ന്ത്യയിലെ ഇ-കൊമേഴ്‌സ് വ്യവസായത്തിനുതകുന്ന 13 വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് എക്‌സ്പിരിയന്റല്‍ എക്‌സ്‌പോ. ഇ-കൊമേഴ്സ് ഇന്‍ഡസ്ട്രിക്കായി വികസിപ്പിച്ച  ഹബ്-ടു-ഹബ്-ടു-സ്പോക്ക്, എന്‍ഡ്-ടു-എന്‍ഡ് ഡെലിവറി എന്നിവയ്ക്കുള്ള വാഹനങ്ങളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. 

ഗുരുഗ്രാമിലെ ദേവിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇ-കൊമേഴ്സ് എക്സ്പോയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിറ്റഴിച്ച എസ്‌സിഐ, ഐഎല്‍സിവി, എംഎച്ച്സിവി എന്നീ വിഭാഗങ്ങളിലെ വാഹനങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നു.

പ്രധാന ഇ-കൊമേഴ്‌സ് കമ്പനികളോടും അവരുടെ എന്‍ജിനിയര്‍മാരോടും എഫ്.ബി.വി ടീമുകളോടും വിശകലനം ചെയ്തും അവര്‍ ആവശ്യപ്പെട്ട ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുമാണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

മികച്ച ഡിസൈനിനൊപ്പം നൂതനമായ സാങ്കേതികവിദ്യായും ഉയര്‍ന്ന ഇന്ധനക്ഷമതയും കൂടുതല്‍ കാര്യക്ഷമതയുമുള്ള വാഹനങ്ങളാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കളായ ടാറ്റ അവകാശപ്പെട്ടിരിക്കുന്നത്. 

TATA Ultra

ഹബ്ബ്-ടു-സ്പോക്ക് ഗതാഗതത്തിനായി പുറത്തിറക്കിയ അള്‍ട്ര ട്രക്കുകളും മറ്റ് ഇടത്തരം ട്രക്കുകളും എക്‌സ്‌പോയിലെ സാന്നിധ്യമായിരുന്നു. ടാറ്റ വികസിപ്പിച്ച ടര്‍ബോട്രോണ്‍ എന്‍ജിനാണ് അള്‍ട്രാ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇ-കൊമേഴ്സ് ഇന്‍ഡസ്ട്രിയുടെ ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന തരത്തില്‍ ഒ.ടി.പി ലോക്ക്, സിസിടിവി ക്യാമറ, ലോഡ് സെന്‍സര്‍, ടെലിമാറ്റിക്സ് സിസ്റ്റം തുടങ്ങി മികച്ച സുരക്ഷാ സംവിധാനങ്ങളും പ്രദര്‍ശനത്തിനെത്തിയ വാഹനങ്ങളില്‍ ഒരുക്കിയിരുന്നു.

ഇ-കൊമേഴ്സ് വ്യവസായത്തിന് പിന്തുണയൊരുക്കാന്‍ സമ്പൂര്‍ണ സേവാ കുട എന്നപേരില്‍ മൂല്യവര്‍ദ്ധിത സേവനങ്ങളും ടാറ്റ ഒരുക്കുന്നു. 24x7 ബ്രേക്ക് ഡൌണ്‍ സര്‍വീസ്, വാര്‍ഷിക മെയിന്റനന്‍സ്, വാഹനങ്ങളുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, തുടങ്ങിയവയെല്ലാം ഈ സേവനങ്ങളില്‍പെടുന്നു.


Content Highlights: Tata Introduce 13 New Vehicles For E-Commerce Sector