ഥ തുടങ്ങുന്നത് 14 വര്‍ഷം മുമ്പാണ്, 2007-ല്‍. പശ്ചിമയൂറോപ്പിന്റെ പിന്നാമ്പുറം എന്ന് വിളിക്കേണ്ട ക്രൊയേഷ്യയില്‍ മാറ്റെ റിമാറ്റ്‌സ് (Mate Rimac) എന്ന പേരുള്ള ഒരു ടീനേജ് പയ്യന്‍ ലോക്കല്‍ കാര്‍ റേസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ 20 വര്‍ഷം പഴക്കമുള്ള ഒരു ബി.എം.ഡബ്ലിയു 3 സീരീസ് കാര്‍ വാങ്ങി. ആദ്യറേസിനിടയില്‍ തന്നെ വണ്ടിയുടെ പെട്രോള്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ച് വണ്ടി നിന്നു, നായകന്‍ തോറ്റു. സാധാരണഗതിയില്‍ പഴയവണ്ടിക്ക് കുറച്ചുകൂടി പുതിയഎഞ്ചിന്‍ പിടിപ്പിച്ച് മത്സരത്തിലേക്ക് മടങ്ങുകയാണ് എല്ലാവരും ചെയ്യുക. പക്ഷേ, വൈദ്യുതിയുടെ ശാസ്ത്രത്തില്‍ ഗണ്യമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ നിക്കോള ടെസ്ലയുടെ നാടാണ് ക്രൊയേഷ്യ. കഥയിലെ പയ്യന്‍ ടെസ്ലയുടെ ആരാധകനും. അവന്‍ ചിന്തിച്ചത് ഒരിക്കലും പൊട്ടിത്തെറിക്കാത്ത ഇലക്ട്രിക് എഞ്ചിന്‍ ഘടിപ്പിക്കുന്നതിനെ പറ്റിയാണ്. ലോകത്തില്‍ തന്നെ മൊത്തം ഏതാനും പതിനായിരങ്ങള്‍ മാത്രമാണ് അന്ന് വൈദ്യുതവാഹനങ്ങള്‍ ഉണ്ടായിരുന്നത്. അന്ന് നിസ്സാനും ഇലോണ്‍ മസ്‌കിന്റെ ടെസ്ല മോട്ടോഴ്‌സും മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതവാഹനങ്ങള്‍ നിര്‍മിക്കുന്നുള്ളു. 

വൈദ്യുത വാഹന വ്യവസായം ശൈശവത്തിലായിരുന്ന അക്കാലത്ത് കാറിന് വേണ്ട ബറ്ററി പാക്കും എഞ്ചിനും ഒന്നും പുറത്ത് വാങ്ങാന്‍ കിട്ടില്ല. വ്യാവസായികമായി പിന്നാക്കാവസ്ഥയിലുള്ള രാജ്യമായ ക്രൊയേഷ്യയില്‍, വൈദ്യുതി കാറുണ്ടാക്കാന്‍ വേണ്ട സകലതും സ്വയം വികസിപ്പിച്ചെടുക്കകയാണ് മാറ്റെ ചെയ്തത്. ആദ്യത്തെ പല മത്സരങ്ങളിലും പരാജയങ്ങളായിരുന്നു ഫലം. ആദ്യമൊക്കെ കാറിന്റെ വൈകല്യങ്ങളെപറ്റി കാണികളുടെയും മറ്റ് മത്സരാര്‍ത്ഥികളുടെ പരിഹാസം (കാറോട്ട മത്സരത്തിനെത്തിയ വാഷിങ്ങ് മെഷീന്‍!) കുറേ കേള്‍ക്കേണ്ടിവന്നു. എങ്കെിലും ഇതിലൊന്നും മനംമടുത്ത് പിന്‍വാങ്ങാതെ, ഓരോ പരാജയത്തിനും ശേഷം സ്വന്തം സാങ്കേതിക വൈഭവം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കുകയം അടുത്ത മത്സരത്തില്‍ ആ ന്യൂനതയില്ലാതെ പങ്കെടുക്കുകയുമായിരുന്നു മാറ്റെയുടെ രീതി. അങ്ങനെ അങ്ങനെ മൊത്തം ഏഴ് നവീകരണങ്ങള്‍ക്കൊടുവില്‍ ആ 'ഇലക്ട്രിക് ബിമ്മര്‍' റേസുകളില്‍ നാടകീയമായി വിജയിക്കാന്‍ തുടങ്ങി.

Rimac Automobili
റിമാറ്റ്‌സ് നെവേര | Rimac Automobili


ഇന്ന് ഇലക്ട്രിക് വാഹനങ്ങളുടെ സബ്-ബ്രാന്‍ഡ് തന്നെയുള്ള ബി.എം.ഡബ്ല്യു ഒരു ഇലക്ട്രിക് കാര്‍ പോലും വിപണിയിലെത്തിച്ചിട്ടില്ലാത്ത കാലത്താണ് നാട്ടില്‍ കിട്ടുന്ന മിക്ക സൂപ്പര്‍കാറുകള്‍ക്കും കഴിയാത്ത വേഗങ്ങളും ആക്‌സിലറേഷനുകളും ഈ വൈദ്യുതകാര്‍ കൈവരിക്കുന്നത്. സ്വാഭാവികമായും കാറും നിര്‍മാതാവ് കൂടിയായ ഡ്രൈവറും മാധ്യമങ്ങളുടെ മാത്രമല്ല എഫ്.ഐ.എ (ഇന്റര്‍നാഷണല്‍ ഓട്ടൊമോബില്‍ ഫെഡറേഷന്‍), ഗിന്നസ് ബുക്ക് എന്നിവരുടെയും ശ്രദ്ധയിലെത്തി. ഈ വിജയങ്ങളും മാധ്യമത്തിളക്കവും വാഹനവ്യവസായത്തിലെ പ്രമുഖരാരും തിരിഞ്ഞുനോക്കാതെ വിട്ട വൈദ്യുതവാഹനങ്ങള്‍ക്ക് സാധാരണ കമ്പസ്റ്റ്യന്‍ എന്‍ജിന്‍ കാറുകളേക്കാള്‍ പ്രകടനശേഷിയുണ്ടെന്നും അതിന് വലിയ ബിസിനസ്സ് സാധ്യതയുണ്ടെും റിമാറ്റ്‌സിനെ ബോധ്യപ്പെടുത്തി. അങ്ങനെ അതൊരു കമ്പനിയായി. സാധാരണ കാറുകളെ ഇലക്ട്രിക് കാറുകളാക്കി മാറ്റിക്കൊടുക്കുന്ന കമ്പനി. വിഎസ്ടി കണ്‍വേര്‍ഷന്‍സ് (വിഎസ്ടി എന്നാല്‍ വെലോസിറ്റി കണ്ടുപിടിക്കാനുള്ള വി=എസ്/ടി എന്ന സൂത്രവാക്യത്തിന്റെ ചുരുക്കം) എന്ന പേരില്‍ 2009-ല്‍ കമ്പനി തുടങ്ങുമ്പോള്‍ മാറ്റെയ്ക്ക് പ്രായം 21 വയസ്സ്.
 
ഇനി മാറ്റെയുടെ കഥ. 1988-ലാണ് അവിഭക്ത യൂഗോസ്ലാവിയയിലെ ബോസ്‌നിയ-ഹെര്‍സഗൊവീനയിലുള്ള ലിവ്‌നയില്‍ മാറ്റെ ജനിച്ചത്. യുഗോസ്ലാവിയയുടെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റുമായിരു മാര്‍ഷല്‍ ടിറ്റോ മരിച്ച് പതിറ്റാണ്ടിനോടടുക്കുന്ന കാലം, വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷകളുമുള്ള ഗോത്രങ്ങളെപ്പോലെ വേറിട്ടുനിന്ന മൂന്നിലേറെ രാജ്യങ്ങളെ ഒരൊറ്റ റിപ്പബ്ലിക്കായി മാറ്റിയെടുത്തത് ലോകമഹായുദ്ധകാലത്ത് ജര്‍മനിക്കും ഇറ്റലിക്കുമെതിരായ ജനകീയ ചെറുത്ത് നില്‍പ്പിന് നേതൃത്വം കൊടുത്ത സൈനികമേധാവി കൂടിയായ ജനറല്‍ ജോസിപ് ബി.ടിറ്റോയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പഴയ വേര്‍തിരിവുകള്‍ പ്രാദേശികശക്തികളായി വളര്‍ന്നു. പഴയ റിപ്പബ്ലിക്കിന് വേണ്ടിയുള്ള ക്രോയേഷ്യയുടെ സമരം ആഭ്യന്തരയുദ്ധമായി മാറിയിരുന്നു. യുദ്ധത്തില്‍ ജീവാപായം സംഭവിക്കാതിരിക്കന്‍ മൂന്ന് വയസ്സുള്ള മാറ്റെയേയുമെടുത്ത് അമ്മ സ്‌ഡെങ്കയും അച്ഛന്‍ ഐവാന്‍ റിമാക്‌സും ജര്‍മനിയിലെ ഫ്രാങ്ഫര്‍ട്ടിലേക്ക് കുടിയേറി. അങ്ങനെ, 20-ാം നൂറ്റാണ്ട് അവസാനിക്കും വരെ ആ കുട്ടിയുടെ വിദ്യാഭ്യാസം ജര്‍മനിയിലായിരുന്നു.

Rimac Automobili
റിമാറ്റ്‌സ് നെവേര | Rimac Automobili

ഒരു പതിറ്റാണ്ട് തികയും മുമ്പെ, 2000 സെപ്തംബറില്‍ കലഹങ്ങളൊടുങ്ങിയ ജന്മനാടായ ക്രൊയേഷ്യയിലേക്ക് ഐവാന്‍ റിമാക്‌സ് മടങ്ങി അവിടെ ഒരു ചെറിയ റിയല്‍ എസ്റ്റേറ്റ് കമ്പനി തുടങ്ങി. മാതൃഭാഷ പോലും വൃത്തിയായി സംസാരിക്കാനറിയാത്ത മാറ്റെയ്ക്ക് ജന്മനാട്ടിലെ ഹൈസ്‌ക്കൂള്‍ കാലം പീഢനനത്തിന്റെയും കൂടി കാലമായിരുന്നു. കാമ്പസ്സിലെ ബുള്ളികള്‍ക്കെല്ലാം കയറിമേയാവുന്ന പാവം പയ്യന്‍. എങ്കിലും സാങ്കേതികമായ കാര്യങ്ങളില്‍ നവീകരണം ഉണ്ടാക്കുതിനെപറ്റിയുള്ള അവന്റെ ചിന്തകള്‍ ഹൈസ്‌ക്കൂള്‍ പഠനകാലത്ത് അവന്റെ പ്രൊഫസറും പില്‍ക്കാലത്ത് മെന്ററും ആയ ഐവാന്‍ വ്‌ളായ്‌നിച്ചിനെ ആകര്‍ഷിച്ചു. അദ്ദേഹമാണ് പ്രാദേശികാടിസ്ഥാനത്തില്‍ നടന്ന ഒരു ഇലക്ട്രോണിക്‌സ് മേളയിലെ മത്സരത്തിലും പിന്നീട് മറ്റ് പല മത്സരങ്ങളിലും പങ്കെടുക്കാന്‍ അവനെ പ്രേരിപ്പിച്ചത്. വലിയ വിശ്വാസമൊന്നുമില്ലാതെയാണ് ആദ്യമത്സരത്തില്‍ പങ്കെടുത്തതെങ്കിലും മാറ്റെയ്ക്ക് ഫസ്റ്റ് പ്രൈസടിച്ചു. അതോടെ ആത്മവിശ്വാസം കിട്ടിയ അവന്‍ പിന്നെ ദേശീയ മത്സരത്തിലും ഒടുവില്‍ ഒരു അന്തര്‍ദേശീയ മേളയില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുകവരെ ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ 18 വയസ്സ് തികയും മുമ്പെ, ജര്‍മനി, ബെല്‍ജിയം, സ്വിസ്സര്‍ലാന്‍ഡ്, മലേഷ്യ, സൗത്ത് കൊറിയ, ക്രൊയേഷ്യ എിവിടങ്ങളില്‍ നടന്ന അന്തര്‍ദേശീയ മേളകളില്‍ അനേകം അവാര്‍ഡുകള്‍ പയ്യന്‍ വാരിക്കൂട്ടി. വേണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സംരംഭകത്വ മാനേജ്‌മെന്റില്‍ 2010 ല്‍ ബിരുദവുമെടുത്തു.

ഇങ്ങനെ ഒരു ഭൂതകാലമുള്ള മാറ്റെയുടെ കമ്പനി വെറുതെ ഒരു എഞ്ചിന്‍ മാറ്റിക്കൊടുക്കല്‍ വര്‍ക്ക്‌ഷോപ് മാത്രമായി തുടരില്ല എന്നുറപ്പായിരുന്നു. 2009-ല്‍ കമ്പനിയില്‍ മുതലാളിയല്ലാതെ തൊഴിലാളികള്‍ ആരുമില്ല, ഫാക്ടറിയെന്നാല്‍ ഒരു തട്ടിക്കൂട്ട് വര്‍ക്ക്‌ഷോപ്പും. അക്കാലത്താണ് ജനറല്‍ മോട്ടോഴ്‌സില്‍ (ജി.എം.) ഡിസൈനറായി ജോലി നോക്കുന്ന അഡ്രിയാനോ മുദ്രിയെ പരിചയപ്പെട്ടതും ഒരുമിച്ചുനിന്ന് ഒരു ഇലക്ട്രിക് സൂപ്പര്‍കാര്‍ നിര്‍മിക്കണമെന്ന ആശയം ഇരുവരും പങ്കിട്ടതും. മാറ്റെ യൂണിവേഴ്‌സിറ്റിയില്‍ പഠിത്തവും മുദ്രി ജി.എമ്മില്‍ ജോലിയും ചെയ്യുന്ന കാലമായതിനാല്‍ കൂടിക്കാഴ്ചകള്‍ രാത്രികളിലും വാരാന്ത്യങ്ങളിലും മാത്രം. മാറ്റെയുടെ സാങ്കേതികവിദ്യയും മുദ്രിയുടെ രൂപകല്‍പ്പനയുമുള്ള കാറിന്റെ ആദ്യരൂപങ്ങള്‍ പൂര്‍ത്തിയായി. ഇതേ കാലത്ത് മാറ്റെയുടെ ബിമ്മര്‍ പല റേസുകളില്‍ തുടര്‍ച്ചയായി വിജയിച്ചത് മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടായിരുന്നു. ഈ വാര്‍ത്തകളാണ് പശ്ചിമേഷ്യയില്‍ ബിസിനസ്സുകളുള്ള ഒരു ക്രൊയേഷ്യക്കാരന്റെ ശ്രദ്ധയില്‍ മാറ്റെയെ എത്തിച്ചത്. താന്‍ യു.എ.ഇ.യുടെ രാജകുടുംബവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുകയാണെും റിമാക്‌സിന്റെ സൂപ്പര്‍കാറില്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടോ എന്ന് അന്വേഷിക്കാമെന്നും അയാള്‍ ഓഫര്‍ ചെയ്തു. മുദ്രിയും മാറ്റെയും ചേര്‍ന്ന് കാറിന്റെ രൂപവും സാങ്കേതിക വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന ബ്രോഷര്‍ തയ്യാറാക്കി. ഏറെ വൈകാതെ രാജകുടുംബത്തില്‍ നിന്ന് വിളിയെത്തി: തങ്ങള്‍ക്ക് രണ്ട് കാറുകള്‍ വേണം.

Rimac Automobili
റിമാറ്റ്‌സ് നെവേര | Rimac Automobili

പക്ഷ, അന്ന് മാറ്റെയ്ക്ക് സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല, വൈദ്ഗ്ധ്യമുള്ള തൊഴിലാളികളോ ഫാക്ടറിയോ പോലും. ഇതിനൊക്കെ വേണ്ടമൂലധനവുമില്ല. കാറുണ്ടാക്കാനുള്ള സംവിധാനങ്ങളും കൈയിലില്ലെന്ന സത്യം പറഞ്ഞപ്പോള്‍ സംരഭത്തിലേക്ക് കുറെ പണം നിക്ഷേപമായി നല്‍കാമെന്നായി രാജകുടുംബം. ബാക്കി മൂലധനം സംഘടിപ്പിക്കാന്‍ തന്റെ കമ്പനിയിലേക്ക് നിക്ഷേപമിറക്കാന്‍ നാട്ടുകാരെ പലരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രാജകുടുംബത്തില്‍ നിന്ന് കിട്ടിയ ആദ്യഗഡു കൊണ്ട് ശമ്പളമൊക്കെ നല്‍കി തൊഴിലാളികളെ വെച്ച് ജോലിയൊക്കെ തുടങ്ങിയെങ്കിലും രണ്ടാമത്തെ ഗഡുവിന്റെ സമയമായപ്പോള്‍ നിക്ഷേപക്കാര്‍ വ്യവസ്ഥകള്‍ മാറ്റി. കാര്‍ നിര്‍മാണം യു.എ.ഇയിലേക്ക് മാറ്റിയില്ലെങ്കില്‍ പണം മുടക്കില്ലെന്നായി അവര്‍. സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ അഭിമാനിയായിരുന്നു മാറ്റെ. ക്രൊയേഷ്യയില്‍ ഒരു കാറും കാര്‍ കമ്പനിയും നിര്‍മിക്കാനാവുമെന്ന് എന്നും വിശ്വസിച്ച മാറ്റെ ജന്മനാട്ടില്‍ ആരംഭിക്കാനിരുന്ന കമ്പനി ഗള്‍ഫിലേക്ക് മാറ്റാന്‍ തയ്യാറായിരുന്നില്ല. പിന്നെ വേറൊരു പോംവഴി മറ്റ് കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി ജോലി ചെയ്ത് പണമുണ്ടാക്കുകയായിരുന്നു. കമ്പനി നടത്താനുള്ള പണമുണ്ടാക്കാന്‍ വേണ്ടി പോര്‍ഷെ, ഹ്യുണ്ടായ്,കിയ തുടങ്ങിയ കമ്പനികള്‍ക്ക് വൈദ്യുതിഘടകങ്ങള്‍ നിര്‍മിക്കുക, സാങ്കേതിക സഹായം ചെയ്യുക തുടങ്ങിയ ജോലികള്‍ ഏറ്റെടുത്തു. 

'അന്നത്തെ ക്രൊയേഷ്യയില്‍ സംരഭ മൂലധനമില്ല. അക്കാലത്ത് ഒരൊറ്റ എണ്ണം പോലുമില്ല. സര്‍ക്കാര്‍ പിന്തുണയില്ല, നിക്ഷേപകരില്ല, വിദേശനിക്ഷേപകര്‍ക്കാണെങ്കില്‍ ക്രൊയേഷ്യന്‍ കമ്പനിയാണെ് കേട്ടാല്‍ത്തന്നെ അലര്‍ജി. അങ്ങനെ, തുടക്കം മുതല്‍ പണമുണ്ടാക്കാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ലായിരുന്നു. ഞങ്ങള്‍ പണമുണ്ടാക്കി, ലാഭവും. രണ്ട് വര്‍ഷമൊഴിച്ച് എല്ലാ വര്‍ഷവും ലാഭത്തിലായിരുന്നു.' പില്‍ക്കാലത്ത് ആദ്യ സമയത്തെ കുറിച്ച് മാറ്റെ പറഞ്ഞതാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജകുടുംബത്തിന് നല്‍കാനുള്ള കടം വീട്ടുക, സ്വപ്‌നപദ്ധതിയായ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുക എന്നീ പ്രധാന ദൗത്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ നേരിട്ടെത്തുവര്‍ക്ക് പെട്രോള്‍ കാര്‍ കണ്‍വേര്‍ട് ചെയ്ത് കൊടുക്കുക, മറ്റ് വാഹനനിര്‍മാതാക്കള്‍ക്ക് ഘടകങ്ങളും സാങ്കേതികവിദ്യയും നല്‍കുക എന്നീ മേഖലകളില്‍ അയാള്‍ ചത്തുപണിയെടുത്തു. 

Rimac Automobili
റിമാറ്റ്‌സ് നെവേര | Rimac Automobili

അങ്ങനെ അധ്വാനിച്ചാണ് മാറ്റെ തന്റെ കമ്പനിയുടെ രണ്ട് കോണ്‍സെപ്റ്റ് ഇലക്ട്രിക് സൂപ്പര്‍കാറുകള്‍ 2011-ലെ ഫ്രാങ്ഫര്‍ട് ഓട്ടോഷോയിലും 2018-ലെ ജനീവ ഓട്ടോഷോയിലും അനാവരണം ചെയതത്. രണ്ടു മോഡലുകളും അതത് മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഫ്രാങ്ഫര്‍ട്ടിലവതരിപ്പിച്ച കോണ്‍സെപ്റ്റ് വണ്‍ രണ്ട് ടണ്ണിലും കുറവ് ഭാരവും 1287 എച്ച്.പി. കരുത്തുമുള്ള ഉഗ്രന്‍ സൂപ്പര്‍കാര്‍ തന്നെ. 2.6 സെക്കന്‍ഡില്‍ 100 കി.മി. വേഗമെത്തുകയും 355 കി.മീ.യിലധികം വേഗത്തിലോടുകയും ചെയ്യുന്ന കോണ്‍സെപ്റ്റ വണ്ണിന്റെ ബാറ്ററിക്ക്  500 കിലോമീറ്ററിലധികം റേഞ്ചുണ്ടെന്ന് മാത്രല്ല 30 മിനുട്ടില്‍ പൂര്‍ണമായും ചാര്‍ജുചെയ്യാനും പറ്റും. ഇതിന്റെ പിന്‍ഗാമിയായി ജനീവയിലെത്തിയ സി_ടുവിന് 1914 എച്ച്.പി. കരുത്തും 2300 എന്‍.എം. ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ 100 കി.മി. വേഗത്തിലേക്ക് കുതിക്കാന്‍ 1.85 സെക്കന്‍ഡ് മാത്രമെടുക്കുന്ന കാറിന്റെ പരമാവധി വേഗം 415 കിലോമീറ്ററാണ്.

