സഹോദരങ്ങളായ മുർത്താസ ജുനൈദും മുത്തീബ് സൊഹെബും | ഫോട്ടോ: മാതൃഭൂമി
കോവിഡിനുമുമ്പും ശേഷവുമെല്ലാം ബൈക്കില്‍ രാജ്യം ചുറ്റിയിരുന്ന സഹോദരങ്ങളായ മുര്‍ത്താസ ജുനൈദും മുത്തീബ് സൊഹെബും കോവിഡ് രൂക്ഷമായസമയത്തും വെറുതേ ഇരിക്കാന്‍ തയ്യാറല്ല. ബെംഗളൂരുവിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ത്തന്നെയുണ്ട് ഇരുവരും. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി യാത്രകളെല്ലാം മാറ്റിവെച്ച് കോവിഡ് രോഗികളെ ആംബുലന്‍സില്‍ ആശുപത്രികളിലെത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇവര്‍.
പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ അണിഞ്ഞാണ് ആംബുലന്‍സില്‍ രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാതെ പലരും ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതെന്നും സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങി സാധിക്കുന്നവരെല്ലാം ജനങ്ങളെ സഹായിക്കണമെന്നും ജുനൈദ് പറഞ്ഞു.
ആശുപത്രികളില്‍ കിടക്കയും ഓക്‌സിജനും ലഭിക്കുന്നതിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. വീട്ടില്‍ വെറുതേയിരുന്നുകൊണ്ട് ചികിത്സാ സൗകര്യമില്ലാത്തതിനെ വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ലെന്നും അതിനാലാണ് സ്വയം വൊളന്റിയറാകാന്‍ തീരുമാനിച്ചതെന്നും മുത്തീബ് സൊഹെബ് പറഞ്ഞു.
രാജ്യത്തിനകത്തും മറ്റു രാജ്യങ്ങളിലും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഉയരംകൂടിയ പ്രദേശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക പരിശീലനം ലഭിക്കാറുണ്ട്. ലഡാക്കിലെ ഉയരംകൂടിയ സ്ഥലങ്ങളില്‍ ഓക്സിമീറ്ററും മറ്റും ഉപയോഗിച്ചാണ് റൈഡര്‍മാരുടെ ഓക്സിജന്‍നില മനസ്സിലാക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാരായശേഷം രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ഇത്തരം അനുഭവങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും സൊഹെബ് പറഞ്ഞു.
Content Highlights: Bike Riders Brothers Turns To Ambulance During Covid Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..