ഫോര്‍ഡിന്റെ കോംപാക്ട് സെഡാന്‍ ആസ്പയറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തിയതിന് പിന്നാലെ ആസ്പയറിന്റെ പുതിയ ടാക്‌സി പതിപ്പും വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആസ്പയര്‍ ട്രിപ്പ് എന്ന പേരില്‍ ടാക്‌സി എത്തുമെന്നാണ് സൂചന. മാരുതി ഡിസയര്‍ ടൂര്‍, ഹ്യുണ്ടായി എക്‌സെന്റ് പ്രൈം എന്നിവയ്ക്ക് എതിരാളിയായാണ് ആസ്പയര്‍ ട്രിപ്പ് വരുന്നത്. 

ആംമ്പിയന്റ് വകഭേദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രിപ്പ്. പുതിയ ആസ്പയര്‍ എത്തിയതോടെ കളം ഒഴിയേണ്ട മുന്‍തലമുറ ആസ്പര്‍ ആംബിയന്റാകും ടാക്‌സിയായി എത്തുക. വെള്ള നിറത്തിലുള്ള ആസ്പയര്‍ ട്രിപ്പിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രങ്ങള്‍ പ്രകാരം ബ്ലാക്ക് ഗ്രില്‍, ബോഡി കളേര്‍ഡ് ബി പില്ലര്‍, ബ്ലാക്ക് മിറര്‍, ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, സ്റ്റീല്‍ വീല്‍സ്, ഹെഡ്‌ലാംമ്പില്‍ നിന്ന് തുടങ്ങി പിന്നിലേക്ക് നീളുന്ന ബ്ലൂ സ്ട്രീപ്പ് എന്നിവയാണ് ട്രിപ്പിലെ പ്രധാന സവിശേഷതകള്‍. 

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ആസ്പയര്‍ ട്രിപ്പില്‍ നല്‍കുക. സിഎന്‍ജി വകഭേദവും ടാക്‌സിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. 

Content Highlights; New Ford Aspire Trip Is Coming Soon