നാലാം തലമുറ സുസുക്കി ജിംനി വരുന്നു, ഇത്തവണ കളി ഇന്ത്യയിലും!


കഴിഞ്ഞ മൂന്നു തലമുറ ജിംനിയും ഓടിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചില്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ അങ്ങനെയാകില്ല. ജിംനിയുടെ നിര്‍മാണം തന്നെ ഇന്ത്യയിലാണ്.

മാരുതിയെ കൂട്ടുപിടിച്ച് ഇന്ത്യയിലെത്തിയ സുസുക്കി ജിപ്‌സിയെ എല്ലാവര്‍ക്കും നന്നായറിയാം. ആഗോള ബ്രാന്‍ഡുകളുടെ കുത്തൊഴുക്കിന് മുന്‍പ് ഇന്ത്യയില്‍ കരുത്തിന്റെയും പെര്‍ഫോമെന്‍സിന്റെയും ആള്‍രൂപമായ ജിപ്‌സി. എന്നാല്‍ സുസുക്കി കുടുംബത്തിലെ ജിപ്‌സിയുടെ ഇളയ സഹോദരന്‍ ജിംനിയെ അത്ര അങ്ങ് പരിചയമുണ്ടാകാന്‍ വഴിയില്ല. ജപ്പാനിലും ബ്രിട്ടണിലും ജനപ്രിയ താരമാണെങ്കിലും ജിംനിയെ ഇതുവരെ ഇന്ത്യയിലെത്തിക്കാന്‍ സുസുക്കി തയ്യറായിട്ടില്ല. നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറ മോഡല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. ഇത്തവണ ഇന്ത്യയിലും ജിംനി സാന്നിധ്യമറിയിക്കും.

അതേസമയം വരാനിരിക്കുന്ന പുത്തന്‍ ജിംനി എന്ന പേരില്‍ കുറച്ചു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഐതിഹാസിക എസ്.യു.വികളോട് കിടപിടിക്കുന്ന രൂപം അതേപടി പകര്‍ത്തിയാകും ഇിംനിയുടെ എന്‍ട്രിയെന്ന് പുറത്തുവന്ന ആദ്യ ചിത്രങ്ങളില്‍ വായിച്ചെടുക്കാം. പെര്‍ഫോമെന്‍സ് എസ്.യു.വികളില്‍ തലതൊട്ടപ്പന്‍മാരായ മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണ്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നിവയുടെ ഡിസൈന്‍ ജിംനിയുടെ പല ഭാഗങ്ങളിലും ദൃശ്യമാകും. ചിത്രങ്ങള്‍ പ്രകാരം ബോക്‌സി സ്‌റ്റെലിലാണ് രൂപകല്‍പന. പരമ്പരാഗത രൂപം കാത്തുസൂക്ഷിച്ച് ത്രീ ഡോറിലാണ് പുതിയ ജിംനിയും നിരത്തിലെത്തുക.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്‌സ്റ്റീരിയര്‍. 5 സ്റ്റ്‌ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തി. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നടുവിലായി നല്‍കിയ സ്‌പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ്ങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവ പ്രൗഡി കൂട്ടൂം.

കഴിഞ്ഞ മൂന്നു തലമുറ ജിംനിയും ഓടിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചില്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ അങ്ങനെയാകില്ല. ജിംനിയുടെ നിര്‍മാണം തന്നെ ഇന്ത്യയിലാണ്. കമ്പനിയുടെ ഗുജറാത്ത് പ്ലാന്റിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അടുത്ത വര്‍ഷത്തോടെ നിരത്തിലെത്തുന്ന ജിംനി എസ്.യു.വി ശ്രേണിയില്‍ മാരുതിയുടെ വിപണി വിഹിതം കുത്തനെ വര്‍ധിപ്പിക്കാനാണ് സാധ്യത. നിലവില്‍ അന്‍പത് ശതമാനം മാര്‍ക്കറ്റ് ഷെയര്‍ മാരുതിയുടെ കൈവശമായതിനാല്‍ വിപണി പിടിക്കാന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടതില്ല.

നേരത്തെ 2012 ഓട്ടോഎക്‌സ്‌പോയില്‍ ജിംനി വിരുന്നിനെത്തിയിരുന്നെങ്കിലും വിപണിയിലെത്താനുള്ള ഭാഗ്യം ഇതുവരെ ലഭിച്ചിരുന്നില്ല. അതേസമയം ജിംനിയുടെ ആഭ്യന്തര വില്‍പ്പന ഇതുവരെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, നോര്‍ത്ത് അമേരിക്ക തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജിംനി കയറ്റി അയക്കുക. വരുന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ജിപ്‌സിക്ക് പകരക്കാരനായി ജിംനിയെ അവതരിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

1970-ല്‍ പിറവികൊണ്ട ജിംനിയുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ ഓടുന്നത്. 1998 മുതല്‍ ഇവനാണ് ജിംനിയുടെ കൊടി പാറിക്കുന്നത്. ജിംനിയുടെ ആദ്യ തലമുറ 1981 വരെ 11 വര്‍ഷം നിറഞ്ഞുനിന്നു. കൂടിയ വീല്‍ബേസുമായെത്തിയ, ജിപ്‌സി എന്നറിയപ്പെട്ട രണ്ടാം തലമുറ 1998 വരെയുണ്ടായിരുന്നു. അതേസമയം ഇന്ത്യയില്‍ ജിംനി എന്ന പേര് നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സമുറായ് എന്ന പേരിനും സാധ്യതയുണ്ട്. അതല്ലെങ്കില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ജിപ്‌സി എന്ന പേരിനെ തിരികെ കൊണ്ടുവരാനും മതി.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഓട്ടോ എക്‌സ്‌പോയിലാകും ജിംനി ഔദ്യോഗികമായി അവതരിപ്പിക്കുക. പുതുതലമുറ സ്വിഫ്റ്റ്, ബലോനെ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. നിലവിലുള്ള ലാഡര്‍ ഫ്രെയിം ഷാസിസ് അതുപോലെ തുടരും. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനിലാകും ജിംനി ഇവിടെ അരങ്ങേറുക, 110 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. 660 സിസി ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് 2.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനുകള്‍ ഇന്ത്യക്ക് പുറത്തേക്കും കടക്കുമെന്നാണ് സൂചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented