മഹീന്ദ്ര സ്കോർപിയോ-എൻ, ആനന്ദ് മഹീന്ദ്ര | Photo: PTI, Mahindra
ആക്ഷന്‍ സിനിമകളില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സ്റ്റണ്ടിങ്ങും സ്ഫോടങ്ങളുമെല്ലാം. ഇന്ത്യയിലെ ഇത്തരം ഭൂരിഭാഗം സിനിമകളിലും ഉപയോഗിക്കുന്നത് മഹീന്ദ്രയുടെ സ്കോര്‍പിയോയാണ്. ബോളിവുഡിലെ ഇത്തരം 'പൊട്ടിത്തെറി' സിനിമയുടെ സംവിധായകനാണ് റോഹിത് ഷെട്ടി. പുതിയ സ്കോര്‍പിയോയുടെ ടീസര്‍ വന്നതിന് പിന്നാലെ വാഹനത്തിന്റെ ചിത്രവും അദ്ദേഹവുമായി ബന്ധിപ്പിച്ച് നിരവധി ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്.
ഒടുവില്‍ ഇത്തരത്തിലുള്ള ഒരു ട്രോള്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയുടെ കണ്ണിലും പെട്ടു. ഈ ട്രോളിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മിസ്റ്റര്‍ രോഹിത് ഷെട്ടി പുതിയ സ്കോര്‍പിയോ കത്തിക്കണമെങ്കില്‍ നിങ്ങള്‍ക്ക് അണുബോംബ് തന്നെ വേണ്ടി വരുമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. രോഹിത് ഷെട്ടിയെ പരാമര്‍ശിച്ചുള്ള ട്രോള്‍ ചിത്രം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം കുറിച്ചിരിക്കുന്നത്.
പുതിയ സ്കോര്‍പിയോ എന്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് നിരത്തുകളില്‍ എത്തുകയെന്നാണ് അദ്ദേഹം പരോക്ഷമായി പറഞ്ഞുവെക്കുന്നത്. മരാസോയിക്ക് പിന്നാലെ നിരത്തുകളില്‍ എത്തിയിട്ടുള്ള മഹീന്ദ്ര വാഹനങ്ങളെല്ലാം മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് എത്തിയിട്ടുള്ളത്. മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വിയായ XUV300, ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയിട്ടുള്ള XUV 700 തുടങ്ങിയ വാഹനങ്ങള്‍ സുരക്ഷയുടെ ഉദാഹരണങ്ങളാണ്.
Z101 എന്ന കോഡ്നെയിമില്‍ മഹീന്ദ്ര നിര്‍മാണം ആരംഭിച്ച വാഹനത്തിന്റെ പേരും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. സ്കോര്‍പിയോ-എന്‍ എന്നായിരിക്കും ഈ വാഹനത്തിന്റെ പേരെന്നും ജൂണ്‍ 27-ന് ഈ എസ്.യു.വി. വിപണിയില്‍ എത്തുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. പുതിയ മോഡല്‍ സ്കോര്‍പിയോ-എന്‍ എന്ന പേരില്‍ എത്തുന്നതിനൊപ്പം നിലവിലെ മോഡല്‍ സ്കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ വിപണിയില്‍ നിലനിര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ബോഡ് ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്കോര്‍പിയോ എന്‍ ഒരുങ്ങുന്നത്. പുറംമോടിയിലെ സ്റ്റൈലിങ്ങിലും അകത്തളത്തിലെ ഫീച്ചറുകളിലുമായി വരുത്തിയിട്ടുള്ള പുതുമകളാണ് റെഗുലര്‍ സ്കോര്‍പിയോയില്‍നിന്ന് പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. സ്കോര്‍പിയോ എന്‍ മോഡലിന്റെ അകത്തളം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തില്‍ ഒരുങ്ങും.
ആറ് സ്ലാറ്റുകളും മധ്യഭാഗത്ത് ലോഗോയും നല്‍കിയുള്ള പുതിയ ഗ്രില്ലാണ് ഈ വാഹനത്തിന്റെ മുഖഭാവത്ത് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി. ട്വിന്‍പോഡ് പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിവയാണ് എസ്.യു.വി. ഭാവം നല്‍കുന്നത്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള 18 ഇഞ്ച് അലോയി വീല്‍, പുതിയ റിയര്‍വ്യൂ മിറര്‍, തുടങ്ങിയവ സ്കോര്‍പിയോ എന്നിന്റെ വശങ്ങളെയും വേറിട്ടതാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..