ബുക്കിങ്ങ് ഉയരുന്നു; പുതിയ വാഗണ്‍ ആര്‍ വീട്ടിലെത്തിക്കാന്‍ മൂന്ന് മാസത്തെ കാത്തിരിപ്പ്


പുറത്തിറക്കി പത്ത് ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ 16,000 ബുക്കിങ്ങുകളാണ് പുതിയ വാഗണ്‍ആറിന് ലഭിച്ചത്. ബുക്കിങ് ഉയര്‍ന്നതോടെ വെയ്റ്റിങ് പിരീഡും വര്‍ധിച്ചുണ്ടെന്ന് ഡീലര്‍മാര്‍ അറിയിച്ചിരുന്നു.

ഹാച്ച്ബാക്ക് ശ്രേണിയിലെ മാരുതിയുടെ തുറുപ്പുചീട്ടായ വാഗണ്‍ആറിന്റെ പുതിയ മോഡല്‍ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. നിരവധി ബുക്കിങ്ങുകള്‍ വാരികൂട്ടിയതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഈ വാഹനം വീട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും.

പുറത്തിറക്കി പത്ത് ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ 16,000 ബുക്കിങ്ങുകളാണ് പുതിയ വാഗണ്‍ആറിന് ലഭിച്ചത്. ബുക്കിങ് ഉയര്‍ന്നതോടെ വേരിയന്റുകള്‍ക്കനുസരിച്ച് വെയ്റ്റിങ് പിരീഡും വര്‍ധിച്ചുണ്ടെന്ന് ഡീലര്‍മാര്‍ അറിയിച്ചിരുന്നു.

പുതിയ 1.2 ലിറ്റര്‍ എന്‍ജിനും നൂതന ഫീച്ചേഴ്സുമാണ് പുതിയ വാഗാണ്‍ ആറിനെ പ്രിയങ്കരമാക്കിയതെന്നാണ് വിലയിരുത്തല്‍. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ഡിസൈനിലാണ് പുതിയ വാഗണ്‍ ആറും അങ്കത്തിനിറങ്ങിയത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

പഴയ മോഡലിനെക്കാള്‍ 60 എംഎം നീളവും 145 എംഎം വീതിയും 25 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. വീല്‍ബേസ് 35 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് 5 എംഎം എന്നിങ്ങനെ വര്‍ധിച്ചു. യഥാക്രമം 3655 എംഎം, 1620 എംഎം, 1675 എംഎം, 2435 എംഎം എന്നിങ്ങനെയാണ് പുതിയ വാഗണ്‍ ആറിന്റെ നീളവും വീതിയും ഉയരവും വീല്‍ബേസും.

89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്.

സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. അടിമുടി മാറ്റത്തോടെ എത്തിയ വാഗണ്‍ആറിന് 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Content Highlights: Waiting period on 2019 Maruti Wagon R soars to 3 months

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented