വാഹനം വാങ്ങാന്‍ ഉത്സവ സീസണ് വരെ കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. മറ്റ് സമയങ്ങളെക്കാള്‍ കൂടുതല്‍ ഓഫറുകള്‍ ലഭിക്കുമെന്നതാണ് ഈ കാത്തിരിപ്പിന് കാരണം. എന്നാല്‍, ഉത്സവ സീസണോടനുബന്ധിച്ച് കാറുകള്‍ക്കുള്ള ബുക്കിംങ് കാലവധി നീട്ടുമെന്ന് മുന്‍കൂട്ടി അറിയിച്ചിരിക്കുകയാണ് ഹ്യുണ്ടായി.
ഹ്യുണ്ടായി എക്സെന്റ്, ഐ20, വെര്‍ണ, ക്രെറ്റ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ബുക്കിങ് കാലാവധി നീട്ടിയിരിക്കുന്നത്. 15 ദിവസം മുതല്‍ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാത്തിരിപ്പ് കേരളത്തെ ബാധിക്കാനിടയില്ല
ഡല്‍ഹിയിലാണ് കാത്തിരിപ്പിന്റെ നീളം ഏറ്റവും ഉയരുന്നത്. എക്സെന്റ്, ഐ20, വെര്‍ണ തുടങ്ങിയ വാഹനങ്ങള്‍ക്ക് 15 മുതല്‍ 20 ദിവസം വരെയും ക്രെറ്റയ്ക്ക് 45 ദിവസം മുതല്‍ മൂന്ന് മാസം വരെയും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രെറ്റയുടെ കാര്യത്തില്‍ മുംബൈയിലും ഡല്‍ഹിയിലും ഒരേ കാത്തിരിപ്പാണുള്ളത്. ക്രെറ്റയുടെ ഏറ്റവും വലിയ വിപണിയിലൊന്നാണ് മുംബൈ. എന്നാല്‍, മറ്റ് കാറുകള്‍ക്ക് 20 ദിവസം മുതല്‍ ഒരു മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ് സൂചന.
എന്നാല്‍, ബെംഗളൂരുവില്‍ ഹ്യുണ്ടായി വാഹനം സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ലെന്നാണ് വിവരം. ക്രെറ്റ ഉള്‍പ്പെടെ എല്ലാ മോഡലുകളും ബുക്ക് ചെയ്ത് 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..