ധ്യാൻ ശ്രീനിവാസൻ | Photo: Social Media
2021-ലെ രണ്ടാമത് ആഡംബര വാഹനം സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ കൂപ്പെ എസ്.യു.വി. മോഡല്‍ എക്സ്6-ആണ് ധ്യാനിന്റെ ഗ്യാരേജില്‍ എത്തിയ പുതിയ അതിഥി. എക്സ്6-ന്റെ മൂന്നാം തലമുറ മോഡലാണ് വിപണിയിലുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആഡംബര ഹാച്ച്ബാക്ക് വാഹനമായ മിനി കൂപ്പര്‍ അദ്ദേഹം സ്വന്തമാക്കിയത്.
കൊച്ചിയിലെ ബി.എം.ഡബ്ല്യു. ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം ഈ എസ്.യു.വി. വാങ്ങിയത്. എക്സ്6-ന്റെ എക്സ് ഡ്രൈവ് 40ഐ എക്സ്ലൈന്, എക്സ് ഡ്രൈവ് 40ഐ എംസ്പോട്ട് എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ഉയര്‍ന്ന വകഭേദമായ എക്സ് ഡ്രൈവ് 40ഐ എംസ്പോട്ട് വേരിയന്റാണ് ധ്യാന്‍ തിരഞ്ഞെടുത്തത്. 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ കേരളത്തിലെ വില.
ഇല്ലുമിനേഷന്‍ ലൈറ്റുകളുള്ള സിഗ്നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്ലൈറ്റ്, ഓപ്ഷണലായി നല്കുന്ന അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള മസ്കുലര്‍ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് X6-നെ സ്റ്റൈലിഷാക്കുന്നത്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. മികച്ച ടെയ്ല്‍ഗേറ്റ്, ഷാര്‍പ്പ് ഷോള്ജര് ക്രീസ്, എല്‍-ഷേപ്പിലുള്ള ടെയ്ല് ലൈറ്റ് എന്നിവയും അഴകിന് മാറ്റുകൂട്ടുന്നു.
ആറ് കളര്‍ കോമ്പിനേഷനുകളിലുള്ള വെര്‍ണാസ്ക ലെതറില്‍ പൊതിഞ്ഞ ഡാഷ്ബോര്‍ഡായിരിക്കും എക്സ്6-ന്റെ അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നത്. 12.3 ഇഞ്ച് ഡിസ്പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മള്‍ട്ടി ഫങ്ഷന് സീറ്റുകള്‍, ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന ഗിയര്‍ലിവര്‍, 20 സ്പീക്കറുകളുള്ള ത്രിഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് എയര്‍ പാക്കേജ് തുടങ്ങിയ ഫീച്ചറുകള്‍ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
വിദേശ വിപണികളില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും, പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 340 ബി.എച്ച്.പി. പവറും 450 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. എട്ട് സ്പീഡ് സ്റ്റെപ്പ്ട്രോണിക് ഗിയര്‍ ബോക്സാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. കേവലം 5.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും.
Content Highlights: Actor Dhyan Sreenivasan Buys BMW X6 SUV, BMW X6 Coupe SUV, Dhyan Sreenivasan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..