പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
റോഡിലിറങ്ങുമ്പോള്‍ വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിയമങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം
- സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ വാഹനത്തിന്റെ ആര്‍.സി. (Registration Certificate), ഇന്‍ഷുറന്‍സ്, ടാക്‌സ് ബില്‍ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം. ഇവ ഡിജിലോക്കറില്‍ സൂക്ഷിച്ചാലും മതി.
- കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം.
- ഇരുചക്രവാഹനങ്ങളില്‍യാത്രചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണം.
- ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്.
- രാത്രിയില്‍ എതിര്‍ഭാഗത്തുനിന്ന് വാഹനം വരുമ്പോള്‍ ഹെഡ്ലൈറ്റ്ഡിം ആക്കിവേണം ഡ്രൈവ് ചെയ്യാന്‍.
- ട്രാഫിക് ഐലന്‍ഡിലെ സിഗ്നലില്‍ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെമൂന്നുനിറങ്ങളാണുണ്ടാവുക.
- ചുവപ്പുനിറം കണ്ടാല്‍ വാഹനംനിര്‍ത്തണം. പച്ചനിറം കണ്ടാല്‍ മുന്നോട്ടുപോവാം. മഞ്ഞനിറം ചുവപ്പുനിറം വരാനുള്ള മുന്നറിയിപ്പാണ്. വേഗത കുറയ്ക്കുക.
- വലിയ ജങ്ഷനുകളില്‍ കാല്‍നടക്കാര്‍ക്കും സിഗ്‌നലുകളുണ്ടാകാറുണ്ട്. ലൈറ്റുകളില്‍ കാല്‍നടക്കാരന്റെ ചിത്രമുണ്ടായിരിക്കും. അതിലും പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളാവും ഉണ്ടാകുക.

ഇടവിട്ടുള്ള വെള്ളവരകള്‍
റോഡിനെ രണ്ടായി ഭാഗിക്കുന്ന വരയാണിത്. രണ്ടുവശങ്ങളില്‍നിന്നുമുള്ള വാഹനങ്ങള്‍ക്ക് തുല്യമായ വീതിയാണുള്ളത്. എതിരേ വാഹനങ്ങള്‍ വരുന്നില്ലെങ്കില്‍ ഈ വരകള്‍ക്കുമുകളിലൂടെ ഓവര്‍ടേക്ക് സാധ്യമാണ്.
നീളമുള്ള വെള്ളവര
വീതികുറഞ്ഞ റോഡുകളിലാണ് ഇത്തരം വരകള്‍ കാണുന്നത്. ഈ വരകള്‍ മുറിച്ചുകടക്കരുത് എന്നതാണ് നിയമം. ഓവര്‍ടേക്ക് ചെയ്യാനും പാടില്ല.
സിഗ്-സാഗ് വരകള്‍
ഇത്തരം വരകള്‍ ആളുകള്‍ മുറിച്ചുകടക്കുന്ന ഇടങ്ങള്‍ക്ക് മുമ്പായാണ് നല്‍കാറ്. സീബ്രാവരകള്‍ ഉടനെയുണ്ടെന്നും മുമ്പിലെ വാഹനം നിര്‍ത്തിയാല്‍പ്പോലും ഓവര്‍ടേക്ക് പാടില്ലെന്നും സൂചിപ്പിക്കുകയാണ് സിഗ്-സാഗ് വരകള്‍. എല്ലായിടങ്ങളിലും ഇവ കാണാറില്ല.
സ്‌ട്രൈപ്പ്ഡ് മീഡിയന്‍
ഒരു ഏണിപോലെ തോന്നുന്ന, ഡിവൈഡറിന് തുല്യമായ അടയാളങ്ങളാണിവ. അപകടസാധ്യത കൂടിയ ഇടങ്ങളില്‍ വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലം പാലിക്കാനാണ് ഈ വരകള്‍. ഓവര്‍ടേക്കിങ് ഒരുകാരണവശാലും പാടില്ല. ആ വരകളില്‍നിന്ന് കഴിയുന്നതും അകലംപാലിക്കണം. സ്‌ട്രൈപ്പ്ഡ് മീഡിയന്‍ കയറിച്ചെല്ലുന്നത് പലപ്പോഴും ശരിയായ ഒരു മീഡിയനിലേക്ക് ആയിരിക്കും. അപ്പോള്‍ സ്‌ട്രൈപ്പ്ഡ് മീഡിയന്‍ പാലിക്കാതെവന്നാല്‍ വാഹനങ്ങള്‍ മീഡിയനില്‍ ഇടിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഞ്ഞനിറത്തിലെ സ്‌ട്രൈപ്പ്ഡ് മീഡിയന്‍ വരകളും കാണാറുണ്ട്. മഞ്ഞയാണെങ്കില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം.
മഞ്ഞ ബോക്‌സ് ജങ്ഷന്‍
തിരക്കുള്ള ജംഗ്ഷനിലാണ് മഞ്ഞ ബോക്‌സ് ജങ്ഷന്‍ കാണുന്നത്. ഈ വരകള്‍ക്കുമുകളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ കടന്നുപോകാം. ഇല്ലെങ്കില്‍ മറ്റുവശങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ പോയതിനുശേഷംമാത്രം കടന്നുപോകാം.
കുറുകെയുള്ള വരകള്‍
ഈ വരകള്‍ കണ്ടാല്‍ വാഹനം നിര്‍ത്തണം. അവിടെത്തന്നെ നിര്‍ത്താനുള്ള അടയാളങ്ങളും ഉണ്ടാകും. അതിനുശേഷമുള്ള സീബ്രാവരകളിലേക്ക് ഒരാള്‍ ഇറങ്ങിയാല്‍ ക്രോസ് വരയില്‍ നിര്‍ബന്ധമായും വാഹനം നിര്‍ത്തിയിരിക്കണം.
ഡ്രൈവിങ് സീറ്റ് വലതുവശത്ത്
പല വിദേശരാജ്യങ്ങളിലും ഇടതുവശത്ത് ഡ്രൈവര്‍ ഇരിക്കുന്ന സംവിധാനമാണെങ്കിലും നമ്മുടെനാട്ടില്‍ വാഹനങ്ങള്‍ കൊണ്ടുവന്നത് ബ്രിട്ടീഷുകാരായതിനാല്‍ അവരുടേതിന് സമാനമായി വലതുവശത്താണ് ഡ്രൈവിങ് സീറ്റ്.
.jpg?$p=74dd70a&&q=0.8)
ഡിജി ലോക്കര്‍
ഒട്ടും പ്രതീക്ഷിക്കാതെ സര്‍ട്ടിഫിക്കറ്റുകള്‍ നമുക്ക് ഹാജരാക്കേണ്ടിവന്നാല്‍ പേടിക്കേണ്ടതില്ല. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നമ്മുടെ സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിക്കാം. 'ഡിജിലോക്കര്‍' എന്നാണു ആ ആപ്ലിക്കേഷന്റെ പേര്. പ്‌ളേസ്റ്റോറിലോ, ആപ്പ് സ്റ്റോറിലോ നിന്ന് 'ഡിജിലോക്കര്‍' ഡൗണ്‍ലോഡ് ചെയ്യാം. അതു തുറന്ന് ആധാര്‍ നമ്പറോ, ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറോ കൊടുത്താല്‍ മൊബൈലില്‍ വരുന്ന ഒ.ടി.പി. ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാം.
അക്കൗണ്ട് തുറന്നാല്‍ ആധാര്‍, വോട്ടര്‍ ഐ.ഡി. ഉള്‍പ്പെടെയുള്ളതിന്റെ ലിങ്ക് കാണാന്‍കഴിയും. അതില്‍ കാര്‍ഡിന്റെ നമ്പര്‍ നല്‍കിയാല്‍ നമ്മുടെ കാര്‍ഡ് ഓണ്‍ലൈനായി കാണാം. അത് സേവ് ചെയ്തുവെച്ചാല്‍ പിന്നീട് എപ്പോള്‍വേണമെങ്കിലും ആപ്പിലൂടെ നമുക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കാണാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ആപ്പ് ആയതിനാല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിടത്തൊക്കെ ഇത് കാണിച്ചാല്‍ മതി.
വേഗത
- എക്‌സ്പ്രസ് ഹൈവേകളില്‍ കാറിന്റെ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്റര്‍
- ദേശീയപാതകളില്‍ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്റര്‍.
- ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും നിയമങ്ങളില്‍ ഇളവുണ്ട്. അവയ്ക്ക് പ്രത്യേകം ശബ്ദം മുഴക്കി എവിടെയും കഴിയുന്നത്ര വേഗത്തില്‍ സഞ്ചരിക്കാം.
Content Highlights: Drivers and other road users should follow some important rules, Road Rules, Traffic rules


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..