അജയ് ദേവ്ഗൺ | Photo: Instagram@yogenshah_s| BMW India
ബോളിവുഡിലെ വാഹനപ്രേമികളായ താരങ്ങളില്‍ മുന്‍നിരയിലാണ് അജയ് ദേവ്ഗണ്. റോള്‍സ് റോയിസ് കള്ളിനന്, മസരാറ്റി ക്വാട്രോപോര്‍ട്ട് തുടങ്ങിയ വമ്പന്മാര് അരങ്ങ് വാഴുന്ന താരത്തിന്റെ ഗ്യാരേജിലേക്ക് ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും പുതിയ എസ്.യു.വിയായ എക്സ്7-നും എത്തിച്ചിരിക്കുകയാണ്. പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
2019 ജൂലൈയിലാണ് ബി.എം.ഡബ്ല്യു എക്സ്7 എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 92.50 ലക്ഷം രൂപ മുതല്‍ 1.07 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. എക്സ്-7 നിരയിലെ ഉയര്‍ന്ന വേരിയന്റായ എക്സ്-ഡ്രൈവ്40ഐ എം സ്പോട്ട് വേരിയന്റാണ് അജയ് സ്വന്തമാക്കിയതെന്നാണ് സൂചന.
3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകും. ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എക്സ്7-ല്‍ നല്‍കിയിട്ടുള്ളത്. ആറ് സീറ്ററാണ് ഈ എസ്.യു.വി.
ബിഎംഡബ്ല്യു സിഗ്നേച്ചര്‍ കിഡ്നി ഗ്രില്ലുകളും ചെറിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പുമാണ് എക്സ്റ്റീരിയറിലെ ആകര്‍ഷണം. 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ് എന്നീ ആഡംബരങ്ങളും ഇതിലുണ്ട്.
റോള്‍സ് റോയിസ് കള്ളിനന്, മസരാറ്റി ക്വാട്രോപോര്‍ട്ട്, മുന്‍തലമുറ എക്സ്7, മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ്, വോള്‍വോ എക്സ്.സി90, ഔഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, മിനി കൂപ്പര്‍, ഔഡി ക്യൂ7, മെഴ്സിഡസ് ബെന്‍സ് ജിഎല്‍-ക്ലാസ്, ബി.എം.ഡബ്ല്യു Z4 തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.
Content Highlights: Bollywood Actor Ajay Devgn Bought BMW X7 SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..