കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡ്രൈവിങ് പരിശീലനം പുനരാരംഭിച്ചപ്പോൾ. തൃശ്ശൂർ നഗരത്തിൽനിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി
കൂര്‍ക്കഞ്ചേരി തങ്കമണിക്കയറ്റത്തിനടുത്തുള്ള ഇന്ത്യന്‍ ഡ്രൈവിങ് സ്കൂളിനു മുന്നില്‍നിന്ന് പരിശീലനത്തിനു പുറപ്പെടും മുന്‍പുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു ജിജു. ''ഓരോരുത്തരേയും പരിശീലിപ്പിച്ചുകഴിഞ്ഞാല്‍ കാറില്‍ സാനിറ്റൈസര്‍ സ്പ്രേ ചെയ്യും. വിദ്യാര്‍ഥികള്‍ നിര്‍ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
പരിശീലനത്തിനെത്താന്‍ പലര്‍ക്കും ഭയമുണ്ട്. പിന്നെ ഞങ്ങളുടെ വിദ്യാര്‍ഥികളില്‍ പലരും നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കോളേജുകളില്‍ പഠിച്ചിരുന്നവരാണ്. അവരാരും ഇപ്പോള്‍ സ്ഥലത്തില്ല. പലരുടെയും ഡ്രൈവിങ് പഠനം പൂര്‍ത്തിയായതാണ്.
ഏഴുമാസങ്ങള്‍ക്കു ശേഷം വീണ്ടും ക്ലാസ്സുകള്‍ തുടങ്ങുമ്പോള്‍ അവര്‍ക്കൊന്നും എത്താനാകുന്നില്ല. എങ്കിലും വണ്ടി മുന്നോട്ടെടുക്കാന്‍ തന്നെയാണ് തീരുമാനം'' -വിദ്യാര്‍ഥിക്ക് സ്റ്റിയറിങ് തിരിച്ചുകൊടുത്ത് ആത്മവിശ്വാസത്തോടെ ജിജു പറഞ്ഞു.
മാര്‍ച്ച് 10-ന് താഴിട്ടുപൂട്ടിയ ഡ്രൈവിങ് സ്കൂളുകളിലെ വാഹനങ്ങള്‍ വീണ്ടും നിരത്തിലിറങ്ങുമ്പോള്‍ ഉടമകള്‍ക്കും പരിശീലകര്‍ക്കും നിരത്താനുള്ളത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. എങ്കിലും ശുഭപ്രതീക്ഷയോടെ അവര്‍ ഫസ്റ്റ് ഗിയറിട്ടുകഴിഞ്ഞു...
ഈ നിര്‍ദേശങ്ങള്‍ നമുക്ക് ഗിയറിലിടാം
- കണ്ടെയ്ന്മെന്റ് സോണിലുള്ളവര്‍ പരിശീലനം നല്‍കുകയോ പരിശീലനത്തില്‍ പങ്കെടുക്കുകയോ പാടില്ല.
- പരിശീലകരും പഠിക്കുന്നവരും മാസ്ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
- പരിശീലന വാഹനത്തില്‍ ഒരു സമയം പരിശീലകനും ഒരു വിദ്യാര്‍ഥിയും മാത്രം.
- പരിശീലന വാഹനം നിശ്ചിത സമയ പരിധിയില്‍ അണുവിമുക്തമാക്കണം.
- ഗര്‍ഭിണികളെയും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരേയും ടെസ്റ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലികമായി ഒഴിവാക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..