ന്ത്യയിലെ പ്രധാന നഗരങ്ങളിലെ പൊതുഗതാഗതത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രിക് ബസ് എത്തിക്കാന്‍ നീതി ആയോഗ് മോഡല്‍ കണ്‍സെഷന്‍ എഗ്രിമെന്റ് തയാറാക്കുന്നു. 

നീതി ആയോഗിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും പൊതു ഗതാഗത വകുപ്പില്‍ നിശ്ചിത ശതമാനം ഇലക്ട്രിക് ബസ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.

കൂടുതല്‍ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ജനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്ട്രിക് ബസ് ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് നീതി ആയോഗ് പ്രസ്താവനയില്‍ അറിയിച്ചു. 

2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 24 മില്ല്യണ്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതില്‍ 1.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ്. എന്നാല്‍, വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന അഞ്ച് ശതമാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.