ക്ലിഫ്ഹൗസ് വളപ്പില്‍ ഡ്രൈവിങ്ങ് പഠനം, അംബാസിഡറില്‍ തുടങ്ങി ഇ.വി. എത്തിയ മോഹന്‍ ശങ്കറിന്റെ കാറോട്ടം


ജി.ജ്യോതിലാല്‍

പഴയ വണ്ടികളോടുള്ള ഇഷ്ടവും കുറഞ്ഞിട്ടില്ല. അതുകൊണ്ട് 1948 മോഡല്‍ ഒറിജിനല്‍ വില്ലീസ് കുറച്ചുകാലം കൊണ്ടുനടന്നു. അതൊരു സുഹൃത്തിന്റേതായിരുന്നു. നാലുവര്‍ഷംമുമ്പ് ഈ പ്രീമിയര്‍ പത്മിനി വാങ്ങി കണ്ടീഷനാക്കി എടുത്തു.

1988 മോഡൽ പ്രീമിയർ പത്മിനി കാറിന് സമീപം മോഹൻ ശങ്കർ | ഫോട്ടോ: മാതൃഭൂമി

കോണ്‍ഗ്രസ് നേതാവ്, എസ്.എന്‍.ഡി.പി.യോഗം ഭാരവാഹി, മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയകേരളത്തിലെ സമുന്നതരിലൊരാളുമായ ആര്‍.ശങ്കറിന്റെ മകന്‍... മോഹന്‍ ശങ്കറിന് വിലാസങ്ങളേറെയുണ്ട്. പക്ഷേ, പുതുതലമുറയ്ക്ക് അറിയാത്തൊരു കാര്യംകൂടിയുണ്ട്. ഒരു കാറോട്ട വിദഗ്ധനുമാണ് അദ്ദേഹം. അംബാസഡറില്‍ തുടങ്ങി ഇലക്ട്രിക് കാറിലെത്തി നില്‍ക്കുന്ന കാറുകളുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാള്‍.

അച്ഛന്റെ അംബാസഡര്‍ കാറാണ് എന്റെ ഓര്‍മയിലെ ആദ്യ കാര്‍. പിന്നെ 49-ല്‍ ഷെവര്‍ലെ കാറുണ്ടായിരുന്നു. പിന്നെ ഫോര്‍ഡ് കസ്റ്റം, ഡിസോട്ട, 52-ല്‍ ഇംപാല. കാറുകളുടെ ഇറക്കുമതി നിര്‍ത്തിയതില്‍പ്പിന്നെ അംബാസഡര്‍. 58-ല്‍ അച്ഛന്‍ കെ.പി.സി.സി. പ്രസിഡന്റ് ആയപ്പോള്‍ പോണ്ടിച്ചേരിയില്‍നിന്ന് ഷെവര്‍ലെ വാങ്ങി. ഞാന്‍ 15-ാംവയസ്സില്‍ ഡ്രൈവിങ് പഠിച്ചതാണ്. അന്ന് ക്‌ളിഫ് ഹൗസ് വളപ്പില്‍ മറ്റ് കെട്ടിടങ്ങളൊന്നുമില്ല. നല്ല റോഡും ഉണ്ടായിരുന്നു. അവിടെയാണ് ഓടിച്ചുപഠിച്ചത്. പിന്നെ 18 വയസ്സ് ആയപ്പോ ലൈസന്‍സ് എടുത്തു. റോഡില്‍ ഇറങ്ങി. പിന്നീട് ട്രയംഫ് 2000 എന്ന കാറുണ്ടായിരുന്നു.-മോഹന്‍ ശങ്കര്‍ പറയുന്നു.

1973-ല്‍ മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഷോളവാരത്ത് നടന്ന കാര്‍ റേസിലാണ് മോഹന്‍ ശങ്കര്‍ ആദ്യം പങ്കെടുത്തത്. അശോക് ലൈലന്‍ഡിന്റെ ട്രോഫിയും നേടി. 'മത്സരത്തിനു തൊട്ടുമുമ്പ് വലിയൊരു സംഘര്‍ഷവും അനുഭവിക്കേണ്ടിവന്നു. തലേദിവസം ട്രയല്‍ എടുത്തു. നല്ല പൊസിഷനില്‍ വന്നു. പക്ഷേ, പെട്ടെന്ന് കാറിന്റെ എന്‍ജിന്‍ കേടായി. ബെയറിങ് പോയതായിരുന്നു. മെക്കാനിക്കുകളെ കിട്ടാനില്ല. പിറ്റേദിവസം മത്സരം. ഞാന്‍ മെക്കാനിക്കുകളുടെ ഒപ്പം എപ്പോഴും നില്‍ക്കുന്നതുകൊണ്ട് അത്യാവശ്യം പണിയറിയാം. വേണ്ട പാര്‍ട്സുകളെല്ലാം വാങ്ങിക്കൊണ്ടുവന്നു. ഞാന്‍തന്നെ എന്‍ജിന്‍ കണ്ടീഷനാക്കി. പിറ്റേദിവസം ട്രാക്കില്‍ ഇറക്കി സമ്മാനവും നേടി. 160 കിലോമീറ്ററൊക്കെയായിരുന്നു റേസ് ട്രാക്കിലെ സ്പീഡ്.'

റാലിയില്‍ പങ്കെടുത്തത് ഡ്രൈവിങ്ങില്‍ ഒരു അച്ചടക്കമുണ്ടാക്കാന്‍ സഹായിച്ചു. കര്‍ണാടകയില്‍ 1000 കിലോമീറ്റര്‍ റാലിയായിരുന്നു. അവരു തരുന്ന ചാര്‍ട്ട് നോക്കി. കൃത്യമായ വേഗത്തില്‍ വണ്ടിയോടിക്കണം. നിശ്ചിതസമയത്ത് എത്തുക എന്നതാണ് പ്രധാനം. സ്പീഡ് കൂടാനും പാടില്ല. കുറയാനും പാടില്ല.

ആ റാലിയില്‍ ചെറിയൊരു അപകടവും പറ്റി. ചുരം ഇറങ്ങിവരുമ്പോ ബ്രേക്ക് ചവിട്ടിച്ചവിട്ടി ലൈനര്‍ ചൂടായി സ്റ്റക്കാകും. പൊതുവെ അംബാസഡര്‍ കാറുകളുടെ പ്രശ്‌നമായിരുന്നു അത്. അങ്ങനെ ഒരു വളവെത്താറായപ്പോ ചവിട്ടി. ബ്രേക്കില്ല. ആ വേഗത്തില്‍ ആ വളവ് തിരിയില്ലെന്നു മനസ്സിലായി. പുല്ലിലേക്ക് കയറ്റിയെടുത്തു വളച്ചു. നനഞ്ഞ പുല്ലില്‍ വണ്ടി സ്‌കിഡായി. നേരേ തിരിഞ്ഞ് കൈവരിയില്‍ ഇടിച്ചുനിന്നു. ചിക്കമംഗ്‌ളൂരില്‍ സ്‌കിഡ് ചെയ്ത് വയലിലേക്ക് ഇറങ്ങിപ്പോയ സംഭവവും ഉണ്ടായി. ഓര്‍ക്കുമ്പോ അതൊക്കെ ഒരു കാലം...

പിന്നെ ടെയോട്ട കൊറോള ഡീസല്‍ ഉണ്ടായിരുന്നു. മുട്ടുവേദന തുടങ്ങിയതില്‍പ്പിന്നെ ഓട്ടോമാറ്റിക് എടുക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ടാറ്റയുടെ ഇലക്ട്രിക് കാറിലെത്തിയത്. ന്യൂജെന്‍ കാറാണെങ്കിലും പഴയ സ്പീഡൊന്നും എടുക്കാറില്ല കേട്ടോ.-മോഹന്‍ ശങ്കര്‍ ചിരിച്ചു.

പഴയ വണ്ടികളോടുള്ള ഇഷ്ടവും കുറഞ്ഞിട്ടില്ല. അതുകൊണ്ട് 1948 മോഡല്‍ ഒറിജിനല്‍ വില്ലീസ് കുറച്ചുകാലം കൊണ്ടുനടന്നു. അതൊരു സുഹൃത്തിന്റേതായിരുന്നു. നാലുവര്‍ഷംമുമ്പ് ഈ പ്രീമിയര്‍ പത്മിനി വാങ്ങി കണ്ടീഷനാക്കി എടുത്തു. അന്നും വണ്ടി കണ്ടീഷനാക്കിത്തരുന്നയാളാണ് ഇത്.-കടപ്പാക്കടയിലെ മെക്കാനിക്ക് രാജനെ ചൂണ്ടിക്കാണിച്ച് മോഹന്‍ ശങ്കര്‍ പറഞ്ഞു.

ലൈറ്റുവരെ രാജനാണ് ഫിറ്റ്‌ചെയ്തു തരുന്നത്. ഇവിടെ ലൈറ്റിന്റെ കാര്യത്തില്‍ നമുക്ക് വലിയ അജ്ഞതയായിരുന്നു. ആദ്യം ഹെഡ്ലൈറ്റിന്റെ പാതി കറുപ്പാക്കി. പിന്നെ നടുവില്‍ ബ്‌ളാക്ക് സ്‌പോട്ട് ഉണ്ടാക്കി. ഇതെല്ലാം അശാസ്ത്രീയമാണ്. ബള്‍ബില്‍ത്തന്നെ കറുത്ത സ്‌പോട്ടിനു പകരമുള്ള സംവിധാനമുണ്ടെന്നതാണ് സത്യം. ഇപ്പോ ഇവിടെ ടൂവീലറുകള്‍ക്ക് പകല്‍ ഹെഡ്ലൈറ്റ് തെളിയും. എതിരേ വരുന്നവര്‍ക്ക് അരോചകമാകുമെന്നല്ലാതെ എന്താണൊരു പ്രയോജനം. വേണ്ടത് ഓട്ടോമാറ്റിക് ഡിമ്മര്‍ ആണ്. എതിരേ വാഹനം വരുമ്പോള്‍ ഡിമ്മാകും. തെരുവുവിളക്കുകള്‍ ഉള്ളിടത്ത് ഡിമ്മാകും. വിദേശത്തൊക്കെ ഇതുണ്ട്.-അദ്ദേഹം പറഞ്ഞു.

Content Highlights: Congres leader Mohan Sankar, Ex car racer and rally driver, Ambassador to electric car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented