നൈല ഉഷ തന്റെ പുതിയ വാഹനവുമായി | Photo: Instagram|nyla_usha
മികച്ച നടി, അവതാരക, റേഡിയോ ജോക്കി തുടങ്ങി കൈവെച്ച മേഖലയില്‍ എല്ലാം ഏറ്റവും മികച്ചതില്‍ കുറഞ്ഞതൊന്നും നല്കിയിട്ടില്ലാത്ത താരമാണ് നൈല ഉഷ. താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ച വാഹനങ്ങളുടെ പട്ടികയില്‍ ആദ്യത്തെ വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് താരം. റേഞ്ച് റോവര്‍ സ്പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷനാണ് നൈല ഉഷയുടെ ഗ്യാരേജില്‍ പുതുതായി എത്തിയിട്ടുള്ള ആഡംബര വാഹനം.
ഇഷ്ടനിറത്തിലുള്ള തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മനോഹരമായ റേഞ്ച് റോവര്‍ സ്പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷന് സ്വന്തമാക്കി. ഈ സുന്ദര നിമിഷത്തിലേക്ക് എന്നെ എത്തിച്ച എല്ലാവര്ക്കും നന്ദി, ശ്രദ്ധയുള്ള ഡ്രൈവര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്കുന്നു എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ വാഹനത്തിന്റെ വിശേഷം പങ്കുവെച്ചിട്ടുള്ളത്.
ഔഡി എ7-എന്ന ആഡംബര വാഹനമായിരുന്നു നൈല മുമ്പ് ഉപയോഗിച്ചിരുന്നത്. മകനൊപ്പം എത്തിയാണ് താരം ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളത്. 2.0 ലിറ്റര്‍, 3.0 ലിറ്റര്‍, 5.0 ലിറ്റര്‍ വി8 എന്നീ എന്ജിന് ഓപ്ഷനുകളിലാണ് റേഞ്ച് റോവര്‍ ബ്ലാക്ക് സ്പോട്ട് ദുബായിയിലെ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ ഏത് എന്ജിന് ഓപ്ഷനിലുള്ള വാഹനമാണം താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
Content Highlights: Actress Nyla Usha Buys Range Rover Sport HSE Black Edition SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..