പല വാഹനിര്‍മാതാക്കള്‍ക്കും കോണ്‍സെപ്റ്റ് കാറുകള്‍ മേളകളില്‍ പ്രേക്ഷകരുടെ കൈയടി കിട്ടാന്‍ വേണ്ടി നിര്‍മിക്കുന്ന സങ്കല്‍പ്പവാഹനങ്ങള്‍ മാത്രമാണ്. അവ ഒരിക്കലും വിപണിയിലേക്ക് പോകാന്‍ നിര്‍മാണശാലകളിലെത്തില്ല. കമ്പനിയുടെ മ്യൂസിയത്തിലായിരിക്കും സ്ഥിരമായി അവയുടെ സ്ഥാനം. എന്നാല്‍ മാറ്റെയുടെ കോണ്‍സെപ്റ്റ് വണ്‍ 2016-ല്‍ തന്നെ വിപണിയിലെത്തി. ആകെ എട്ട് കാറുകള്‍ മാത്രമെ നിര്‍മിച്ചുള്ളു. സി_ടു ആണെങ്കില്‍ നെവേര എന്ന പേരില്‍ ഈ മാസമാണ് വിപണിയിലെത്തുന്നത്. ആഴ്ചയില്‍ ഒന്ന് എന്ന തോതില്‍ ക്രൊയേഷ്യയില്‍ സ്വയം കെട്ടിപ്പടുത്ത കമ്പനിയുടെ ഫാക്ടറിയില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ആകെ 150 വാഹനങ്ങള്‍ മാത്രമെ നിര്‍മിക്കുകയുള്ളു, വില 17 കോടി രൂപയ്ക്ക് മുകളില്‍.. ഇതിനിടയില്‍ റിമാറ്റ്‌സ് ഓട്ടമോബിലിക്ക് രണ്ട് വിഭാഗങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഒന്ന് മാറ്റെ സ്വപ്‌നം കണ്ടതുപോലെ ഇലക്ട്രിക് സൂപ്പര്‍കാറുകള്‍ നിര്‍മിക്കുന്ന വിഭാഗം, മറ്റൊന്ന് വൈദ്യുതവാഹനങ്ങള്‍ക്ക് വേണ്ടഘടകങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന വിഭാഗം. 

ക്രൊയേഷ്യയിലെ റിമാറ്റ്‌സ് ഓട്ടമോബിലി എ ഇലക്ട്രിക് ഹൈപ്പര്‍ നിര്‍മാണക്കമ്പനിയും ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബുഗാട്ടി ഓട്ടമൊബില്‍സും ചേര്‍ന്ന് വൈദ്യുത വാഹന നിര്‍മാണരംഗത്തെ സംയുക്തസംരംഭം തുടങ്ങുന്നു. എന്നായിരുന്നു ജൂലായ് 5-ന് വന്ന വാര്‍ത്ത. പുതിയ കമ്പനിയുടെ സി.ഇ.ഒ. മാറ്റെ ആയിരിക്കുമെന്ന് മാത്രല്ല 54 ശതമാനം ഓഹരിയും റിമാറ്റ്‌സിന്റേതായിരിക്കും (ബാക്കിയില്‍ 24 ശതമാനം പോര്‍ഷെ, 12 ശതമാനം ഹ്യുണ്ടായ്, ബാക്കി പൊതു നിക്ഷേപകര്‍ എിങ്ങനെയായിരിക്കും). ഇത്രയും കാലം ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുള്ള വാഹനങ്ങള്‍ മാത്രം നിര്‍മിച്ചിരു ബുഗാട്ടി വൈദ്യുതവാഹനങ്ങള്‍ മാത്രം നിര്‍മിക്കുന്ന കമ്പനിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സംയുക്തസംരംഭം. പേര് സംയുക്തസംരംഭം എന്നാണെങ്കിലും സത്യത്തില്‍ നടന്നത്  ബുഗാട്ടിയുടെ നടത്തിപ്പ് മാറ്റെ റിമാറ്റ്‌സ് എന്ന പയ്യന്‍സിന് വിട്ടുകൊടുക്കുന്നു എന്നാണ്.

Content Highlights: Rimac Automobili, Mate Rimac, Bugatti Supercar, Electric Hyper Car