ന്ത്യയില്‍ 16 ടണ്‍ ട്രക്ക് കാറ്റഗറിയില്‍ പുതിയ 'പ്രോ 3016 AMT' മോഡല്‍ പുറത്തിറക്കി ഐഷര്‍. ഈ നിരയില്‍ AMT (ഓട്ടോമറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) സംവിധാനത്തില്‍ വിപണിയിലെത്തുന്ന ആദ്യ ട്രക്കാണിതെന്ന് കമ്പനി വ്യക്തമാക്കി. ഐഷര്‍ ട്രക്ക് ആന്‍ഡ് ബസിന്റെ മധ്യപ്രദേശിലെ പിതംപൂര്‍ നിര്‍മാണ കേന്ദ്രത്തിലാണ് ഈ എഎംടി ട്രക്കിന്റെ നിര്‍മാണം.

ഓട്ടോ, മാനുവല്‍ മോഡുകളുണ്ട് പ്രോ 3016 ട്രക്കിന്. ഡ്രൈവിങ് എളുപ്പമാക്കാന്‍ ഇന്റലിജന്റ് ഷിഫ്റ്റ് കണ്‍ട്രോള്‍ വഴിയാണ് ഓട്ടോമാറ്റിക്കായി ക്ലച്ച്, ഗിയര്‍ ഷിഫ്റ്റിങ് നടക്കുക. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, മാനുവല്‍ ഓവര്‍ഡ്രൈവ്, ക്രൂയിസ് കണ്‍ട്രോള്‍, ഫ്യുവല്‍ കോച്ചിങ്, ഇന്റലിജന്റ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഐഷര്‍ ലൈവ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ട്രക്കിലുണ്ട്. 

ആറ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, സ്ലീപ്പര്‍ ക്യാബിനും പ്രോ 3016 AMT ട്രക്കിലുണ്ട്. 3.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ട്രക്കിന് കരുത്തേകുന്നത്. 2600 ആര്‍പിഎമ്മില്‍ 163 ബിഎച്ച്പി പവറും 1400-1600 ആര്‍പിഎമ്മില്‍ 520 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 

Content Highlights; Eicher launches first AMT-equipped 16-tonne truck