റക്കുമതി ചെയ്ത മെയ്ഡ് ഇന്‍ അമേരിക്ക കാറുകളായിരുന്നു 1920-കള്‍ വരെ സ്വീഡന്‍വാസികള്‍ ഓടിച്ചത്. 1924-ല്‍, സഹപാഠികളായിരുന്ന രണ്ട് സ്വീഡിഷ് എഞ്ചിനിയര്‍മാര്‍ കണ്ടുമുട്ടിയപ്പോള്‍ സംഭാഷണത്തിനിടയില്‍ ഉരുത്തിരിഞ്ഞ ചോദ്യവും അതിനുള്ള ഉത്തരവുമായിരുന്നു ആദ്യത്തെ മെയ്ഡ് ഇന്‍ സ്വീഡന്‍ കാര്‍. ഇന്ന് ലോകമെങ്ങും പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡായി അംഗീകരിക്കപ്പെട്ട വോള്‍വോ.
 
അസ്സാര്‍ ഗബ്രിയേല്‍സ്സണും ഗസ്റ്റാവ് ലാര്‍സനുമാണ് മേല്‍പ്പറഞ്ഞ സഹപാഠികള്‍. ഇവരുടെ ആകസ്മികമായ കൂടിക്കാഴ്ചക്കിടയിലാണ് സ്വീഡന് സ്വന്തമായി ഒരു കാര്‍ നിര്‍മിക്കാന്‍ കഴിയില്ലേ എന്ന ചോദ്യവും തങ്ങള്‍ തന്നെ അത് ചെയ്യാമെന്ന ഉത്തരവും ഉണ്ടായത്. 1926 ഒക്ടോബര്‍ 10-ന് എ.ബി. വോള്‍വോ എന്ന കമ്പനി പ്രവര്‍ത്തനം തുടങ്ങി. ഒരു വര്‍ഷം തികയുംമുമ്പ് 1927 ഏപ്രില്‍ 14-ന് ഗോഥന്‍ബര്‍ഗിലെ ഫാക്ടറിയില്‍ നിന്ന് 4 സിലിണ്ടര്‍ എഞ്ചിനും 28 എച്ച്പി കരുത്തുമുള്ള വോള്‍വോയുടെ ആദ്യ കാര്‍, ഒവി4 നിരത്തിലിറങ്ങി. 1929 വരെ വോള്‍വോ 275 ഒവി 4 മോഡല്‍ നിര്‍മിച്ചു. 
 
വോള്‍വോയെ ലോകപ്രസിദ്ധമാക്കിയ ആദ്യവാഹനം പുറത്തിറങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടടുത്ത് 1944-ലാണ്. 'ദ ലിറ്റില്‍ വോള്‍വോ' എന്ന് ജനം സ്‌നേഹപൂര്‍വം വിളിച്ച പിവി444 എന്ന മോഡല്‍ 1944 സെപ്റ്റംബര്‍ 1-നാണ് അനാവരണം ചെയ്യപ്പെട്ടത്. 
 
1927-ലെ ഓപ്പണ്‍ വെഹിക്കിളായ ഒവിക്ക് പിന്നാലെ ക്ലോസ്ഡ് കാറായ പിവി4-ഉം വന്നു. കാര്‍ നിര്‍മാണത്തിന്റെ ഒപ്പം തന്നെ അഞ്ച് സീറ്റും ഏഴ് സീറ്റുമുള്ള വാനുകളും അവര്‍ നിര്‍മിച്ചു -ഇതാണ് പില്‍ക്കാലത്ത് കമ്പനിയുടെ ട്രക്ക് ഡിവിഷനായി മാറിയത്. പക്ഷേ, വോള്‍വോയുടെ വിജയകഥ തുടങ്ങുന്നത് 1937-ലെ പിവി52 മുതലാണ്. വെയില്‍ തടയാനുള്ള വൈസറും രണ്ട് വൈപ്പറും മടക്കാവുന്ന ബാക്ക്‌റെസ്റ്റും എല്ലാ ഡോറിലും ആംറെസ്റ്റും അക്കാലത്തെ ഏറ്റവും ശബ്ദമുള്ള ഹോണുമൊക്കെയുള്ള പിവി52 വിപണിയില്‍ വന്‍വിജയമായി- വോള്‍വോയുടെ 25000-ാമത്തെ വാഹനവില്‍പ്പന കടന്നത് ഈ കാറിലാണ്.  
 
