ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജില്‍ ഇനി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും


ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ഫസ്റ്റ് എഡിഷന്‍ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

അർജുൻ കപൂർ, ലാൻഡ് റോവർ ഡിഫൻഡർ | Photo: Bollywood Hungama |Facebook

റംഗസേബ്, ടൂ സ്‌റ്റേറ്റ്‌സ്, ഹാഫ് ഗേള്‍ഫ്രണ്ട്, പാനിപത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് അര്‍ജുന്‍ കപൂര്‍. തന്റെ യാത്രകള്‍ക്കായി ജെയിംസ് ബോണ്ട് സിനിമകളില്‍ പറന്നിറങ്ങുന്ന കിടിലന്‍ എസ്.യു.വി. സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം. ലാന്‍ഡ് റോവര്‍ അടുത്തിടെ ഇന്ത്യയില്‍ എത്തിച്ച ഡിഫന്‍ഡര്‍ 110 എസ്.യു.വിയാണ് അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജില്‍ എത്തിയ പുതിയ അഥിതി.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ഫസ്റ്റ് എഡിഷന്‍ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തിയിട്ടുള്ളത്. P300 എന്ന പേരില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും, P400 എന്ന പേരില്‍ 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലുമാണ് എത്തിയിട്ടുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലാണ് ഈ രണ്ട് മോഡലുകളും എത്തുന്നത്. ഏത് മോഡലാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

ഡിഫന്‍ഡര്‍ 110 പി300-ന് 1.13 കോടി രൂപയും പി400-ന് 1.21 കോടി രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. അര്‍ജുന്‍ കപൂറിന്റെ ഗ്യാരേജിലെത്തുന്ന ആദ്യ ആഡംബര വാഹനമല്ല ഡിഫന്‍ഡര്‍. 1.65 കോടി രൂപ എക്‌സ്‌ഷോറും വില വരുന്ന മസെരാറ്റി ലെവാന്റെയാണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും വലിയ ആഡംബര വാഹനം. ഇതിനുപുറമെ, ഔഡി Q5 ഹോണ്ട സി.ആര്‍-വി എന്നീ വാഹനങ്ങളും അര്‍ജുന്റെ ഗ്യാരേജിലുണ്ട്.

ഓഫ് റോഡ് കപ്പാസിറ്റിയുള്ള ഈ എസ്.യു.വി. രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് ഡിഫന്‍ഡര്‍ എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 292 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമേകും, 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 394 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Bollywood Actor Arjun Kapoor Buys Land Rover Defender


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented