കഴിവുള്ളവരെ അംഗീകരിക്കാനും അഭിനന്ദിക്കാനും മടി കാണിക്കാത്ത വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. ഇത്തവണ അദ്ദേഹത്തിന്റെ അഭിനന്ദനത്തിന് അര്‍ഹനായത് നാട്ടിന്‍പുറത്തുകാരനായ ഒരു ക്ഷീരകര്‍ഷകനാണ്. മഹീന്ദ്ര ട്രാക്ടറിന്റെ സഹായത്തോടെ പശുവിനെ കറക്കാമെന്ന് തെളിയിച്ചാണ് അദ്ദേഹം കൈയടി നേടിയത്.
ട്രാക്ടറിലെ എയര്‍ ഫില്‍ട്ടറിന്റെ സ്ഥാനത്ത് വാക്വം പമ്പ് നല്‍കി അത് പശുവിന്റെ അകിടില്‍ വയ്ക്കുന്ന നോബുമായി കണക്ട് ചെയ്താണ് ഇതിന്റെ പ്രവര്‍ത്തനം. ട്രാക്ടറിന്റെ എന്‍ജിന്‍ ഓണ്‍ ചെയ്താല്‍ ഫില്‍ട്ടറിലെ എയര്‍ പൈപ്പിലൂടെ നോബിലെത്തുകയും അതിലെ പ്രഷര്‍ ഉപയോഗിച്ച് പാല്‍ കറനെടുക്കുകയുമാണ് ചെയ്യുകയെന്നാണ് വിശദീകരിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. ഗ്രാമത്തിലുള്ളവര്‍ ട്രാക്ടര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ട്രാക്ടര്‍ ഉപയോഗിച്ച് പാല്‍ കറക്കുന്നത് പുതിയ കാഴ്ചയാണെന്നുമുള്ള കുറപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ കര്‍ഷകന്റെ കഴിവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇയാളുടെ കഴിവ് മഹീന്ദ്രക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ആളുകളുടെ കമന്റുകള്‍. ഇത്തരത്തിലുള്ള പുത്തന്‍ ആശയങ്ങളെ ഏറെ പ്രോത്സഹിപ്പിക്കുകയും ലോകത്തെ അറിയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര.
People keep sending me clips of how our tractors are used as ‘multi-tasking’ beasts of burden in rural areas. This one was a new one for me. Can the non-engineers amongst you figure out what essentially they have rigged out here? pic.twitter.com/OcKRYWXDyK
— anand mahindra (@anandmahindra) August 5, 2020
Content Highlights: Anand Mahindra Congratulates Farmer For Innovative Use Of Tractor To Milk Cows