ഇതു കഴിഞ്ഞുള്ള കാലത്താണ് രണ്ടാം ലോകയുദ്ധം ആരംഭിച്ചത്. സ്വീഡന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെങ്കിലും യുദ്ധകാലത്ത് കാര്‍ നിര്‍മാണം കാര്യമായി കുറഞ്ഞു. ഇന്ധന റേഷന്‍, അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ വിലക്കയറ്റം എന്നിവയായിരുന്നു കാരണം. ഇക്കാലത്ത് വോള്‍വോ ഗ്രൂപ്പ് കമ്പനികളും സൈനിക ഉത്പാദനത്തിലേക്ക് തിരിഞ്ഞു.
 
വോള്‍വോയെ ലോകപ്രസിദ്ധമാക്കിയ ആദ്യവാഹനം പുറത്തിറങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടടുത്ത് 1944-ലാണ്. 'ദ ലിറ്റില്‍ വോള്‍വോ' എന്ന് ജനം സ്‌നേഹപൂര്‍വം വിളിച്ച പിവി444 എന്ന മോഡല്‍ 1944 സെപ്റ്റംബര്‍ 1-നാണ് അനാവരണം ചെയ്യപ്പെട്ടത്. ആദ്യത്തെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ 2300 കാറുകള്‍ക്ക് ഓഡര്‍ വന്നു. കാര്‍  ആദ്യം ലഭിക്കാന്‍ വിപണിയില്‍ എത്തും മുമ്പ് തന്നെ  ഇരട്ടിവില വരെ കൊടുക്കാന്‍ ആളുകളുണ്ടായിരുന്നു.
Volvo OV 4
Volvo OV 4
സീറ്റ് ബെല്‍റ്റിന് മേല്‍ തങ്ങള്‍ക്കുള്ള പേറ്റന്റ് അവകാശം വോള്‍വോ ഉപേക്ഷിച്ചതിനാലാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോകമെമ്പാടുമായി പത്ത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ബാക്കി വാഹനബ്രാന്‍ഡുകള്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞതെന്നും ഓര്‍ക്കണം.
1955-ല്‍ ഈ മോഡല്‍ വോള്‍വോ അമേരിക്കയിലും എത്തിച്ചു. 1957 ആയപ്പോഴേക്കും കാലിഫോണിയയിലെങ്കിലും ഇറക്കുമതി ചെയ്യപ്പെടുന്ന വാഹന ബ്രാന്‍ഡുകളില്‍ രണ്ടാം സ്ഥാനം വോള്‍വോ സ്വന്തമാക്കി. 1953-ല്‍ അവര്‍ അവതരിപ്പിച്ച ഡ്യുയെറ്റ് എന്ന മോഡല്‍ 'ഒന്നില്‍ രണ്ട് കാറുകള്‍' (two cars in one) എന്ന പരസ്യ വാചകവുമായിട്ടാണ് വിപണിയില്‍ എത്തിയത്. ഒരേ വാഹനം ജോലിക്കായും വിനോദസഞ്ചാരത്തിനായും ഉപയോഗിക്കാം എന്നായിരുന്നു വചനത്തിന്റെ അര്‍ത്ഥം. വോള്‍വോയുടെ നീണ്ട സ്‌റ്റേഷന്‍ വാഗന്‍ പരമ്പരയിലെ ആദ്യമോഡലായിരുന്നു അത്. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ ഈ ശ്രേണിയില്‍ പെട്ട 60 ലക്ഷത്തിലേറെ വാഹനങ്ങളാണ് വിപണിയിലെത്തിയത്.
 
1969-ല്‍ ഡ്യുയെറ്റിന്റെ ഉത്പാദനം അവസാനിപ്പിച്ചപ്പോള്‍ പിന്‍ഗാമിയായി എത്തിയത് കമ്പനിയുടെ ക്ലാസ്സിക്കുകളില്‍ ഒന്നായ ആമസോണ്‍ ആയിരുന്നു. 1959-ല്‍, വോള്‍വോ പേറ്റന്റെടുത്ത  'ത്രീ പോയന്റ്' സീറ്റ് ബെല്‍റ്റ് പുതിയ മോഡല്‍ ആമസോണില്‍ പതിവുഭാഗമാക്കി. ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു കാര്‍ കമ്പനി സീറ്റ് ബെല്‍റ്റ് സ്ഥിരം വാഹനഭാഗമായി അവതരിപ്പിക്കുന്നത്. സീറ്റ് ബെല്‍റ്റിന് മേല്‍ തങ്ങള്‍ക്കുള്ള പേറ്റന്റ് അവകാശം വോള്‍വോ ഉപേക്ഷിച്ചതിനാലാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോകമെമ്പാടുമായി പത്ത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ബാക്കി വാഹനബ്രാന്‍ഡുകള്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാന്‍ കഴിഞ്ഞതെന്നും ഓര്‍ക്കണം. 
Volvo PV444
Volvo PV 444
ഡ്രൈവറുടെയും സഞ്ചാരികളുടെയും മാത്രമല്ല പദയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയും ഗവേഷണം നടത്തുന്ന ഈ കമ്പനി വ്യവസായത്തില്‍ തന്നെ വേറിട്ടുനില്‍ക്കുന്ന ബ്രാന്‍ഡായതിന്റെ തുടക്കം അതായിരിക്കണം. 1966-ല്‍ അവരുടെ 140 സീരീസ് വാഹനങ്ങള്‍ രംഗത്തെത്തിയപ്പോള്‍ വണ്ടികള്‍ക്ക് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും കൂട്ടിയിടി ഉണ്ടാകുമ്പോള്‍ ഉള്ളിലേക്ക് താഴുന്ന സ്റ്റിയറിങ്ങ് തണ്ടുമുണ്ടായിരുന്നു. 1967-ല്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പിന്നിലേക്ക് തിരിച്ച് സ്ഥാപിച്ച ചൈല്‍ഡ് സീറ്റാണ് മറ്റൊരു സുരക്ഷാസംഭാവന.
 
