ഒരേ പേര്, ഒരേ റൂട്ട്, ഒരേ ദൂരം, ഒരേ മുതലാളി; സജിത്തിന് ഓട്ടത്തിന്റെ അന്‍പതാണ്ട്


വി.പി.ചാത്തു

കോഴിക്കോട്ടെ സി.സി. ഓട്ടോമൊെബൈല്‍സില്‍നിന്ന് ഒരു ഫാര്‍ഗോ ബസ് 1969-ല്‍ കോടിയേരിയിലെത്തിയതാടെ വേലായുധന്‍ ബസ് മുതലാളിയായി.

സജിത് ബസ്, സർവീസ് തുടങ്ങിയതിന്റെ 52 വർഷങ്ങൾ ഓർമപ്പെടുത്തി ബസിന്റെ പിറകിലൊട്ടിച്ച രേഖാചിത്രം | Photo: Facebook/Malabar Riders, Mathrubhumi

രേ പേര്, ഒരേ റൂട്ട്, ഒരേ ദൂരം, ഒരേ മുതലാളി. 50 വര്‍ഷമായി തലശ്ശേരി-മനേക്കര-പാനൂര്‍ റൂട്ടിലെ സജിത് ബസ് നാടിന്റെ സ്പന്ദനങ്ങളറിയുന്ന ബസ് സര്‍വീസാണ്. തലശ്ശേരിയില്‍നിന്ന് മനേക്കര വഴി പാനൂരിലേക്ക് ആദ്യമായി സര്‍വീസ് നടത്തിയ ബസുകൂടിയാണിത്. അന്നത്തെ അതേ സമയത്തില്‍ ഇന്നും ഓടുന്നു. 1969- ലാണ് കോടിയേരിയിലെ കെ. വേലായുധന്‍ ബസ് വാങ്ങിയത്. തലശ്ശേരിയില്‍നിന്ന് മനേക്കരവരെയായിരുന്നു ആദ്യ സര്‍വീസ്.

ഇന്നത്തെ പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് തിരിച്ചുപോകുകയായിരുന്നു പതിവ്. അതിനപ്പുറത്തെ വീതികുറഞ്ഞ മണ്‍റോഡിന് പൊതുമരാമത്ത് വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആര്‍. കുറുപ്പിന്റെ ഇടപെടലോടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടി. നാട്ടുകാരുടെ കൂട്ടായ്മയില്‍ റോഡ് വീതികൂട്ടുകയുംചെയ്തതോടെ 1971-ല്‍ പാനൂരിലേക്ക് ഓട്ടം തുടങ്ങി. രാവിലെ 6.30-ന് പാനൂരില്‍നിന്ന് തുടങ്ങുന്ന ട്രിപ്പ് രാത്രി 10.30 ഓടെ പാനൂരില്‍ അവസാനിക്കും.

വേലായുധന്‍, കോടിയേരി ഈങ്ങയില്‍ പീടികയില്‍ ഭാര്യാപിതാവ് കണാരിക്കൊപ്പം അനാദി-ചായക്കടയില്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്ന കാലം. തൊട്ടടുത്ത് മൂത്ത മകന്‍ സുനിലിന്റെ പേര് നല്‍കി സ്റ്റേഷനറി കട തുടങ്ങി. അക്കാലത്ത് പാഠപുസ്തകങ്ങള്‍ വില്‍ക്കാന്‍ കച്ചവടക്കാര്‍ക്ക് പ്രത്യേകം ലൈസന്‍സ് നല്‍കുമായിരുന്നു. സുനില്‍ സ്റ്റോറിനും അനുമതികിട്ടി. മാതൃഭൂമിയുടെ ഫീല്‍ഡ് ഓഫീസര്‍ വടകര ചോമ്പാലിലെ കുറുപ്പ് ചേട്ടന്‍ പത്രപ്രചാരണത്തിനായി കോടിയേരിയിലെത്തിയത് വേലായുധന്റെ ജീവിതത്തിലെ വഴിത്തിരിവായി.

