കൊമ്പൻ, ചെകുത്താൻ സ്റ്റിക്കറുകളില്ല, അൽപ്പം മഞ്ഞയും വയലറ്റും; ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിലേക്ക്‌


അജിത് ടോം

ബസിന്റെ പേര് എഴുതിയിട്ടുള്ളത് പോലും മിന്നിതെളിയുന്നതാണ് ടൂറിസ്റ്റ് ബസുകളില്‍ വന്നിട്ടുള്ള ഒടുവിലെ അപ്‌ഡേഷന്‍.

പ്രതീകാത്മക ചിത്രം

ചുവപ്പ്, കറുപ്പ്, പച്ച, മഞ്ഞ തുടങ്ങി കണ്ണിലുടക്കുന്ന നിറങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുകളും മറ്റ് കളര്‍ഫുള്‍ ചിത്രങ്ങളും...! ഇന്നുവരെ കേരളത്തിലെ ടൂറിസ്റ്റ് ബസുകളുടെ രൂപം ഇപ്പറഞ്ഞവയായിരുന്നു. ഡിസൈനും കളറും ക്ഷമിക്കാമെന്ന് വെച്ചാല്‍പോലും സഹിക്കാന്‍ കഴിയാത്ത പുതിയയൊരു പരിഷ്‌കാരം അടുത്ത കാലത്തായി ടൂറിസ്റ്റ് ബസുകളില്‍ വന്നിട്ടുണ്ട്. ബസിന്റെ പേര് മിന്നിത്തെളിയുന്നതാണ് ടൂറിസ്റ്റ് ബസുകളില്‍ വന്നിട്ടുള്ള ഒടുവിലെ അപ്‌ഡേഷന്‍.

എന്നാല്‍, ഇന്ന് മുതല്‍ കഥ മാറുകയാണ്. ഗ്രാഫിക്‌സ് സ്റ്റിക്കറുകളും തിളങ്ങുന്ന പെയിന്റുകളും ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് കൈമോശം വരുകയാണ്. വെള്ള നിറത്തിലുള്ള പെയിന്റാണ് ബോഡിയില്‍ അടിക്കേണ്ടത്. അലങ്കാരത്തിന് 10 സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റ് നിറത്തിലും അതിനും മുകളിലായി മൂന്ന് സെന്റിമീറ്റര്‍ വീതിയിലും ഓരോ വരകളും ആകാം. രാത്രിയില്‍ പെട്ടെന്ന് കണ്ണില്‍പ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണ് വെള്ളനിറം തിരഞ്ഞെടുത്തത്.തിളങ്ങുന്നതും വായിച്ചെടുക്കാന്‍ കഴിയാത്ത ഡിസൈനുകളിലും എഴുതിയിരുന്ന പേരുകള്‍ക്കും ഉണ്ട് നിയന്ത്രണം. മുന്‍വശത്ത് ഓപ്പറേറ്ററുടെ പേര് അഥവാ ബസിന്റെ പേര് എഴുതാം. അതും ഉടമയ്ക്കും ജീവനക്കാര്‍ക്കും തോന്നിയത് പോലെ പറ്റില്ല. 12 ഇഞ്ച് വീതിയില്‍ വളരെ സാധാരണ അക്ഷരത്തില്‍ മാത്രമാണ് പേര് എഴുതേണ്ടത്. വശങ്ങളില്‍ പേരുകളും മറ്റും എഴുതുന്നത് പൂര്‍ണമായും മറന്നേക്കാം. പിന്നില്‍ ടൂര്‍ ഓപ്പറേറ്ററുടെ വിലാസവും ഫോണ്‍ നമ്പറും എഴുതാനും അനുമതി നല്‍കുന്നുണ്ട്.