1991-ല്‍, വശങ്ങളില്‍ നിന്നുള്ള ആഘാതത്തില്‍ സുരക്ഷ വരുത്താന്‍ സൈഡ്-ഇംപാക്ട് പ്രൊട്ടക്ഷന്‍ സിസ്റ്റം (SIPS -സിപ്‌സ്), സ്വയം ഉയരം ക്രമീകരിക്കുന്ന സീറ്റ് ബെല്‍റ്റും തങ്ങളുടെ വോള്‍വോ 850-ല്‍ അവതരിപ്പിച്ചു. ലോകത്തില്‍ ആദ്യമായാണ് ഒരു കാര്‍ നിര്‍മാതാവ് ഇത് ചെയ്യുന്നത്. 1976-ല്‍ വോള്‍വോ ആഡംബരവാഹന നിര്‍മാണത്തിലേക്ക് പ്രവേശിച്ചു. പരമാവധി 174 കിലോമീറ്റര്‍ വേഗത്തിലോടാന്‍ ശേഷിയുള്ള, 145 എച്ച്പി കരുത്തുള്ള 6 സിലിണ്ടര്‍ എഞ്ചിനുമായി പുറത്തുവന്ന 164 ആയിരുന്നു ആ മോഡല്‍. 
Volvo 164
Volvo 164
കാര്‍ നിര്‍മാണത്തിലെ കുതിപ്പിനിടയില്‍ത്തന്നെ ബസ്സുകളും ട്രക്കുകളും കണ്‍സ്ട്രക്ഷന്‍ വാഹനങ്ങളും നിര്‍മിക്കുന്ന ഘനവാഹനങ്ങളുടെ വിഭാഗം, കപ്പലുകളുടെ എഞ്ചിനുകളും ഫാക്ടറികള്‍ക്ക് വേണ്ട ഡ്രൈവ് സംവിധാനങ്ങളും നിര്‍മിക്കുന്ന വിഭാഗവും  ധനകാര്യസേവനങ്ങള്‍ നല്‍കുന്ന വിഭാഗവും വോള്‍വോ ഗ്രൂപ്പില്‍ പുരോഗതി നേടുന്നുണ്ടായിരുന്നു. ഇതേ കാലത്ത് കാറുകളുടെ നിര്‍മാണത്തിലും വിപണനത്തിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ റെനോ, മിറ്റ്‌സുബിഷി തുടങ്ങിയ കന്നികളുമായി സഹകരണവും വോള്‍വോ ആരംഭിച്ചു.
 
എന്നിട്ടും ജര്‍മന്‍ ത്രിമൂര്‍ത്തികള്‍ ഭരിക്കുന്ന ആഡംബരവിപണിയിലോ ജപ്പാനീസ് ബ്രാന്‍ഡുകളെപ്പോലെ ജനപ്രീതിയുടെ വിപണിയിലോ വലിയൊരു കളിക്കാരനാകാന്‍ വോള്‍വോയ്ക്ക് കഴിഞ്ഞില്ല. അതായിരിക്കണം 20-ാം നൂറ്റാണ്ട് തീരാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോള്‍, 1999 ജനുവരിയില്‍ വോള്‍വോ ഗ്രൂപ്പ് അവരുടെ കാര്‍ നിര്‍മാണവിഭാഗം 684 കോടി ഡോളറിന് ഫോഡ് മോട്ടോര്‍ കമ്പനിക്ക് വിറ്റത്. യൂറോപ്പിലെ ആഡംബരവിപണിയില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്ന ഫോഡ് അതിനും മുമ്പെ വിലക്കെടുത്ത ജാഗ്വര്‍ ലാന്‍ഡ്‌റോവറും ആസ്റ്റന്‍ മാര്‍ട്ടിനും കൂടെ കിടക്കട്ടെ ഒരാസ്തിയും കൂടി എന്ന രീതിയിലല്ല വോള്‍വോയും വാങ്ങിയത്. 
 
