ന്ന് മിക്ക വാഹനനിര്‍മാതാക്കള്‍ക്കും ഓഫ്-റോഡ് ശേഷികളുള്ള എസ്.യു.വി. മോഡലുകളുണ്ട്. എന്നാലും ഏഴ് പതിറ്റാണ്ട് മുമ്പ് ബ്രിട്ടനിലിറങ്ങിയ ലാന്‍ഡ് റോവറിന്റെ പാര്‍ശ്വരൂപം ലോകത്ത് മിക്കയിടത്തും വാഹനങ്ങളെയറിയുന്നവര്‍ തിരിച്ചറിയും. കാരണം, ആ വാഹനം ആ വിഭാഗത്തില്‍ അഗ്രഗാമിയാണ്.

ലാന്‍ഡ് റോവറിന്റെ എം.ഡി.യായ സ്‌പെന്‍സര്‍ വില്‍ക്‌സിന് സഹോദരന്‍ മോറിസ് വില്‍ക്‌സ് ആദ്യ ലാന്‍ഡ് റോവറിന്റെ പാര്‍ശ്വരൂപം കടല്‍ത്തീരത്തെ മണലില്‍ വരച്ചുകാണിക്കുകയാണത്രെ ഉണ്ടായത്. ഡിഫന്‍ഡര്‍ എന്ന പേരില്‍ ഇന്നറിയുന്ന മോഡല്‍ അങ്ങനെയാണ് 1948 ഏപ്രില്‍ 30-ന് ആംസ്റ്റര്‍ഡാം മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്യപ്പെട്ടത്. സീരീസ് ക എന്ന് പേരിട്ട ആദ്യമോഡലിന് പിന്നാലെ 1958-ല്‍ സീരീസ് കക പുറത്തിറങ്ങി, 1970-ല്‍ ആദ്യത്തെ ടു ഡോര്‍ റേഞ്ച് റോവറും 1971-ല്‍ സീരീസ് കകകും. കാല്‍ നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും 1976-ല്‍ ലാന്‍ഡ് റോവറിന്റെ ഉത്പാദനം ദശലക്ഷം കഴിഞ്ഞു.

Land Rover

ഈ ഏപ്രില്‍ 30-ന് ലാന്‍ഡ് റോവര്‍ സപ്തതി ആഘോഷിക്കുകയാണ്. അതിന്റെ ആരംഭം കുറിക്കാന്‍ അവര്‍ ചെയ്തത് 70 വര്‍ഷം മുമ്പെ മോറിസ് വില്‍ക്‌സ് കടപ്പുറത്തെ മണലില്‍ വരച്ച രേഖാചിത്രം സമുദ്രനിരപ്പില്‍ നിന്നും മൂന്ന് കിലോമീറ്ററിലേറെ ഉയരത്തില്‍ കിടക്കുന്ന ആല്‍പ്‌സ് പര്‍വതനിരയില്‍ വിദൂരസ്ഥമായ മലഞ്ചെരുവിലെ മഞ്ഞില്‍ വരക്കുകയായിരുന്നു.

ഫ്രാന്‍സിലെ ആല്‍പ്‌സിന്റെ ശിഖരങ്ങളിലൊന്നായ ലാ പ്ലാനില്‍, സമുദ്രനിരപ്പില്‍ നിന്നും 9000 അടി മുകളില്‍ ഹിമചിത്രകാരനായ സൈമണ്‍ ബെക്കാണ് 820 അടി (ഏതാണ്ട് 250 മീറ്റര്‍) നീളമുള്ള ചിത്രം നടന്നുവരച്ചത്. മുട്ടറ്റം താഴുന്ന മഞ്ഞിലൂടെ 20894 അടികള്‍- അല്ലെങ്കില്‍ 16.5 കിലോമീറ്റര്‍- നടന്നു ബെക്ക് ഈ ചിത്രം പൂര്‍ത്തിയാക്കാന്‍.

Land Rover

'ഈ ഹിമചിത്രം പൂര്‍ത്തിയാക്കാന്‍ സഹനശക്തിയും കൃത്യതയും കരുത്തും വേണമായിരുന്നു. ഇതെല്ലാം ഡിഫന്‍ഡറിനും ചേരുന്ന വിശേഷണങ്ങളാണ്', ചിത്രം വരച്ചതിനെ പറ്റി സൈമണ്‍ ബെക്ക് പറഞ്ഞു.

Land Rover

അമേരിക്കയില്‍ ലാന്‍ഡ് റോവര്‍ അന്നാട്ടിലെത്തിയതിന്റെ 30-ാം വാര്‍ഷികം 2017-ല്‍ ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ലാന്‍ഡിയുടെ റെക്കോഡ് വര്‍ഷവുമായിരുന്നു - 74739 വാഹനങ്ങള്‍ വിറ്റ് വില്‍പ്പനയുടെ റെക്കോഡ് സൃഷ്ടിച്ചു. ഈ വര്‍ഷം ന്യൂ ജഴ്‌സിയിലെ ലാന്‍ഡ് റോവര്‍ കാമ്പസ്സിലായിരിക്കും അമേരിക്കയില്‍ അവരുടെ സപ്തതി ആഘോഷങ്ങള്‍. 1993-ലെ ക്യാമല്‍ ട്രോഫി മത്സരത്തില്‍ പങ്കെടുത്തവരെയും അവരോടിച്ച വാഹനങ്ങളെയും അന്നവിടെ ഒന്നിപ്പിക്കും. 

Land Rover

Content Highlights; 'Snow art' celebrates 70 years of the Land Rover Defender