റാം കപൂർ പുതിയ പോർഷെ 911 കരേര എസിന് സമീപം | Photo: Facebook|Porsche Centre Mumbai
ബോളിവുഡ് സിനിമകളിലും ടെലിവിഷന്‍ ഷോകളിലൂടെയും ജനപ്രീതി നേടിയ താരമാണ് റാം കപൂര്‍. തികഞ്ഞ വാഹന പ്രേമികൂടിയായ റാം കപൂര്‍ തന്റെ വാഹന ശേഖരത്തിലേക്ക് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ 911 കരേര എസ് എത്തിച്ചിരിക്കുകയാണ്. ടൂ ഡോര്‍ കൂപ്പെ മോഡലായ ഈ വാഹനത്തിന് 1.84 കോടി രൂപയാണ് എക്‌സ്‌ഷോറും വില. മുംബൈ പോര്‍ഷെ സെന്ററില്‍ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.
ഡിസൈന്‍ ശൈലി കൊണ്ടും സ്‌റ്റൈല്‍ കൊണ്ടും ആരാധകരെ സൃഷ്ടിക്കുന്ന വാഹനങ്ങളാണ് പോര്‍ഷെയുടെത്. 911 കരേര എസിലും ഈ രീതി പിന്തുടര്‍ന്നിട്ടുണ്ട്. സ്പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്. നീളമേറിയ മുന്‍വശവും സ്റ്റൈലിഷ് ഹെഡ്ലൈറ്റുമാണ് മുഖഭാവത്തിന് അഴകേകുന്നതെങ്കില്‍, പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്സ്ഹോസ്റ്റുമാണ് പിന്‍വശത്തെ സ്പോട്ടിയാക്കുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്. സ്വയം കാലിബ്രേറ്റ് ചെയ്യുന്ന സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിങ്ങോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, നനഞ്ഞ പ്രതലത്തില്‍ സ്റ്റെബിലിറ്റി ഉറപ്പാക്കുന്ന വെറ്റ് മോഡ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം എന്നിവ ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് 911 കരേര എസിന് കരുത്തേകുന്നത്. 2981 സിസിയില്‍ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാന്‍സ്മിഷന്‍. 308 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 3.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. ഇന്ത്യന്‍ റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് എത്തുന്നത്.
ആഡംബര കാറുകളുടെയും സൂപ്പര്‍ ബൈക്കുകളുടെയും വലിയ ശേഖരമാണ് റാം കപൂറിന്റെ ഗ്യാരേജിലുള്ളത്. പോര്‍ഷെയുടെ തന്നെ 911 കാബ്രിയോലെറ്റ്, മെഴ്‌സിസീഡ് എ.എം.ജി. ജി63, ബി.എം.ഡബ്ല്യു എക്‌സ്5 തുടങ്ങിയവയാണ് കാറുകളില്‍ ചിലത്. ബി.എം.ഡബ്ല്യു ആര്‍18, ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ റോഡ്മാസ്റ്റര്‍ ഡാര്‍ക്ക് ഹോഴ്‌സ്, ബി.എം.ഡബ്ല്യു കെ 1600ബി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മോട്ടോര്‍സൈക്കിള്‍ കളക്ഷനിലെ പ്രധാന മോഡലുകള്‍.
Content Highlights: Actor Ram Kapoor Buys Porsche 911 Carrera S Super Car
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..