തിനഞ്ച് സീറ്റുള്ള ടാറ്റ വിങ്ങര്‍ മിനി ബസ് മഹാരാഷ്ട്രയില്‍ പുറത്തിറക്കി. 12.05 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മഹാരാഷ്ട്രയില്‍ ടാറ്റയുടെ 23 ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാകും. 

Tata Winger

5458 എംഎം നീളവും 1905 എംഎം വീതിയും 2670 എംഎം ഉയരവും 15 സീറ്റര്‍ വിങ്ങറിനുണ്ട്. വില്‍ബേസ് 3488 എംഎം. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായി ക്യാബിനുള്ളില്‍ 6 ഫീറ്റ് 3 ഇഞ്ച് ഉയരവുമുണ്ട്. 180 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 585 ലിറ്റര്‍ ലഗേജ് കപ്പാസിറ്റിയുമുണ്ട്. 

15 ഇഞ്ചാണ് വീല്‍. മോണോകോത്ത് ഷാസിയിലാണ് വലിയ വിങ്ങറിന്റെ നിര്‍മാണം. പുഷ്ബാക്ക് സീറ്റിനൊപ്പം എല്ലാ റോയിലും യുഎസ്ബി ചാര്‍ജിങ് സൗകര്യവും ഉള്‍പ്പെടുത്തി. എല്ലാ സീറ്റിലേക്കും എയര്‍കണ്ടീഷന്‍ വെന്റുകളും ഇത്തവണയുണ്ട്. 

Tata Winger

2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DICOR ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 4000 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പവറും 1250-3500 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

Content Highlights; Tata Winger 15 Seater launched at Rs. 12.05 lakh