ബി.എം.ഡബ്ല്യു S 1000RR, ഹോണ്ട CBR1000RR ഫയര്‍ബ്ലേഡ് ബൈക്കുകള്‍ ഗ്യാരേജിലെത്തിച്ച് ജോണ്‍ അബ്രഹാം


കവാസാക്കി നിഞ്ച ZX-14R, ഏപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാറ്റി പാനിഗാലെ വി4, എം.വി അഗസ്റ്റ F3 800, യമഹ വി-മാക്‌സ് തുടങ്ങിയ ബൈക്കുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

ജോൺ അബ്രഹാമിന്റെ ബൈക്ക് ഗ്യാരേജ് | Photo: Instagram|thejohnabraham

ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബൈക്ക് പ്രേമിയായിരിക്കും ജോണ്‍ അബ്രഹാം എന്ന ബോളിവുഡ് ആക്ഷന്‍ താരം. ആഡംബര ബൈക്കുകളുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ നിരന്നിട്ടുണ്ട്. ഈ ആഡംബര ബൈക്കുകളിലേക്ക് ബി.എം.ഡബ്ല്യുവിന്റെ എസ് 100 ആര്‍.ആര്‍, സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡ് എന്നീ മോഡലുകളും എത്തിയിരിക്കുകയാണ്.

ജോണ്‍ അബ്രഹാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ വിവരം പങ്കുവെച്ചത്. ഇന്ത്യയില്‍ ഏകദേശം 18.5 ലക്ഷം രൂപ മുതല്‍ 22.95 ലക്ഷം രൂപ വരെ വില വരുന്ന മോഡലാണ് ബി.എം.ഡബ്ല്യുവിന്റെ എസ് 100 ആര്‍.ആര്‍. അതേസമയം, ഗ്യാരേജിലെ പുതുമുഖമായ ഹോണ്ടയുടെ പുതിയ സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡിന് 34 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ബി.എം.ഡബ്ല്യുവില്‍ നിന്ന് നിരത്തിലെത്തുന്ന സ്‌പോര്‍ട്‌സ് ബൈക്കായ BMW S 1000 RR-ന് 999 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ വാട്ടര്‍/ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 203 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് BMW S 1000 RR-ല്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

രണ്ടാമത്തെ സൂപ്പര്‍ ബൈക്കാണ് ഹോണ്ട സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡ്. 1000 സിസി നാല് സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ഡി.ഒ.എച്ച്.സി എന്‍ജിനാണ് ഈ ബൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 214 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമാണ് നൽകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

ഈ രണ്ട് ബൈക്കുകള്‍ക്ക് പുറമെ, കവാസാക്കി നിഞ്ച ZX-14R, ഏപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാറ്റി പാനിഗാലെ വി4, എം.വി അഗസ്റ്റ F3 800, യമഹ വി-മാക്‌സ് തുടങ്ങിയ ബൈക്കുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. മുമ്പും തന്റെ ബൈക്ക് കളക്ഷനുകളെ സംബന്ധിച്ച വീഡിയോകള്‍ അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlights: Actor John AbrahamBought BMW S 1000 RR And Honda CBR1000RR-R Bikes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented