതോടെ 'ചാര്‍ജ്‌മോഡ്' എന്ന സ്റ്റാര്‍ട്ട്അപ് സംരംഭത്തിന് കൂട്ടുകാര്‍ തുടക്കംകുറിച്ചു.

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ എം. രാമനുണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത്, മിഥുന്‍ കൃഷ്ണന്‍, വി. വിശാഖ് എന്നിവരടങ്ങിയ സംഘം കെ.എസ്.ഇ.ബി.യുമായി ഉണ്ടാക്കിയത് അഞ്ചുവര്‍ഷത്തെ കരാര്‍. തൂണുകളിലെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കുവേണ്ട ഉപകരണങ്ങളും സോഫ്റ്റ്വേറുമാണ് ചാര്‍ജ്‌മോഡ് സജ്ജമാക്കുന്നത്. നിലവില്‍ സ്റ്റേഷനുകളുടെ നിയന്ത്രണവും ഇവര്‍ക്കാണ്.

412 സ്റ്റേഷനുകള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് നിലവില്‍ 412 ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ത്തിയായി. രണ്ടുമാസത്തിനുള്ളില്‍ 1159 എണ്ണം കൂടിയാകും. കോഴിക്കോട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. പിന്നീട് പാലക്കാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലും തൂണുകളിലെ ചാര്‍ജിങ് സ്റ്റേഷനുകളാരംഭിച്ചു. കൊല്ലത്ത് പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ തൃശ്ശൂരിലേക്കുമെത്തും. പാതയോരത്ത് പാര്‍ക്കിങ് സൗകര്യമുള്ളിടത്തെ തൂണുകളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

ഏഴായിരം സ്ഥിരം ഉപഭോക്താക്കള്‍

ഉപഭോക്താക്കളേറെയുള്ളത് കോഴിക്കോട്ടാണ്- ഏഴായിരത്തിനടുത്ത്. ചാര്‍ജ്‌മോഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതുപോലെ സംസ്ഥാനത്തെവിടെനിന്നും വാഹനം ചാര്‍ജ് ചെയ്യാം. ഏറ്റവും കുറഞ്ഞ തുകയായ 106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കും. 200 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. ഓരോ വാഹനക്കമ്പനിക്കുമനുസരിച്ച് മൈലേജില്‍ വ്യത്യാസമുണ്ടാകും. ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലും ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ 'ചാര്‍ജ്‌മോഡ്' പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.

Content Highlights: Electric vehicle charging from electric post, chargemode, engineering student start up

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented