വാഹനത്തിന്റെ ജീവനാണ് ബാറ്ററി; മികച്ച കരുതല്‍ ലഭിച്ചാല്‍ ആയുസ് കൂടും


സാധാരണയായി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഒരു കാര്‍ ബാറ്ററിയുടെ ലൈഫ്. ഒന്നു ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ലൈഫ് വര്‍ധിപ്പിക്കാന്‍ സാധിക്കും.

പ്രതീകാത്മക ചിത്രം | Photo: Canva

ബോണറ്റിനുള്ളില്‍ ഒതുങ്ങിയിരിക്കുന്നതെങ്കിലും വണ്ടി ഓടുന്നതില്‍ ബാറ്ററിയുടെ പങ്ക് വലുതാണ്. ബാറ്ററിക്ക് ചെറിയൊരു ശ്രദ്ധ നല്‍കിയാല്‍ അതിന്റെ കാലാവധിയും കൂടും, വഴിയില്‍ കിടക്കേണ്ടി വരികയുമില്ല. പോക്കറ്റിന് ചെലവേറുന്നതും കുറയും. വാഹനത്തിന്റെ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ഇഗ്‌നീഷ്യന്‍ സിസ്റ്റം, മറ്റ് ഇലക്ട്രിക് സംവിധാനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വൈദ്യുതി നല്‍കുന്നത് ബാറ്ററിയില്‍നിന്നാണ്. മെയിന്റനന്‍സ് ആവശ്യമില്ലാത്ത ന്യൂ ജനറേഷന്‍ ബാറ്ററികളാണെങ്കിലും ഇടയ്ക്കിടെ ബാറ്ററി പരിശോധിക്കുന്നത് നല്ലതാണ്.

സാധാരണയായി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് ഒരു കാര്‍ ബാറ്ററിയുടെ ലൈഫ്. ഒന്നു ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ലൈഫ് വര്‍ധിപ്പിക്കാന്‍ സാധിക്കും. അധികം ഉപയോഗിക്കാത്ത വാഹനമാണെങ്കിലും ഇടയ്ക്ക് സ്റ്റാര്‍ട്ടാക്കുക. അത് ബാറ്ററിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബാറ്ററി എപ്പോഴും കാറില്‍ നന്നായി ഉറപ്പിച്ചു വയ്ക്കണം. ഇളകിക്കൊണ്ടിരിക്കുന്ന ബാറ്ററിയുടെ പുറംചട്ടയ്ക്കും ഉള്ളിലെ ലെഡ് പ്ലേറ്റുകള്‍ക്കും പൊട്ടല്‍ വീഴാന്‍ ഇടയുണ്ട്. കൂടാതെ കേബിള്‍ കണക്ഷനുകള്‍ വൃത്തിയുള്ളതായിരിക്കണം.

വൃത്തിയില്ലാത്ത കേബിള്‍ കണക്ഷന്‍ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തും. അത് സ്റ്റാര്‍ട്ടിങ് ട്രബിളിനും വഴിയൊരുക്കിയേക്കാം. ബാറ്ററി കേബിളുകള്‍ ടെര്‍മിനലുകളുമായും ബോഡിയുമായും ചേര്‍ത്ത് നന്നായി ഉറപ്പിച്ചിരിക്കണം. ഇല്ലെങ്കില്‍ വാഹനം ഓടുമ്പോഴുണ്ടാകുന്ന ചലനങ്ങള്‍ കേബിളിന്റെ ഇന്‍സുലേഷന് തേയ്മാനം ഉണ്ടാക്കി ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കും. കൂടാതെ കാറിനുള്ളിലെ റൂഫ് ലൈറ്റുകള്‍, പാര്‍ക്ക് ലൈറ്റുകള്‍, എ.സി. എന്നിവ കാര്‍ സ്റ്റാര്‍ട്ട് അല്ലാത്തപ്പോള്‍ അധികനേരം പ്രവര്‍ത്തിക്കുന്നത് ബാറ്ററിയെ തകരാറിലാക്കിയേക്കാം.

കാറിന്റെ ബാറ്ററി കണ്ടീഷന്‍ മോശമാണോ എന്ന് തിരിച്ചറിയാന്‍ എളുപ്പവഴിയുണ്ട്. സാധാരണയില്‍ കൂടുതല്‍ നേരം സ്റ്റാര്‍ട്ടര്‍ കറങ്ങിയാല്‍ മാത്രമേ എന്‍ജിന്‍ സ്റ്റാര്‍ട്ടാകുന്നുള്ളൂ എങ്കില്‍ ബാറ്ററിയുടെ കുഴപ്പമാകാം. എന്‍ജിന്‍ ഓണ്‍ ആക്കി ഹെഡ് ലൈറ്റ്‌ ഓണാക്കിയ ശേഷം ഹോണടിച്ചു നോക്കുക. ഹെഡ്ലൈറ്റ് മങ്ങുന്നുണ്ടെങ്കില്‍ എത്രയും വേഗം ബാറ്ററി പരിശോധിപ്പിക്കണം. ബാറ്ററി അത്ര നല്ലതല്ലെന്ന് കണ്ടെത്തിയാല്‍ ഉടന്‍ മാറുന്നതായിരിക്കും ഉത്തമം.

Content Highlights: Car Battery Care, Tips For Battery Care, Vehicle Battery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented