ഷറിന്റെ ലൈറ്റ് ഡ്യൂട്ടി ട്രക്ക് പ്രോ 2000 സീരീസ് ബിഎസ് 6 എന്‍ജിനില്‍ അവതരിപ്പിച്ചു. ഐഷര്‍ പ്രോ 2049, ഐഷര്‍ പ്രോ 2095XP എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാകും. മലിനീകരണ നിയന്ത്രണ നിലവാരമായ ബിഎസ് 6 എന്‍ജില്‍ രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യ വാണിജ്യ വാഹനമാണിത്.  

ഐഷര്‍ പ്രോ 2049 മോഡലിന് 10.4 ഫീറ്റ് ലോഡിങ് സ്‌പേസും 2.7 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുമുണ്ട്. 1.8 മീറ്റര്‍ ടൈറ്റബിള്‍ ക്യാബിനും വാഹനത്തിനുണ്ട്. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഫ്യുവല്‍ കോച്ചിങ് സിസ്റ്റം, ആഡ്രോയിഡ് വണ്‍ കണക്റ്റിവിറ്റിയോടുകൂടിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത്, ടെലിമാടിക്‌സ് കണക്റ്റിവിറ്റി എന്നിങ്ങനെ നീളും വാഹനത്തിന്റെ ഫീച്ചേഴ്‌സ്. 

7.2 ടണ്‍ ഭാരവാഹക ശേഷിയില്‍ 14.1 - 21.5 ഫീറ്റ് ലോഡിങ് സ്‌പോസിലായി അഞ്ച് കാര്‍ഗോ ബോഡി ഓപ്ഷനില്‍ ഐഷര്‍ പ്രോ 2095XP ലഭ്യമാകും. 190 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, ഐഷര്‍ ലൈവ് ടെലിമാടിക്‌സ് എന്നിങ്ങനെ ഫീച്ചേഴ്‌സ് ഇതിലുമുണ്ട്. 

E474, E494 എന്നീ രണ്ട് പുതിയ എന്‍ജിന്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ പ്രോ 2000 സീരീസ് വരുന്നത്. 93.87 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും പ്രോ 2049 മോഡലില്‍ ലഭിക്കുമ്പോള്‍ പ്രോ 2095XP ട്രക്കില്‍ 112.64 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ലഭിക്കും. പ്രോ 2049 ല്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും പ്രോ 2095XP യില്‍ 6 സ്പീഡ് മാനുവലുമാണ് ഗിയര്‍ബോക്‌സ്. മികച്ച ഇന്ധനക്ഷമത ലഭിക്കാന്‍ എം-ബൂസ്റ്റര്‍ ടെക്‌നോളജിയും പ്രോ 2000 സീരീസിലുണ്ട്. 

Content Highlights; Eicher Pro 2000 Series, Eicher Pro 2049, Eicher Pro 2095XP