സ്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങളുടെ അമിത വേഗതയ്ക്ക് കൂച്ചുവിലങ്ങിടുന്നതിനായി ഒരുക്കിയ വേഗപൂട്ട് ഒഴിവാക്കുന്നു. നിരത്തിലെ മത്സരയോട്ടവും അപകടങ്ങളും പതിവായതിനെ തുടര്‍ന്നാണ് വേഗത നീയന്ത്രിക്കുന്ന സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയത്. ഇത് ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് തയാറെടുക്കുന്നത്. 

കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ വാണിജ്യ വാഹനങ്ങളിലും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍, ഇപ്പോള്‍ ഇവ നിര്‍ബന്ധമാക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിരീക്ഷണം. 

സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയുള്ള മോട്ടോര്‍ വെഹിക്കിള്‍ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ ഗതാഗത വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നത് വരെ നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന വേഗപരിധി തുടരുമെന്നാണ് വിവരം. 

നിരത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സീറ്റ് ബെല്‍റ്റ്, എബിഎസ് ബ്രേക്കിങ് സംവിധാനം, എയര്‍ബാഗ് എന്നിവ 2019 മുതല്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, സ്പീഡ്, സീറ്റ് ബെല്‍റ്റ് എന്നിവ സംബന്ധിച്ച മുന്നറിയിപ്പ്‌ സംവിധാനവും വാഹനത്തില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.