അതിന് മുന്‍വര്‍ഷങ്ങളില്‍ സുരക്ഷാവീഴ്ചകളുടെ പേരില്‍ വന്‍തോതില്‍ മോഡലുകള്‍ മടക്കിവിളിക്കാന്‍ നിര്‍ബന്ധതിമായ ഫോഡിനെ സംബന്ധിച്ച്, സുരക്ഷയുടെ കാര്യത്തില്‍ ആഗോളപ്രശസ്തിയുള്ള വോള്‍വോ സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ഉപാധി കൂടിയായിരുന്നു.  വോള്‍വോ എഞ്ചിനീയറിങ്ങ് വിഭാഗം കഠിനമായ അര്‍പ്പണബോധത്തോടെ, പതിറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വൈഭവം ഫോഡ് ഫോക്കസ്സിലും ലാന്‍ഡ്‌റോവര്‍ ഫ്രീലാന്‍ഡറിലും ഉപയോഗിച്ചു (ജാഗ്വറും ആസ്റ്റന്‍ മാര്‍ട്ടിനും വോള്‍വോയേക്കാള്‍ കൂടിയ പാര്‍ട്ടികളായതിനാലാവും, അവരുടെ മോഡലുകളില്‍ വോള്‍വോ ടെക്‌നോളജി പ്രയോഗിച്ചില്ല). ഇതിനൊപ്പം സ്വന്തം ശേഷികള്‍ ഫോഡ് വോള്‍വോയ്ക്കും നല്‍കി. 
Volvo XC 90
Volvo XC 90
അങ്ങനെയാണ് 2002-ല്‍ എക്‌സ്‌സി90 എന്ന പേരില്‍ വോള്‍വോയുടെ ആദ്യത്തെ എസ്‌യുവി പിറന്നത്. അതൊരു ആഗോളവിജയവുമായിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ എക്‌സ്‌സി90 അന്തര്‍ദേശീയമായി വോള്‍വോയുടെ ഏറ്റവും വിജയിച്ച മോഡലായി. പക്ഷേ, 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഫോഡ് സ്വന്തം കമ്പനിക്കുള്ളിലെ ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജാഗ്വര്‍ ലാന്‍ഡ്‌റോവറും വോള്‍വോയും വിറ്റൊഴിവാക്കുകയായിരുന്നു. രണ്ടും ഏഷ്യന്‍ കമ്പനികള്‍ക്ക് - ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയ്ക്കും ചൈനീസ് ശതകോടീശ്വരനായ ലി ഷുഫുവിന്റെ ഴെജിയാങ്ങ് ഗീലി ഹോള്‍ഡിങ്ങിനും. 
 
2010-ല്‍ 180 കോടി ഡോളറിന് ഫോഡില്‍ നിന്ന് വാങ്ങിയ കമ്പനിയില്‍ ഗീലി ആദ്യം ചെയ്തത് 1100 കോടി ഡോളര്‍ മുടക്കുകയായിരുന്നു. രണ്ട് പുതിയ വാഹന ആര്‍ക്കിടെക്ചറുകളും പുതിയ എഞ്ചിന്‍ ശ്രേണിയും യു.എസ്സിലും ചൈനയിലും രണ്ട് ഫാക്ടറികള്‍ സ്ഥാപിക്കാനുമൊക്കെ. പ്രീമിയം വിപണിയില്‍ ജര്‍മനിക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നുതന്നെയായിരുന്നു ഗീലിയുടെ ഉദ്ദേശ്യം. കഴിഞ്ഞ വര്‍ഷം 5.34 ലക്ഷം വാഹനങ്ങള്‍ ലോകവ്യാപകമായി വിറ്റഴിച്ച വോള്‍വോ ആ ലക്ഷ്യം നേടിക്കൊണ്ടിരിക്കുകയാണ്. 2020 ആവുമ്പോഴേക്കും പ്രതിവര്‍ഷം എട്ട് ലക്ഷം വാഹനങ്ങള്‍ വില്‍ക്കണമെന്ന ലക്ഷ്യത്തോടെയാണവര്‍ നീങ്ങുന്നത്.