ഡംബര പട്രോളിങ് വാഹനത്തില്‍ യാത്ര ചെയ്യണമെന്ന കുട്ടിയുടെ ആഗ്രഹം നിറവേറ്റി ദുബായ് പോലീസ്. ഏഷ്യന്‍ വംശജനായ ലൂക്കാസ് ലീ ചാവോയുടെ ആഗ്രഹമാണ് പോലീസ് നിറവേറ്റിയത്. പോലീസ് തന്റെ വീട്ടില്‍ വരണമെന്നും പോലീസുകാരുടെ ആഡംബര വാഹനത്തില്‍ ഒരിക്കല്‍ യാത്ര ചെയ്യണമെന്നുമായിരുന്നു കുട്ടിയുടെ ദീര്‍ഘകാലമായുള്ള ആഗ്രഹം. 

മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ലൂക്കാസിന്റെ പിതാവ് കുട്ടിയുടെ ആഗ്രഹം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ദുബായ് ടൂറിസം പോലീസും സെക്യൂരിറ്റി മീഡിയ വിഭാഗവും ചേര്‍ന്ന് വാഹനവുമായെത്തി കുട്ടിയുമായി നഗരയാത്ര നടത്തി. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൂടെയായിരുന്നു കുട്ടിയുമൊത്തുള്ള പോലീസിന്റെ യാത്ര.

ദുബായ് പോലീസ് യൂണിഫോമും കളിപ്പാട്ടങ്ങളും സമ്മാനിച്ചു. തങ്ങളുടെ മകനോട് ദുബായ് പോലീസ് കാണിച്ച സ്‌നേഹത്തിനും പരിഗണനയ്ക്കും ലൂക്കാസിന്റെ മാതാപിതാക്കള്‍ നന്ദി അറിയിച്ചു. പോലീസിന്റെ ഈ നീക്കം കുട്ടിയുടെ ജീവിതത്തിലൂടനീളം ഓര്‍മിക്കുന്നതായിരിക്കുമെന്നും അവര്‍ പറഞ്ഞു. ദുബായ് പോലീസാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

Content Highlights: Dubai Police fulfils Child Dream to ride in Luxury Police Patrol Vehicle