രാജ്യത്ത് സ്വയംതൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഖര്‍ ലാവോ ഗോള്‍ഡ് മത്സരം അവസാന ഘട്ടത്തിലേക്ക്. ടാറ്റാ ഏയ്‌സുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ബിസിനസ് ആശയം പങ്കുവയ്ക്കുന്നതിനൊപ്പം മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയുമാണ് മത്സരത്തില്‍ പങ്കാളികളാവേണ്ടത്. 

മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന അഞ്ച് വിജയികള്‍ക്ക് 3.78 ലക്ഷം രൂപ വിലയുള്ള ഏയ്‌സ് ഗോള്‍ഡ് സമ്മാനമായി ലഭിക്കുന്നതിനൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാറിനെ നേരില്‍ കാണാന്‍ ആവസരവും ലഭിക്കും. മികച്ച എന്‍ട്രിയായി തിരഞ്ഞെടുക്കുന്നവര്‍ക്ക് 5000 രൂപ വീതം പ്രത്യേക സമ്മാനം നല്‍കും.

ടാറ്റയുടെ മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ പാനലാണ് എന്‍ട്രികള്‍ പരിശോധിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എന്‍ട്രി അയച്ചവരുമായി ടാറ്റയുടെ അധികൃതര്‍ കൂടിക്കാഴ്ച നടത്തും. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമല്ല.

കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച മത്സരം ഈ മാസം 30ന് അവസാനിക്കും. ഇതുവരെ 19,000 എന്‍ട്രികളാണ് ലഭിച്ചിട്ടുള്ളത്. മത്സരവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പേജുകളില്‍ 2.5 ലക്ഷം ആളുകള്‍ സജീവമാണ്.

ടാറ്റയുടെ ചെറു വാണിജ്യ വാഹനമായ ഏയ്‌സുമായി ബന്ധപ്പെട്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. 2005 മുതല്‍ ഇതുവരെ 20 ലക്ഷം ഏയ്‌സുകള്‍ ടാറ്റ നിരത്തിലെത്തിച്ചിട്ടുണ്ട്.

Content Highlights: Competition On The Basis Of TATA Ace