വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ ആധികാരികത ഉറപ്പിക്കുന്നത് ഇനി ഓണ്ലൈനിലൂടെമാത്രം. അല്ലാത്തപക്ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റടക്കം പല സേവനങ്ങളും മുടങ്ങും. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവര്‍ നല്‍കിയിട്ടുള്ള പോളിസികളുടെ വിവരങ്ങള്‍ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 'വാഹന്‍' വെബ്സൈറ്റിന് കൈമാറണം.
ഇവ വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കും. വ്യാജ ഇന്‍ഷുറന്‍സ് പോളിസികള്‍ തടയാനാണിത്. ചില സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 'വാഹനി'ലേക്ക് പോളിസിവിവരങ്ങള് നല്‍കുന്നില്ല. ഈ വാഹനങ്ങള്‍ക്കുള്ള സേവനങ്ങള്‍ വകുപ്പ് തടയും. സാധുതയുള്ള പോളിസിയുണ്ടെങ്കിലും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്താനാവില്ല.
ഓണ്‍ലൈനില്‍ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പിനും ഇടപെടാനാകില്ല. മുമ്പ് പോളിസിവിവരങ്ങള് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടിച്ചേര്‍ക്കാമായിരുന്നു. അതിനുള്ള സൗകര്യം നീക്കംചെയ്തു. ഓണ്‍ലൈനില്‍ പോളിസി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്ത കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
സര്‍ക്കാര്‍വാഹനങ്ങളും കുരുക്കില്‍
പുതിയ നിര്‍ദേശം സര്‍ക്കാര്‍ വാഹനങ്ങളെയും കുരുക്കിലാക്കി. സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പില്‍നിന്നാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഈ പോളിസി വിവരങ്ങളൊന്നും 'വാഹനി'ലേക്ക് എത്തിയിട്ടില്ല. ഇതോടെ, സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് പുതുക്കലും മുടങ്ങി. വിലക്കുനീക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടിവരും.
കെ.എസ്.ആര്.ടി.സി.ക്കും പുതിയ ഭേദഗതി തിരിച്ചടിയാകും. പൊതുമേഖലാസ്ഥാപനമായതിനാല് ഇന്‍ഷുറന്‍സ് ഇല്ലാതെയും ബസ് ഓടിക്കാനുള്ള അനുമതി കോര്‍പ്പറേഷനുണ്ട്. എന്നാല്‍, 'വാഹന്‍' ഇതിനുള്ള അനുമതി നല്‍കുന്നില്ല. ഇന്‍ഷുറന്‍സ് ഇല്ലെന്നപേരില്‍ കെ.എസ്.ആര്.ടി.സി. ബസുകളുടെ ഫിറ്റ്നസ് പുതുക്കല്‍ തടഞ്ഞുതുടങ്ങി. സംസ്ഥാനസര്ക്കാര്മുഖേന പ്രത്യേക അപേക്ഷ നല്‍കിയാലേ കേന്ദ്രം ഇളവുനല്കൂ.
വ്യാജന് കുടുങ്ങും
ചെക്ക് നല്കി ഇന്‍ഷുറന്‍സ് എടുക്കുന്നത് വ്യാപകമായി ദുരുപയോഗംചെയ്തിരുന്നു. ഇന്‍ഷുറന്‍സ് അനുവദിക്കുമെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങുമ്പോള്‍ പോളിസി റദ്ദാക്കും. എന്നാല്‍, ആദ്യം ലഭിച്ച പോളിസി പകര്പ്പുെവച്ച് പലരും വാഹനമോടിക്കും. വാഹനം അപകടത്തില്പ്പെടുമ്പോള്മാത്രമാണ് വ്യാജ പോളിസി തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത്തരക്കാരും കുടുങ്ങും.
Content Highlights: Auto Insurance: Authentication is now online only
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..