ഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ടാറ്റയുടെ വാണിജ്യവാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് കാമ്പയിൻ ഒരുക്കുന്നു. ടാറ്റയ്ക്ക് ആദ്യത്തെ ഉപയോക്താവിനെ ലഭിച്ചതിന്റെ സ്മരണാര്‍ഥം 23-ന് നാഷണല്‍ കസ്റ്റമര്‍ കെയര്‍ ഡേ ആയി ആചരിച്ചാണ് കാമ്പയിന്‍ ആരംഭിക്കുന്നത്.

'ഗ്രാഹക് സേവാ മഹോത്സവ്' എന്ന പേരിലാണ് സൗജന്യ സര്‍വീസ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 23 മുതല്‍ 29 വരെ രാജ്യത്തെ 1500-ല്‍ അധികം ടാറ്റ ഡീലര്‍ഷിപ്പുകളിലൂടെ സൗജന്യ സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. 

കഴിഞ്ഞ വര്‍ഷം നടന്ന ഗ്രാഹക് സേവാ മഹോത്സവില്‍ ഒന്നരലക്ഷം ഉപഭോക്താക്കളാണ് എത്തിയത്. ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ഓഫറുകളുടെ പ്രചരണാര്‍ഥം ഇതിനൊപ്പം തന്നെ ഒക്ടോബര്‍ 24 മുതല്‍ 31 വരെ ഗ്രാഹക് സംവാദ് പ്രചാരണവും സംഘടിപ്പിക്കുന്നുണ്ട്.

ടാറ്റയുടെ വാഹനങ്ങള്‍ക്കായി ഈ വര്‍ഷം ആദ്യം ടാറ്റ മോട്ടോഴ്‌സ് ജെനുവിന്‍ ഓയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനൊപ്പം മെയിന്റനന്‍സ് ചെലവ് കുറയ്ക്കാനും ഈ ഓയില്‍ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കുറഞ്ഞ ചെലവില്‍ വാഹനം പരിപാലിക്കാന്‍ പരിശീലനം നല്‍കുന്നതിനായി ദ്രോണ ഡ്രൈവേഴ്‌സ് എന്ന പേരില്‍ പരിശീലകരെയും ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ ടച്ച് പോയിന്റെ 2000 ആക്കി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഈ സേവനങ്ങള്‍ക്ക് പുറമെ, എമര്‍ജന്‍സി എസ്ഒഎസ്, കസ്റ്റമര്‍ കെയര്‍ ആപ്പ്, റോഡ്സൈഡ് അസിസ്റ്റന്‍സ്, ടാറ്റാ കവച്, പ്രീമിയം വാഹനങ്ങള്‍ക്കുള്ള പ്രയോരിറ്റി ഫസ്റ്റ് തുടങ്ങിയ സേവനങ്ങളും ടാറ്റ ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്.