ആദ്യം ടൂറിസ്റ്റ് ബസ് എന്നെഴുതാന്‍ മാത്രം അനുവദിക്കണമെന്നായിരുന്നു തീരുമാനം. പിന്നീട് പുനഃപരിശോധന നടത്തിയാണ് ടൂര്‍ ഓപ്പറേറ്ററുടെ പേരെങ്കിലും എഴുതാമെന്ന് നിര്‍ദേശം വരുന്നത്. ഈ മേഖലയിലെ കടുത്ത മത്സരത്തില്‍ ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് നിന്നിരുന്നത് ലൈറ്റിന്റെയും സൗണ്ടിന്റെയും അതിപ്രസരത്തിലൂടെയാണ്. ഇക്കാര്യത്തില്‍ ഇനി മത്സരം പേടിക്കേണ്ട. ലൈറ്റും സൗണ്ടും തീര്‍ത്തും ഒഴിവാക്കിയിട്ടൊന്നുമില്ല. ബസ് ബോഡികോഡില്‍ നിര്‍ദേശിച്ചിട്ടുള്ള അളവില്‍ ഇതെല്ലാം ആകാം.

20 സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഈ പറഞ്ഞ നിറവും ശബ്ദത്തിലേയും ലൈറ്റിലേയുമെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്. ടൂറിസ്റ്റ് ബസുകള്‍ കളര്‍ കോഡിലേക്ക് മാറണമെന്ന നിര്‍ദേശം ആദ്യം വന്ന സമയത്ത് 13 സീറ്റിന് മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഇത്തരത്തിലുള്ള മാറ്റം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് 20 സീറ്റുകള്‍ മുതലുള്ള വാഹനങ്ങള്‍ക്കായി മാറ്റുകയായിരുന്നു.

നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ടൂറിസ്റ്റ് ബസ്

മുന്‍നിര്‍ദേശം അനുസരിച്ച് നിലവില്‍ പല നിറങ്ങള്‍ നല്‍കിയിട്ടുള്ള ടൂറിസ്റ്റ് ബസുകള്‍ അടുത്ത ഫിറ്റ്‌നെസ് പരിശോധനയുടെ സമയത്ത് ഏകീകൃത നിറത്തിലേക്ക് മാറിയാല്‍ മതിയായിരുന്നു. എന്നാല്‍, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ അതിരുകടക്കുന്നു എന്ന കോടതിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ സമയം വെട്ടിച്ചുരിക്കി ഒക്ടോബര്‍ 11 മുതല്‍ എല്ലാ ടൂറിസ്റ്റ് ബസുകളുടെയും നിറം വെള്ളനിറത്തിലേക്ക് മാറണമെന്ന് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഇത് അപകടങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന നടപടിയാണെന്നും കാലക്രമേണ ഇതെല്ലാം മാറുമെന്ന് സ്ഥിരമായി ആളുകള്‍ പറയാറുണ്ട്. എന്നാല്‍, ഇത് ഇത്തവണ പ്രതീക്ഷിക്കേണ്ട. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്താനാണ് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ പരിശോധിക്കുന്നതിനായി മാത്രം കേരളത്തിലെ 86 മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പരിശോധനയില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും പണിക്കിട്ടും.

ഇതിനുപുറമെ, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍ ആഴ്ചയില്‍ 15 ബസുകള്‍ പരിശോധിക്കും. കൂടെ, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സൂപ്പര്‍ ചെക്കിങ്ങുമുണ്ടാകും. വാഹനത്തില്‍ അനധികൃതമായി വരുത്തുന്ന രൂപമാറ്റങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള പിഴ 5000 രൂപയാണ്. എന്നാല്‍, കേരളത്തില്‍ ഇനി ഒരു രൂപമാറ്റത്തിന് 10,000 രൂപ എന്ന നിലയില്‍ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്. വാഹനങ്ങള്‍ ഉടമകള്‍ പറയുന്ന പോലെ മോടിപിടിപ്പിച്ച് നല്‍കുന്ന വര്‍ക്ക്‌ഷോപ്പുകാര്‍ക്ക് എതിരേയും കര്‍ശന നടപടിയുണ്ടാകും.

Content Highlights: Color code for tourist buses in kerala, motor vehicle department, kerala high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented