ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. ജനുവരി ഒന്ന് മുതലാണ് ഉയര്‍ത്തിയ വില പ്രബല്യത്തില്‍ വരുത്തുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലയില്‍ ഗണ്യമായ വര്‍ധവുണ്ടായതിനെ തുടര്‍ന്ന് കമ്പനി വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ വാഹനങ്ങള്‍ ബി.എസ്-6 മാനദണ്ഡത്തിലേക്ക് മാറിയതും വിദേശ വിനിമയത്തില്‍ വന്നിട്ടുള്ള ആഘാതവും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഇതുവരെ വില വര്‍ധനവ് വരുത്തിയിട്ടില്ലെങ്കിലും വിപണിയിലെ ട്രെന്റിന് വിധേയമായുള്ള വന്‍ വര്‍ധനവ് കമ്പനിക്ക് താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ടാണ് വില ഉയര്‍ത്തുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 

വാണിജ്യ വാഹനങ്ങളായ എം ആന്‍ഡ് എച്ച്.സി.വി, ഐ ആന്‍ഡ് എല്‍.സി.വി, എസ്.സി.വി, ബസുകള്‍ എന്നിവയുടെ വിലയിലാണ് പ്രധാനമായും മാറ്റം വരുത്തുക. എത്ര ശതമാനം വര്‍ധനവാണെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഉപയോക്താക്കള്‍ക്ക് അനുയോജ്യമായി തരത്തിലുള്ള വര്‍ധനവായിരിക്കും വരുത്തുകയെന്ന് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നു. 

വാണിജ്യ വാഹനങ്ങളിലെ മോഡലിന്റെയും വേരിയന്റിന്റെയും ഇന്ധനത്തിന്റെയും അടിസ്ഥാനത്തില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. അതേസമയം, ഉപയോക്താക്കള്‍ക്ക് ഓരോ വിഭാഗത്തിലും ഉയര്‍ന്ന മൂല്യവും കുറഞ്ഞ പരിപാലന ചെലവും ഉയര്‍ന്ന ലഭാവും ഉറപ്പാക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Content Highlights; Tata Motors Announce Price Hike For Its Commercial Vehicles