ഭാര്യക്ക് നടുവേദന, ട്രൈ സൈക്കിളില്‍ യാത്ര ദുഷ്‌കരം; ടി.വി.എസ് മോപ്പഡ് സ്വന്തമാക്കി യാചകന്‍ | Video


കാലുകള്‍ തളര്‍ന്ന സന്തോഷിന് നടക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഒരു ട്രൈ സൈക്കിളില്‍ ഭാര്യ അദ്ദേഹത്തെ വെച്ച് തള്ളിയാണ് ഭിക്ഷ യാചിക്കുന്നതിനായി കൊണ്ടുപോയിരുന്നത്.

മോപ്പഡിൽ യാത്ര ചെയ്യുന്ന സന്തോഷ് സാഹുവും ഭാര്യയും | Photo: ANI

നിങ്ങള്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സഫലമാകാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഒരു യാചകന്‍. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത അദ്ദേഹം യാത്ര ചെയ്യുന്ന ട്രൈ സൈക്കിളില്‍ ഭാര്യക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഏറെ ആഗ്രഹിച്ച ടി.വി.എസ് എക്‌സ്.എല്‍.100 മോപ്പഡ് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

തുച്ഛമായ വരുമാനമുള്ള ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന യാചകന്‍ എങ്ങനെ 90,000 രൂപ വിലയുള്ള മോപ്പഡ് സ്വന്തമാക്കി എന്നതായിരിക്കും എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം യാചിച്ച് നേടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ച പണം ഉപയോഗിച്ചാണ് മധ്യപ്രദേശ് ചിന്ദ്‌വാരയിലെ അമര്‍വാര ഗ്രാമവാസിയായ സന്തോഷ് സാഹു എന്ന യാചകന്‍ തനിക്കും ഭാര്യ മുനിക്കും യാത്ര ചെയ്യുന്നതിനായി മോപ്പഡ് സ്വന്തമാക്കിയിരിക്കുന്നത്.

കാലുകള്‍ തളര്‍ന്ന സന്തോഷിന് നടക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഒരു ട്രൈ സൈക്കിളില്‍ ഭാര്യ അദ്ദേഹത്തെ വെച്ച് തള്ളിയാണ് ഭിക്ഷ യാചിക്കുന്നതിനായി കൊണ്ടുപോയിരുന്നത്. എന്നാല്‍, പ്രായാധിക്യത്തിനൊപ്പം നടുവേദനയും തളര്‍ത്തിയതോടെ ഭാര്യക്ക് അദ്ദേഹത്തെ ഇരുത്തി ട്രൈ സൈക്കിളില്‍ യാത്ര ചെയ്യുന്നത് ദുഷ്‌കരമായി തുടങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന് ഭാര്യയുമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു കുഞ്ഞ് വാഹനം വേണമെന്ന് ആഗ്രഹമുണ്ടാകുന്നത്.

തന്നെയും വഹിച്ചുള്ള യാത്രകളെ തുടര്‍ന്നാണ് പ്രായത്തിന്റെ തളര്‍ച്ചകള്‍ക്കൊപ്പം അവര്‍ക്ക് രോഗവുമുണ്ടാതെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. തന്റെ ഗ്രാമത്തിലെ പള്ളികളിലും ക്ഷേത്രത്തിലുമാണ് സാധാരണയായി ഇവര്‍ ഭിക്ഷ യാചിക്കുന്നത്. പ്രതിദിനം 300 മുതല്‍ 400 രൂപ വരെ അവര്‍ക്ക് ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച പണത്തില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷങ്ങളായി മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് സന്തോഷ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

സന്തോഷിന്റെ കാലുകള്‍ക്ക് സ്വാധീനമില്ലാത്തതിനാല്‍ തന്നെ ഹെവി ഡ്യൂട്ടി വാഹനമായാണ് ഇവരുടെ മോപ്പഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിന്നില്‍ രണ്ട് വശങ്ങളിലും ചെറിയ ടറുകളാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ സന്തോഷാണ് ഈ മോപ്പഡ് ഓടിക്കുന്നത്. ഇത്രയും നാള്‍ തന്നെ ട്രൈ സൈക്കിളില്‍ തള്ളി നടന്നിരുന്ന ഭാര്യയേയും പിന്നിലിരുത്തിയാണ് ഇപ്പോള്‍ സന്തോഷിന്റെ യാത്രകള്‍. ഇനി ഞങ്ങള്‍ക്ക് സിയോനി, ഇറ്റാര്‍സി, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് സന്തോഷ് പറയുന്നത്.

അംഗവൈകല്യം സംഭവിച്ചിട്ടുള്ള ആളുകള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് ടി.വി.എസ്. എക്‌സ്.എല്‍100 ഹെവി ഡ്യൂട്ടി മോപ്പഡ് ഒരുങ്ങിയിട്ടുള്ളത്. പിന്നില്‍ നല്‍കിയിട്ടുള്ള സപ്പോള്‍ വീലുകള്‍ക്ക് ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനും ഫെന്‍ഡറുകളും നല്‍കുന്നുണ്ട്. 99.7 സി.സി. ഇന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 4.3 ബി.എച്ച്.പി. പവറും 6.5 എന്‍.എം. ടോര്‍ക്കും ഉത്പാദിക്കും. സി.വി.ടിയാണ് ഇതിലെ ഗിയര്‍ബോക്‌സ്.

Content Highlights: A beggar, Santosh Kumar Sahu buys a moped motorcycle worth Rs 90,000 for his wife Munni

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented