റ്റ നോട്ടത്തില്‍ നിരത്തിലൂടെ ഓടുന്ന ട്രെയിന്‍ ! സ്വീഡിഷ് വാണിജ്യ വാഹന നിര്‍മാതാക്കളായ വോള്‍വോ പുറത്തിറക്കുന്ന പുതിയ ബസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. 300 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന ലോകത്തെ ഏറ്റവും നീളമേറിയ ബസ് ഷാസിയാണ് വോള്‍വോ നിര്‍മിച്ചിരിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജെനെയ്റോയില്‍ നടക്കുന്ന ഫെട്രാന്‍സ് റിയോ എക്സിബിഷനിലാണ് 'വോള്‍വോ ഗ്രാന്‍ ആര്‍ട്ടിക് 300'  മോഡലിന്റെ മാതൃക ആദ്യമായി അവതരിപ്പിച്ചത്.

volvo bus

ബ്രസീസിലെ (BRT) ബസ് റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റത്തിന് അനുയോജ്യമായ തരത്തില്‍ നിര്‍മിച്ച ബസ് ഷാസിക്ക് 30 മീറ്ററാണ് നീളം. ഹൈ കപ്പാസിറ്റി ട്രാന്‍സ്പോര്‍ട് വാഹനങ്ങളില്‍ ശക്തരായ വോള്‍വോ കൂടുതല്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യാത്രാസൗകര്യമുള്ള ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഇതോടൊപ്പം 22 മീറ്റര്‍ നീളമുള്ള പുത്തന്‍ 'സൂപ്പര്‍ ആര്‍ടിക് 210' ഷാസിയും ഫെട്രാന്‍സ് റിയൊ പ്രദര്‍ശനത്തില്‍ വോള്‍വോ അനാവരണം ചെയ്തു. 

volvo bus

അഞ്ചു വാതിലുള്ള സൂപ്പര്‍ ആര്‍ടിക് 210 ബസില്‍ 210 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇതിനൊപ്പം ആര്‍ടിക് 150 (150 യാത്രക്കാര്‍), ആര്‍ടിക് 180 (180 യാത്രക്കാര്‍) ബസ് ഷാസികളും എക്സിബിഷനില്‍ വോള്‍വോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാന്‍ സാല്‍വഡോര്‍, മെക്സിക്കോ സിറ്റി, സാന്റിയാഗൊ ഡെ ചിലെ തുടങ്ങി നഗരങ്ങളിലെ BRT സംവിധാനങ്ങള്‍ക്കായി 4000-ത്തിലേറെ ബസുകളാണ് വോള്‍വോ നാളിതുവരെ നിര്‍മിച്ചിട്ടുള്ളത്.