Image Courtesy: ANI
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പൊതുഗതാഗത രംഗത്ത് പാലിക്കേണ്ട നിരവധി നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഓരോ യാത്രകള്‍ക്കുശേഷവും വാഹനം അണുവിമുക്തമാക്കുകയെന്നതും വാഹനത്തിനുള്ളില്‍ സാമൂഹിക അകലം പാലിക്കുകയെന്നതും.
ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ പ്രസിദ്ധമായ യെല്ലോ ടാക്‌സികള്‍ അണുവിമുക്തമാക്കിത്തുടങ്ങി. വാഹനം സാനിറ്റൈസ് ചെയ്യുന്നതിനൊപ്പം വാഹനത്തിനുള്ളില്‍ ഡ്രൈവും യാത്രക്കാരും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിനായി സീറ്റുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറ ഒരുക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. അതേസമയം, സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വാഹനങ്ങള്‍ ശുചീകരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും.

പൊതുഗതാഗത സംവിധാനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന കണക്കിലാണ് യാത്ര അനുവദിച്ചിട്ടുള്ളത്. അതേസമയം, കാറുകളില്‍ മൂന്നുപേര്‍ക്കും ബൈക്കുകളില്‍ ഒരാള്‍ക്കും യാത്രചെയ്യാം.
Content Highlights: Yellow Taxis Of Kolkota Are Being Sanitized
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..