പ്രത്വിരാജും ആനന്ദ് മഹീന്ദ്രയും | Photo: Social Media
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളത്തിന്റെ യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥിരാജ് ജാവ ബൈക്കില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുതിയ പൃഥിരാജ് ചിത്രമായ കോള്‍ഡ് കേസിന്റെ ലോക്കേഷന്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. ഈ ചിത്രം ശ്രദ്ധയില്‍പെട്ട ആനന്ദ് മഹീന്ദ്ര ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
അടിസ്ഥാന ജ്യോതിശാസ്ത്രമാണ് ഇത്: താരങ്ങളുടെ കൂടിച്ചേരല്‍... എന്ന കുറിപ്പോടെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചത്. എന്നാല്‍, ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ട പൃഥിരാജ് അദ്ദേഹത്തിനുള്ള മറുപടിയുമായി എത്തുകയായിരുന്നു. പൈതൃകമായി ജാവയുമായുള്ള ബന്ധമാണ് താരം കുറിച്ചിരിക്കുന്നത്.
സ്റ്റാറുകളെ കുറിച്ചൊന്നും എനിക്ക് അറിയില്ല, എന്നാല്‍, പൊരുത്തമുണ്ടെന്നത് സത്യമാണ്. നടനാകുന്നതിന് മുമ്പ് കോളേജ് അധ്യാപകനായിരുന്ന തന്റെ പിതാവ് യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത് ജാവ ബൈക്കായിരുന്നു. പക്ഷെ, ജാവക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കൈവശമില്ലെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് പൃഥിയുടെ കമന്റ്.
ചിത്രീകരണം പുരോഗമിക്കുന്ന ത്രില്ലര്‍ ചിത്രമായ കോള്‍ഡ് കേസിലാണ് അദ്ദേഹം ജാവയില്‍ ഇരിക്കുന്ന രംഗങ്ങളുള്ളത്. പൃഥിരാജ് പുറത്തുവിട്ട ഈ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥിരാജ് എത്തുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാവയെ ഇന്ത്യയില്‍ പുനരവതരിപ്പിച്ചത്.
Content Highlights: Anand Mahindra Comment On Prithviraj Jawa Photo


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..