വൈകാതെ വേലായുധന്‍ മാതൃഭൂമിയുടെ ഏജന്റായി. പിന്നീട് സ്വന്തം ലേഖകനും. കുറുപ്പ് ചേട്ടനുമായുള്ള ബന്ധമാണ് വേലായുധനെ ബസ് വ്യവസായത്തിലേക്ക് ആകര്‍ഷിച്ചത്. കോഴിക്കോട്ടെ സി.സി. ഓട്ടോമൊെബൈല്‍സില്‍നിന്ന് ഒരു ഫാര്‍ഗോ ബസ് 1969-ല്‍ കോടിയേരിയിലെത്തിയതാടെ വേലായുധന്‍ ബസ് മുതലാളിയായി. ബസിന് രണ്ടാമത്തെ മകന്‍ സജിത്തിന്റെ പേര് നല്‍കി. കെ.എല്‍.സി. 5343-ാം നമ്പര്‍ ബസ് സര്‍വീസ് നന്നായി മുന്നോട്ടുപോയപ്പോള്‍ വീണ്ടും ബസ് വാങ്ങാനുള്ള ആഗ്രഹമുദിച്ചു.

തലശ്ശേരിയില്‍നിന്ന് സുല്‍ത്താന്‍ ബത്തേരി വഴി ചീരാലിലേക്കും തളിപ്പറമ്പില്‍നിന്ന് കോഴിക്കോട്ടേക്കും തലശ്ശേരിയില്‍നിന്ന് തൃശ്ശൂരിലേക്കും ബസ് സര്‍വീസ് നടത്തി. 1980 ആകുമ്പോഴേക്കും ഏഴ് ബസുകളുടെ ഉടമയായി മാറി. ഇപ്പോള്‍ പാനൂര്‍-മനേക്കര-തലശ്ശേരി റൂട്ടിലോടുന്ന ബസ് മാത്രമാണുള്ളത്. തുടക്കംമുതല്‍ 16 സിംഗിള്‍ ട്രിപ്പ് ഓടിയിരുന്നു. കോവിഡിനുശേഷം 14 ആയി ചുരുക്കി.

ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു

ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്നാണ് ബസ് വ്യവസായം നടത്തിക്കൊണ്ടുപോയത്. ബ്ലേഡുകാരില്‍നിന്നടക്കം കടംവാങ്ങേണ്ടി വന്നിട്ടുണ്ട്. ഏറെ സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുന്ന മേഖലയാണ്. എന്നാലും നാട്ടിലൂടെ സ്വന്തം ബസ് ഓടുമ്പോഴുള്ള സന്തോഷം വലുതാണ്.

കെ. വേലായുധന്‍, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് പ്രസിഡന്റ്

30 വര്‍ഷം യാത്ര സജിത്തില്‍

മനേക്കര സ്വദേശിയായ ഇ. ഗോപാലന്‍ 1970 ഓഗസ്റ്റിലാണ് പാനൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. റൂട്ടില്‍ ബസിലാത്തതുകാരണം നടന്നാണ് സ്‌കൂളില്‍ പോയിരുന്നത്. 1971-ല്‍ സജിത് ബസ് പാനൂരിലേക്ക് ഓട്ടംതുടങ്ങിയതുമുതല്‍ 2001-ല്‍ റിട്ടയര്‍ചെയ്യുന്നതുവരെ എന്നും രാവിലെ സജിത് ബസിലാണ് സ്‌കൂളിലെത്തിയിരുന്നത്. പാനൂരിലേക്ക് ഓട്ടംതുടങ്ങിയ ദിവസം നാട്ടുകാര്‍ സ്വീകരണം നല്‍കിയിരുന്നു.

ഇ ഗോപാലന്‍, റിട്ട. പ്രിന്‍സിപ്പല്‍, പാനൂര്‍ പി.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Content Highlights: 50 year old private bus service from thalassey to to panoor, Sajith private bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented