സമ്മേളനം നടത്താവുന്ന സൗണ്ട് സിസ്റ്റം, CCTV; സൈനിക വാഹനം പോലുള്ള ട്രക്കുമായി പവന്‍ കല്യാണ്‍ | Video


രാഷ്ട്രിയക്കാരെ പോലെ എസ്.യു.വിയോ സിനിമക്കാരെ പോലെ കാരവാനോ അല്ല പവന്‍ കല്ല്യണ്‍ എത്തിച്ചിരിക്കുന്നത്.

പവൻ കല്ല്യാൺ പുതിയ വാഹനത്തിന് സമീപം | Photo: Twitter/Pawan Kalyan

തെലുങ്ക് സിനിമതാരം, നിര്‍മാതാവ്, ഏറ്റവും ഒടുവില്‍ രാഷ്ട്രീയപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി പ്രൊഫൈലുകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ജനസേന പാര്‍ട്ടി മേധാവി കൂടിയായ പവന്‍ കല്യാണ്‍. ബി.ജെ.പിയുമായി രാഷ്ട്രിയ സഖ്യത്തിലെത്തിയതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ വലിയ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് താരം. 2024-ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനും മറ്റുമായി പുതിയ വാഹനം പുറത്തിറക്കിയിരിക്കുകയാണ് അദ്ദേഹം.

സാധാരണ രാഷ്ട്രിയക്കാരെ പോലെ എസ്.യു.വിയോ സിനിമക്കാരെ പോലെ കാരവാനോ അല്ല പവന്‍ കല്യാണ്‍ എത്തിച്ചിരിക്കുന്നത്. സൈനിക വാഹനങ്ങളോട് കിടപിടിക്കാന്‍ പോകുന്ന ഒരു അത്യാഡംബര ട്രക്കാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഒരുങ്ങി എന്ന തലക്കെട്ടോടെയാണ് പവന്‍ കല്യാണ്‍ പുതിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വരാഹി എന്നാണ് അദ്ദേഹം തന്റെ വാഹനത്തിന് പേര് നല്‍കിയിരിക്കുന്നതെന്നും ട്വിറ്ററില്‍ കുറിച്ചു.

സൈനിക വാഹനങ്ങള്‍ക്ക് സമാനമായ നിറത്തിലാണ് ഈ ട്രക്ക് ഒരുങ്ങിയിട്ടുള്ളത്. വാഹനത്തിന് ചുറ്റിലുമായി ലൈറ്റുകള്‍ നല്‍കിയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ വലിയ ഗാര്‍ഡുകളും നല്‍കിയിട്ടുണ്ട്. വാഹനത്തില്‍ പലയിടത്തായി സി.സി.ടി.വി. ക്യാമറകളും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലി ലക്ഷ്യമാക്കി എത്തിച്ചിട്ടുള്ളതിനാല്‍ തന്നെ ഒരു സമ്മേളനത്തെ പോലും അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന വലിയ സൗണ്ടി സിസ്റ്റവും ഈ ട്രക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായായിരിക്കും പവന്‍ കല്യാണ്‍ ഈ വാഹനം ഉപയോഗിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ സംസ്ഥാന പര്യടനം 2023 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തിലായിരിക്കും ആ യാത്രകള്‍. ഏറ്റവും നവീനമായ ടെക്‌നോളജിയിലും അതീവ സുരക്ഷ സന്നാഹങ്ങളിലും അധിഷ്ഠിതമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. വാഹനത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Actor, Politician Pawan Kaliyan buys armoured military vehicle model Truck for election campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented