സ്‌കോര്‍പിയോയുടെ ബോണറ്റിലിരുന്ന് നഗരപ്രദക്ഷിണം; വീഡിയോ വൈറല്‍, യുവതിയും വണ്ടിയും പെട്ടു | Video


മഹീന്ദ്ര സ്‌കോര്‍പിയോ എസ്.യു.വിയുടെ ബോണറ്റില്‍ ഇരുന്ന് നഗരപ്രദിക്ഷണം നടത്തിയ യുവതിക്കാണ് പണികിട്ടിയിരിക്കുന്നത്.

സ്‌കോർപിയോയുടെ ബോണറ്റിലിരുന്ന യാത്ര ചെയ്യുന്ന യുവതി | Photo: Twitter

ല നിയമലംഘനങ്ങള്‍ക്കും ഇപ്പോള്‍ സാക്ഷിയാകുന്നത് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ്. പ്രത്യേകിച്ചും ട്രാഫിക് നിയമലംഘനങ്ങള്‍. വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍, അപകടങ്ങള്‍, അശ്രദ്ധമായ ഡ്രൈവിങ്ങ് സിഗ്നല്‍ ലംഘനങ്ങള്‍ തുടങ്ങി കുറ്റകൃത്യങ്ങളാണ് സി.സി.ടി.വി. ഉള്‍പ്പെടെയുള്ള സംവിധാനത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നത്. ഇത്തരത്തില്‍ വീഡിയോ പണി നല്‍കിയ ഒരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ എസ്.യു.വിയുടെ ബോണറ്റില്‍ ഇരുന്ന് നഗരപ്രദിക്ഷണം നടത്തിയ യുവതിക്കാണ് വീഡിയോയില്‍ കുടുങ്ങി പണികിട്ടിയിരിക്കുന്നത്. ഈ വീഡിയോ പുറത്തുവരികയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തതോടെയാണ് ഇത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതിനുപിന്നാലെ പോലീസ് വാഹനവും സാഹസിക യാത്ര നടത്തിയ യുവതിയേയും കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.



ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. റോഡരികിലുണ്ടായിരുന്ന ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പ്രധാന റോഡിലൂടെ സഞ്ചരിക്കുന്ന സ്‌കോര്‍പിയോയുടെ ബോണറ്റിലായി ഒരു യുവതി ഇരുന്ന യാത്ര ചെയ്യുന്നതിന്റെ 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. രാത്രി സമയത്ത് അധികം തിരക്കില്ലാത്ത റോഡിലൂടെ വളരെ പതുക്കെയാണ് വാഹനം നീങ്ങുന്നതെങ്കിലും ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്.

പൊതുനിരത്തുകളില്‍ ഇത്തരം അഭ്യാസം കാണിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുമെന്നാണ് ഗതാഗത നിയമത്തില്‍ പറയുന്നത്. എന്നാല്‍, ഈ യുവതിക്കെതിരേ പോലീസ് ചുമത്തിയിട്ടുള്ള വകുപ്പ് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, ഇരുചക്ര വാഹനങ്ങളും കാറുകളും മറ്റും ഉപയോഗിച്ച് ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങളാണ് അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Women travels on moving mahindra scorpio, police seized the vehicle and charge case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented