വിജേഷ് തന്റെ എൻഫീൽഡ് മോഫയുമായി | ഫോട്ടോ: മാതൃഭൂമി
ലോക്ക്ഡൗണ്‍ കാലത്ത് ആക്രി കണ്ടീഷനില്‍ ലഭിച്ച മോഫ എന്ന മോട്ടോര്‍ സൈക്കിള്‍ കഷ്ടപ്പെട്ട് കുട്ടപ്പനാക്കിയെടുത്തിരിക്കുകയാണ് വിജേഷ്. 1985-ല്‍ എന്‍ഫീല്‍ഡ് ഇറക്കിയതാണ് മോഫ എന്ന 22 സി.സി. എന്‍ജിന്‍ വാഹനം. ഇതില്‍ ഗോവയിലേക്കുപോകാന്‍ തയ്യാറെടുക്കുകയാണ് ചാരുംമൂട് കരിമുളയ്ക്കല്‍ വിജേഷ് ഭവനത്തില്‍ വിജേഷ് കുമാര്‍(37).
28-നു യാത്ര ആരംഭിച്ച് ഗോവയിലെ വാഗതോര്‍വരെ 900 കിലോമീറ്റര്‍ സഞ്ചരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളുടെ റൈഡര്‍ മാനിയയില്‍ പങ്കെടുക്കുകയാണു ലക്ഷ്യം. 20 ദിവസത്തോളംനീളുന്ന യാത്രയില്‍ പോകുന്ന വഴിയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുകളില്‍ കയറി പുതുതലമുറയ്ക്ക് മോഫയെ പരിചയപ്പെടുത്തും. മുംബൈ സുപ്രീം അലൈഡ് സര്‍വീസ് എന്ന സ്ഥാപനമാണു ചെലവുകള്‍ വഹിക്കുന്നത്.
പഴയ വാഹനങ്ങളെ സ്‌നേഹിക്കുന്ന 200-ഓളം അംഗങ്ങളുള്ള ടീം റെയര്‍ എന്‍ജിന്‍സ് എന്ന വിന്റേജ് വാഹന ക്ലബ്ബിന്റെ പിന്തുണയും വിജേഷിനുണ്ട്. ഒറ്റയടിക്ക് മൂന്നുകിലോമീറ്ററില്‍ക്കൂടുതല്‍ ഓടാന്‍ കഴിയാത്ത നിലയിലാണ് മോഫ ഇദ്ദേഹത്തിന്റെ കൈയില്‍ ലഭിച്ചത്. ചെറിയ എന്‍ജിന്‍ പെട്ടെന്നു ചൂടാകുന്നതാണു കാരണം. ഇതിനു പ്രതിവിധി കണ്ടെത്താനും വിജേഷ് ശ്രമിക്കുന്നുണ്ട്. ഒരു ഫാന്‍ ഫിറ്റുചെയ്ത് തെര്‍മോസ്റ്റാറ്റ് കണക്ടുചെയ്ത് ചൂട് കുറയ്ക്കാനാണു ശ്രമം.
ജെ.സി.ബി. ഓപ്പറേറ്ററായിരുന്ന വിജേഷ് പഴയ വാഹനങ്ങളോടുള്ള കമ്പംമൂലം റെയര്‍ പിസ്റ്റണ്‍സ് എന്നൊരു വര്‍ക്ക് ഷോപ്പ് തുടങ്ങി. അങ്ങനെ ടീം റെയര്‍ എന്‍ജിന്‍സ് എന്ന ക്ലബ്ബില്‍ അംഗമാകുകയും റൈഡുകളില്‍ പങ്കാളിയാകുകയും ചെയ്തു. കന്യാകുമാരി മുതല്‍ കശ്മീര്‍വരെ യെസ്ഡിയില്‍ യാത്ര ചെയ്തിട്ടുണ്ട്. ഭാര്യ: അനു. മകള്‍: റിതു.
Content Highlights: 1985 model royal enfield mofa restored, 37 Old 22 cc motorcycle made by royal enfield


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..